വാർത്തകൾ
🗞🏵 *കശ്മീരിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സമാധാനപരം* അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ വാർത്താ ഏജൻസിയോട് പറഞ്ഞു.
🗞🏵 *ജിബ്രാൾട്ടർ കടലിടുക്കിൽനിന്ന് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പൽ ഗ്രേസ് -1 വിട്ടയയ്ക്കും.* ജിബ്രാൾട്ടറിലെ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. അമേരിക്കയുടെ എതിർപ്പ് നിലനിൽക്കെയാണ് കപ്പൽ വിട്ടയയ്ക്കാനുള്ള നീക്കം.
🗞🏵 *നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്.* ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. ഉറി, രജൗറി മേഖലകളിലായിരുന്നു പാക് സൈന്യത്തിന്റെ വെടിവെപ്പുണ്ടായത്.
🗞🏵 *ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പൽ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാർക്കും മോചനം.* വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം
🗞🏵 *സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.* അടുത്ത അഞ്ചുദിവസങ്ങളിൽ കേരളത്തിൽ താരതമ്യേന മഴ കുറയും.
🗞🏵 *രാജ്യത്തെ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജൽ ജീവൻ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.* ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ലക്ഷം കോടിരൂപയുടേതാണ് പദ്ധതി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേർന്നുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്
🗞🏵 *പ്രളയത്തിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കവെ അമ്മയും മകളും കനാലിൽ വീണുമരിച്ചു.* മധ്യപ്രദേശിലെ മാൻഡസോറിലാണ് സംഭവം. മാൻഡസോർ ഗവൺമെന്റ് കോളേജിലെ പ്രൊഫസറായ ആർ.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകൾ അശ്രിതിയുമാണ് കനാലിൽ വീണത്. വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം നടന്നത്.
🗞🏵 *പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്.*
ബാലൻസ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം.
🗞🏵 *കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്നാട്ടിലെ വയോധിക ദമ്പതിമാർക്ക് സർക്കാരിന്റെ ധീരതാപുരസ്കാരം.*
🗞🏵 *വയനാട് എം.പി.യും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി കല്പറ്റ എം.എൽ.എ. സി.കെ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന് എൻ.എസ്. മാധവൻ.* എന്നാൽ രാഹുൽഗാന്ധിയെ വിമർശിക്കുന്ന എൻ.എസ്. മാധവനെപ്പോലെയുള്ള ഇടതുചിന്താഗതിക്കാർ ആദ്യം പിണറായിയെ ഉപദേശിക്കണമെന്ന് പി.സി. വിഷ്ണുനാഥ്. ട്വിറ്ററിലാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്.
🗞🏵 *ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറൽ തത്വമെന്നും ഇതിനെ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വെക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിനെ ഭരണഘടനാ തത്വങ്ങളുടെ ലംഘനമായി കാണാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.*
🗞🏵 *പ്രളയബാധിതരുടെ ദു:ഖത്തിനൊപ്പം പങ്കുചേർന്നും കശ്മീരിലെ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്രമോദി.* 73-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വാതന്ത്രദിന പ്രസംഗത്തിൽ രാജ്യത്ത് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
🗞🏵 *സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സി ഡി എസ്) നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
🗞🏵 *’മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയർ ഗ്രിൽസും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്.*
🗞🏵 *മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു.* 10 വർഷത്തിനിടെ ഒമ്പതുലക്ഷംപേരാണ് മുംബൈവിട്ട് സമീപജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്.
🗞🏵 *സംസ്ഥാനത്ത് 750 കരിങ്കൽ ക്വാറികൾക്കാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രവർത്തനാനുമതി നൽകിയത്.*
എന്നാൽ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ.) നടത്തിയ പഠനത്തിൽ 5924 ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലേറെയും മണ്ണിടിച്ചിലിനും ഭൂമികുലുക്കത്തിനും കാരണമാകുന്ന വിധമുള്ളതാണ്. ഇപ്പോൾ കനത്തമഴയുടെ പശ്ചാത്തലത്തിൽ ക്വാറിയും മണ്ണ്-മണലെടുപ്പും ഉൾപ്പടെ എല്ലാ ഖനനങ്ങളും താത്കാലികമായി നിർത്തിവെക്കാൻ മൈനിങ് ആൻഡ് ജിയോ
🗞🏵 *രാജ്യത്തെ ജനസംഖ്യാ വർധനവിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.* 73-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി കുടുംബാസൂത്രണത്തെ സംബന്ധിച്ച് പ്രതിപാദിച്ചത്.
🗞🏵 *പ്രളയക്കെടുതിയിൽ ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മിഷൻ.* ഇപ്രകാരം ചെയ്യുന്നത് ബാലനീതി നിയമത്തിന്റെ 74-ാം വകുപ്പിന്റെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷൻ അംഗം ശ്രീല മേനോൻ അറിയിച്ചു. കോഴിക്കോട് മണക്കാട് യു.പി സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന നാലാംക്ലാസുകാരിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബാലവകാശകമ്മിഷൻ രംഗത്തെത്തിയത്.
