വാർത്തകൾ
🗞🏵 *കേരളത്തിലുണ്ടായ കാർഷിക നഷ്ടത്തിൽ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാരിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ.* കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാർഷിക നഷ്ടം പരിഹരിക്കാൻ ഒന്നുംതന്നില്ലെന്നും പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നൽകിയതെന്നും മന്ത്രി പറഞ്ഞു
🗞🏵 *ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 19 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.* അംഗൻവാടികൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
🗞🏵 *ഇറാനിയൻ കപ്പല്‍ ഗ്രേസ്–1 വിട്ടുനൽകാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടതിനു പിന്നാലെ കപ്പൽ പിടിച്ചെടുക്കാൻ യുഎസ് നീതിവകുപ്പ് വാറന്റ് പുറപ്പെടുവിച്ചു.* വാഷിങ്ടനിലെ യുഎസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണു നിര്‍ദേശം. പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ് എന്ന ഇറാനിയന്‍ കമ്പനിയുടെ പേരില്‍ ഒരു അമേരിക്കന്‍ ബാങ്കിലുള്ള 995,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവിലുണ്ട്.
🗞🏵 *ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനു പിന്നാലെ കർണാടകയിലെ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്.* പ്രധാന നഗരങ്ങളിലെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സർക്കാർ ഓഫിസുകളിലും മെറ്റൽ ഡിക്ടറ്ററുകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുന്നുണ്ട്.
🗞🏵 *ദേശീയപാത വാളയാർ കെ എൻ പുതുരിൽ നായ കുറുകെ ചാടി ബൈക്കിൽ നിന്നു തെറിച്ചു വീണവരുടെ ദേഹത്തേക്ക് പിന്നിലെത്തിയ വോൾവോ ബസ് ഇടിച്ചു കയറി.* ബൈക്കിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ കൃഷ്ണകുമാർ(32) തിരുമൂർത്തി ( 20) എന്നിവരാന്ന് മരിച്ചത്. ഇവർ അടങ്ങുന്ന നാലംഗ സംഘം പല്ലശ്ശന ക്ഷേത്രത്തിലേക്ക് ദർശനത്തിനു വരുന്നതിനിടെയാണ് അപകടം.
🗞🏵 *അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹസ്ഥലത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടു.* 180ല്‍ അധികം ആളുകളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സമയം രാത്രി 10.40 നാണ് സ്ഫോടനം അരങ്ങേറിയത്.
🗞🏵 *മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച സംഭവത്തിൽ പൊലീസിന്റെ റിപ്പോർട്ട് തള്ളി സിറാജ് പത്ര മാനേജ്മെന്റ്.* റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് സിറാജ് മാനേജർ സെയ്ഫുദ്ദീൻ ഹാജി മനോരമ ന്യൂസിനോടു പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. പൊലീസ് വീഴ്ചകളെ വെള്ളപൂശാനാണു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു
🗞🏵 *സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത.* സെപ്റ്റംബര്‍ പകുതിക്കുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
🗞🏵 *ഭൂട്ടാന്‍ ജനതയ്ക്കു വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങൾ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വർധിപ്പിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം.
🗞🏵 *ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച കേസില്‍ വിചിത്രവാദവുമായി പൊലീസ്.* പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനും വൈകി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ ആദ്യം തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 *പ്രളയദുരിതം നേരിടുന്ന സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.* കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കാതെയും നികുതിവിഹിതം കുറച്ചും കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുകയാണ്. പ്രളയകാലത്തു കൈത്താങ്ങായി മാറേണ്ട കേന്ദ്രം സംസ്ഥാനത്തിനു കൂച്ചുവിലങ്ങിട്ടു വിഷമിപ്പിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.
🗞🏵 *പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേടാരോപിച്ച് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളും.* പരീക്ഷയിലെ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വളളി പുളളി തെറ്റാതെ ഒരു ഗൈഡില്‍ നിന്നു തന്നെ ചോദിച്ചതിനു പിന്നില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആക്ഷേപം. തെളിവുകളടക്കം പരാതി നല്‍കിയെങ്കിലും ഇതവഗണിച്ച് നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ് പിഎസ്‌സി.
