പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട മലബാർ മേഖലയിലെ സഹോദരങ്ങൾക്ക് സഹായഹസ്തവുമായി ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി എസ്.എം.വൈ.എം. അതിരൂപതയിലെ യുവജനങ്ങൾ മൂന്ന് ദിവസംകൊണ്ട് സമാഹരിച്ച 7 ലക്ഷത്തിലധികം രൂപയോളം വിലവരുന്ന ആവശ്യവസ്തുക്കളുമായി അതിരൂപതാ സമിതി മലബാറിലേക്ക് പുറപ്പെട്ടു. യാത്ര ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു.
യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപത