Luke 18;25-30
ഉപേക്ഷിക്കലുകൾ ഇല്ലാതെ ദൈവരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയില്ല. ശിഷ്യത്വം മിശിഹായെ അനുകരിക്കലാണ്. അവിടുന്ന് സ്വയം ശൂന്യനാക്കി ദാസൻ രൂപം സ്വീകരിച്ച് തനിക്കുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ച് മനുഷ്യരക്ഷ സാധിക്കാനായി കടന്നുവന്നവനാണ്. അതുകൊണ്ടുതന്നെ ഉപേക്ഷിക്കലുകൾ ഇല്ലാതെ നമുക്ക് അവിടുത്തെ അനുഗമിക്കുവാൻ സാധിക്കുകയില്ല. ഉപേക്ഷിക്കൽ തീർച്ചയായും വേദനാജനകമാണ്. ഈ വേദനയാണ് ദൈവ രാജ്യത്തിന്റെ ആനന്ദം സംജാതമാക്കുന്നത്. നമുക്ക് ഉപേക്ഷിക്കലുകളുടെ ക്രിസ്തീയ മൂല്യത്തെ കുറിച്ച് ചിന്തിക്കാം. ദൈവ രാജ്യത്തിനായി ഇറങ്ങിപ്പുറപ്പെടാം.
ഉപേക്ഷിക്കലുകൾ മിശിഹായെ അനുകരിക്കലാണ് (ആഗസ്റ്റ് 19 തിങ്കൾ, 2019 )