🗞🏵 *മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.* പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരാൻ അഭിഭാഷകവൃത്തി സഹായിക്കുമെന്ന് സെൻകുമാർ പറഞ്ഞു. നിയമ പോരാട്ടങ്ങൾ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകൾ വാദിക്കാൻ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
🗞🏵 *കശ്മീര്‍ വിഷയത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.* ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ വികസനത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തെറ്റു ചെയ്തെന്നു പറഞ്ഞാണ് ഞങ്ങളുടെ അയൽക്കാർ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്നത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചയുള്ളു. പാക്കിസ്ഥാനുമായി ചർച്ചകൾ നടന്നാലും അത് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കും– ഹരിയാനയിലെ പഞ്ച്കുളയിൽ രാജ്നാഥ് സിങ് പറഞ്ഞു.
🗞🏵 *കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ.* കേന്ദ്ര സര്‍ക്കാർ നല്ലത് ചെയ്താൽ സ്വാഗതം ചെയ്യും. ആർട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നതായും പരിവർത്തൻ റാലിയിൽ ഹൂഡ പറഞ്ഞു.
🗞🏵 *പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാ നിർദേശം.* ഈ മാസം മൂന്ന് പേർ എച്ച് വൺ എൻ വൺ ബാധിതരായി മരണമടയുകയും 38 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
🗞🏵 *ഓർഡർ ചെയ്ത സാൻഡ്വിച്ച് എത്താൻ വൈകിയതിന് വെയിറ്ററെ യുവാവ് വെടിവെച്ചു കൊന്നു.* പാരിസിലെ ബോബിഗ്നിയിലാണ് സംഭവം. തോളിനു വെടിയേറ്റ ജീവനക്കാരനെ ഹോട്ടൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
🗞🏵 *പത്താംക്ലാസിനും ഹയര്‍സെക്കന്‍ഡറിക്കും ഒരേസമയം പരീക്ഷ* പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ പരീക്ഷാക്രമം ഓണപ്പരീക്ഷ മുതൽ നടപ്പാക്കാനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, പുതുക്കിയ സമയക്രമത്തിൽ പരീക്ഷ നടത്താൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന ആശങ്കയിലാണ് അധ്യാപകർ.
🗞🏵 *ഈ വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിലുണ്ടായത് 140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം.* അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കൻ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻ.ഒ.എ.എ.) നടത്തിയ പഠനത്തിലാണ് ഈ വിവരം. ലോകമൊട്ടാകെ നൂറുവർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ജൂലായ് മാസമാണ് ഈ വർഷത്തിലേതെന്നും എൻ.ഒ.എ.എ. പറയുന്നു.
🗞🏵 *പശ്ചിമഘട്ട മലനിരകൾ തകർക്കുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും അപകടപ്പെടുത്തുമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോർട്ട്.* ഈ മേഖലയിലെ ഇടപെടൽ വിവേകത്തോടെയും പരിസ്ഥിതിപക്ഷത്തോടെയുമാകണമെന്നും സമിതി നിർദേശിച്ചു. 2018-ലെ പ്രളയം കേരളത്തിന് ഏൽപ്പിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതി പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞമാസമാണ് സമർപ്പിച്ചത്.
🗞🏵 *ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനും സഹോദരനും വെടിയേറ്റുമരിച്ചു.* ഒരു ഹിന്ദി ദിനപത്രത്തിൽ ജോലിചെയ്യുന്ന ആശിഷ് ജൻവാനി എന്നയാളും സഹോദരനുമാണ് കൊല്ലപ്പെട്ടത്. വടിവെച്ചത് ആരാണെന്ന് വ്യക്തമല്ല.
🗞🏵 *സർക്കാർ ഓഫീസുകളിലെ അഴിമതിക്കും ചുവപ്പുനാടയ്ക്കുമെതിരെ കർശന നിലപാടുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.* ഉദ്യോഗസ്ഥരെ തല്ലാൻ ജനങ്ങളോടുതന്നെ പറയേണ്ടിവരുമെന്ന മുന്നറിയിപ്പ് താൻ നൽകിക്കഴിഞ്ഞുവെന്ന് ലഘു ഉദ്യോഗ് ഭാരതിഎന്ന സംഘടനയുടെ കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
🗞🏵 *ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു) യുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി ഹൻസ് രാജ്.* പ്രധാനമന്ത്രി മോദിയോടുള്ള ആദര സൂചകമായി യൂണിവേഴ്സിറ്റിക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും എം.എൻ.യു എന്ന് പേരുമാറ്റണമെന്നും നോർത്ത് വെസ്റ്റ് ഡൽഹിയിൽനിന്നുള്ള ബി.ജെ.പി എം.പി ആവശ്യപ്പെട്ടു.
