തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളെല്ലാം കാലാവസ്ഥാകേന്ദ്രം പിന്‍വലിച്ചു. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഇത് പത്തു ദിവസം വരെ നീളാനും സാധ്യതയുണ്ട്. . ഏഴാം തീയതി ആരംഭിച്ച മഴ ഒരാഴ്ചയാണ് കേരളത്തെ പ്രളയജലത്തില്‍ മുക്കിയത്.