ബം​ഗ​ളൂ​രു: ചന്ദ്രയാന്‍ 2 പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. രാവിലെ 9.02ന് തുടങ്ങിയ പ്രക്രിയ 1738 സെക്കന്‍ഡില്‍ അവസാനിച്ചെന്ന് ഇസ്റോ അറിയിച്ചു. മുപ്പതു ദിവസത്തെ സഞ്ചാരത്തിനു ശേഷമാണ് ചന്ദ്രയാന്‍ ചാന്ദ്രഭ്രമണപഥത്തിലെത്തിയത്.

ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് 14നാണ് പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തിലാണ് പേടകത്തിന്റെ സഞ്ചാരം. ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്.