🗞🏵 *മൂന്നുപേർ ചേർന്ന് 16 കാരിയുടെ തലയിൽ ബൈക്ക് കയറ്റിയിറക്കി തലയോട്ടി തകർത്തു.* ഉത്തർപ്രദേശിലെ സുൽത്താൻപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരിച്ചു.
🗞🏵 *കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് ഹരിയാണയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ.* ദേശ സ്നേഹത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും കോൺഗ്രസിന് ദിശാബോധം നഷ്ടമായെന്നും അദ്ദേഹം വിമർശമുന്നയിച്ചു. ഹരിയാണ കോൺഗ്രസിൽ തർക്കം രൂക്ഷമാവുകയും പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് ഹൂഡയുടെ പ്രസ്താവന.
🗞🏵 *ജമ്മു കശ്മീരിലെ മുതിർന്ന നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി.* എന്ത് അടിസ്ഥാനത്തിലാണ് കശ്മീരിലെ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതെന്ന് അവർ ചോദിച്ചു.
🗞🏵 *ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 18 പേരെ കാണാതായെന്നും നിരവധിപേർ കുടുങ്ങികിടക്കുന്നതായും റിപ്പോർട്ട്.* ഉത്തരകാശി ജില്ലയിലാണ് വെള്ളപ്പൊക്കത്തിൽ 18 പേരെ കാണാതായത്. ടോൺസ് നദി കരകവിഞ്ഞൊഴുകിയതോടെ 20 വീടുകൾ ഒലിച്ചുപ്പോയി. പലയിടത്തും ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ഗംഗോത്രി ഹൈവേ അടച്ചിട്ടു. പാതിവഴിയിൽ കുടുങ്ങിയ മാനസരോവർ യാത്രികരെ സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.
🗞🏵 *കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ ഹൈദരാബാദിൽനിന്നെത്തിച്ച ഭൂഗർഭ റഡാർ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ ഫലംകണ്ടില്ല.* മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.
🗞🏵 *പോലീസ് ലാത്തിച്ചാർജിനിടെ എൽദോ എബ്രഹാം എം.എൽ.എയെ തിരിച്ചറിയാൻ കഴിയാതിരുന്നതിന് എസ്.ഐയ്ക്ക് സസ്പെൻഷൻ.* എറണാകുളും സെൻട്രൽ എസ്.ഐ വിപിൻ ദാസിനെയാണ് ഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻഡു ചെയ്തതത്.
🗞🏵 *എല്ലാവരും ഒത്തൊരുമിച്ചപ്പോൾ മേപ്പാടി ചൂരൽമല സ്വദേശി റാബിയക്കും പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫിക്കും ദുരിതാശ്വാസക്യാമ്പിൽ വിവാഹം.* ആശംസകളുമായി ജില്ലാ കളക്ടറും മുതിർന്ന ഉദ്യോഗസ്ഥരും എത്തിയപ്പോൾ ഇരട്ടി സന്തോഷവും.
ഓഗസ്റ്റ് 18-നാണ് വിവാഹചടങ്ങുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹത്തിനായി സ്വരുക്കൂട്ടി വച്ചതെല്ലാം പ്രളയം കവർന്നതോടെ എന്തുചെയ്യണമെന്നറിയാതെ ജുമൈലത്തും മകളും നിരാശയിലായി. എന്നാൽ എന്തുവന്നാലും ഓഗസ്റ്റ് 18-ന് തന്നെ വിവാഹം നടക്കുമെന്ന് വരൻ മുഹമ്മദ് ഷാഫി ഇവർക്ക് ഉറപ്പുനൽകി. തൊട്ടുപിന്നാലെ നിരവധിപേരുടെ സഹായഹസ്തങ്ങളും ഇവരെ തേടിയെത്തി.
🗞🏵 *ഭാര്യയെ കാമുകന് വിട്ടുകൊടുക്കുന്നതിനു പകരമായി ഭർത്താവിന് കിട്ടിയത് 71 ആടുകൾ.* ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് രണ്ടുപേർ തമ്മിലുള്ള പ്രശ്നം തീർക്കുന്നതിന് ഗ്രാമസഭ സ്ത്രീക്ക് 71 ആടുകളുടെ വിലയിട്ടത്. സ്ത്രീയുടെ ഭർത്താവിന് ‘നഷ്ടപരിഹാര’മായി ആടുകളെ നൽകി കാമുകൻ യുവതിയെ സ്വന്തമാക്കുകയും ചെയ്തു.
🗞🏵 *മലയാളി വൈദികന്‍ അമേരിക്കയിലെ സേവനത്തിനിടെ മരിച്ചു.* പതിനെട്ടു വര്‍ഷം മുന്പ് മണിപ്പുരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയെങ്കിലും ഓടി രക്ഷപ്പെട്ട മലയാളി വൈദികന്‍ ഫാ. റാഫി കുറ്റൂക്കാരനാണ് (57) അമേരിക്കയിലെ സേവനത്തിനിടെ അന്തരിച്ചത്. ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ താമസസ്ഥലത്തെ കൃഷിയിടത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വിവരം
🗞🏵 *പ്രളയ ദുരിത ബാധിതരെ സഹായിക്കാനുള്ള വസ്തുക്കളുമായി ബൈക്ക് റാലി നടത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ ടിക്ക് ടോക് താരം ഫുക്രു എന്ന കൃഷ്ണജീവിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും ട്രോളും* . ദുരിതാശ്വാസ സാമഗ്രികളുമായി ഫുക്രുവും കൂട്ടുകാരും നടത്തിയ ബൈക്ക് റാലി പോലീസ് തടയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ട്രോളര്‍മാര്‍ ഫുക്രുവിനെതിരെ തിരിഞ്ഞത്. റാലി തടഞ്ഞ പൊലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
🗞🏵 *മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ വസതിക്ക് മുന്നില്‍ ജീവനോടുക്കുമെന്ന ഭീഷണിയുമായി വൃന്ദാവനില്‍ നിന്നുള്ള ഹിന്ദു മത നേതാവ്.* സംസ്ഥാന പശു സംരക്ഷണ ബോര്‍ഡില്‍ സ്ഥാനം വേണമെന്ന തന്റെ ആവശ്യം അവഗണിച്ചുവെന്ന് ആരോപിച്ചാണ് ആചാര്യ ദേവ്മുരാരി ബാപ്പു ആത്മഹത്യ ഭീഷണി മുഴക്കിയത്.
🗞🏵 *ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും, മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി കിട്ടിയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.* പ്രതിപക്ഷം മുത്തലാഖ് വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു.
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ വികസനത്തിനു വേണ്ടിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.* ഇന്ത്യ തെറ്റു ചെയ്തെന്നു പറഞ്ഞാണ് ഞങ്ങളുടെ അയല്‍ക്കാര്‍ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്നത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളു. പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്നാലും അത് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കും- ഹരിയാനയിലെ പഞ്ച്കുളയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
🎻🎻🥁🎻🎻🥁🎻🎻🥁🎻🎻
*ഇന്നത്തെ വചനം*
ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.
ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്‌ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും?
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്‌ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.
യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്‌ഷിച്ചവ രിലാര്‍ക്കും,
ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
ലൂക്കാ 18 : 25-30
🎻🎻🥁🎻🎻🥁🎻🎻🥁🎻🎻
*വചന വിചിന്തനം*
ഉപേക്ഷിക്കലുകൾ ഇല്ലാതെ ദൈവരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയില്ല. ശിഷ്യത്വം മിശിഹായെ അനുകരിക്കലാണ്. അവിടുന്ന് സ്വയം ശൂന്യനാക്കി ദാസൻ രൂപം സ്വീകരിച്ച് തനിക്കുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ച് മനുഷ്യരക്ഷ സാധിക്കാനായി കടന്നുവന്നവനാണ്. അതുകൊണ്ടുതന്നെ ഉപേക്ഷിക്കലുകൾ ഇല്ലാതെ നമുക്ക് അവിടുത്തെ അനുഗമിക്കുവാൻ സാധിക്കുകയില്ല. ഉപേക്ഷിക്കൽ തീർച്ചയായും വേദനാജനകമാണ്. ഈ വേദനയാണ് ദൈവ രാജ്യത്തിന്റെ ആനന്ദം സംജാതമാക്കുന്നത്. നമുക്ക് ഉപേക്ഷിക്കലുകളുടെ ക്രിസ്തീയ മൂല്യത്തെ കുറിച്ച് ചിന്തിക്കാം. ദൈവ രാജ്യത്തിനായി ഇറങ്ങിപ്പുറപ്പെടാം.
🎻🎻🥁🎻🎻🥁🎻🎻🥁🎻🎻
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*