🗞🏵 *വയൽ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിൻമുകളിലെ തടയണ നിർമ്മാണവുമെല്ലാമാണ് കേരളത്തിലെ ദുരന്ത കാരണമാണെന്ന് ഇന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാമെന്ന് വി.എസ്.അച്യുതാനന്ദൻ.* അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികൾക്കാണ്. ഈ ദുരന്തങ്ങളുടെ യഥാർത്ഥ കാരണം ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ നമ്മുടെ മുമ്പിലുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
🗞🏵 *ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യധാര രാഷ്ട്രീയപാർട്ടികളും സർക്കാരും മുന്നോട്ടുവരണമെന്ന് പി.ടി. തോമസ് എം.എൽ.എ.* ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ സംരക്ഷിച്ചതുപോലെ പശ്ചിമഘട്ടം സംരക്ഷിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണമെന്നും ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭാ നേതൃത്വം നിലപാട് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *രാഷ്ട്രപതിയുടെ ഈവർഷത്തെ മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.* ശ്രേഷ്ഠഭാഷയായ മലയാളത്തിന് മൂന്നു പുര്സ്കാരങ്ങൾ ലഭിച്ചു.മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവന മുൻനിർത്തി സാഹിത്യകാരൻ ചാത്തനാത്ത് അച്യുതനുണ്ണി പുരസ്കാരത്തിന് അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സന്തോഷ് തോട്ടിങ്ങൽ, ഡോ.ആർ.ആർ.രാജീവ് എന്നിവരാണ് രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അർഹരായ മറ്റു രണ്ടുപേർ. മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് നൽകിയ സേവനങ്ങൾ മുൻനിർത്തിയാണ് ഇരുവരും പുരസ്കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്ക്കാര തുക.
🗞🏵 *ഇന്ത്യ-പാകിസ്താൻ തർക്കം നിലനിൽക്കുന്ന കശ്മീർ വിഷയത്തിൽ രഹസ്യ ചർച്ച നടത്തണമെന്ന് യുഎൻ രക്ഷാ സമിതിയോട് ചൈന.* ഔദ്യോഗികമായി ചൈന ഇക്കാര്യം ആവശ്യപ്പെട്ടതായി ഒരു യുഎൻ നയതന്ത്രജ്ഞൻ സ്ഥിരീകരിക്കുകയും ചെയ്തു. അത്തരമൊരു ചർച്ച നടത്താൻ ചൈനയുടെ അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെങ്കിലും അതിനുള്ള തിയതി നിശ്ചയിച്ചിട്ടില്ലെന്ന് യുഎൻ നയതന്ത്രജ്ഞൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
🗞🏵 *പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു*
🗞🏵 *2014 ലെ ബർദ്വാൻ സ്ഫോടനക്കേസിലെ മുഖ്യപ്രതി സഹീറുൾ ഷെയ്ഖിനെ മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടി.* രണ്ടു ദിവസം മുമ്പുതന്നെ ഷെയ്ഖിനെ വലയിലാക്കിയെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് ഇന്നലെ മാത്രം.
🗞🏵 *2017 ഏപ്രിലിൽ ഒരു മനുഷ്യനെ ആൾക്കൂട്ടം മർദ്ദിച്ച് കൊല്ലുന്ന ദൃശ്യം ഈ ലോകം മുഴുവൻ മുഴുവൻ കാണുകയുണ്ടായി.* വെള്ള കുർത്ത ധരിച്ച പെഹ്ലു ഖാൻ എന്ന മനുഷ്യനെയായിരുന്നു ആ ആൾക്കൂട്ടം യാതൊരു ദയയും കാട്ടാതെ മർദിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെഹ്ലു ഖാൻ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം ആ നിർണായക വീഡിയോ ഒരു തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് കോടതി ആ പ്രതികളെ വെറുതെ വിട്ടു.
🗞🏵
*ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.* ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള മൗലികവും സമഗ്രവുമായ സംഭാവനകളെ പരിഗണിച്ചാണ് ഈ അംഗീകാരം.വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓണററി ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തി. സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച് ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മാർ പവ്വത്തിലിനു ഡോക്ടറേറ്റ് സമ്മാനിച്ചു.
🗞🏵 *കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്.*
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാറ ഖനനം നിര്‍ത്തി വെച്ചെങ്കിലും ഈ സര്‍ക്കാര്‍ ക്വാറികള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കിയിരുന്നു എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് അനുമതി നേടിയപ്പോള്‍ ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്പാദന നിരക്ക് കൂടിയാണിത്.
🗞🏵 *22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക്.* നടപടികള്‍ പൂര്‍ത്തിയായതായി ഡോ. എ. സമ്പത്ത് ആണ് അറിയിച്ചത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകൾ ഇതിലുണ്ടാകും. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്ട്ടന് മരുന്നുകൾ കേരളത്തിലെത്തും.
🗞🏵 *ജമ്മു•ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ 42 പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.* കോണ്‍ഗ്രസ് ന്യൂനപക്ഷ മോര്‍ച്ചയുടെ മുന്‍ ചെയര്‍മാനും കണ്‍വീനറുമായ ശൈലേന്ദര്‍ വൈദിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, ദേശീയ വൈസ് പ്രസിഡന്റ് അവിനാഷ് റായ് ഖന്ന എന്നിവര്‍ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു
🗞🏵 *കാനഡയിലെ ഒന്റാരിയോയിൽ ദയാവധത്തിലൂടെ ഈ വർഷം ഇതുവരെ മാത്രം കൊന്നൊടുക്കിയത് 774 പേരെ.* മരണങ്ങളെക്കുറിച്ചും, മരണ കാരണങ്ങളെക്കുറിച്ചും പഠനം നടത്താൻ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സർക്കാർ നിയമിച്ചിരിക്കുന്ന ഡിപ്പാർട്ട്മെന്റാണ് ഏറെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2019 ജൂൺ മാസം വരെ മാത്രം 774 പേർ ഡോക്ടർമാരുടെ സഹായത്തോടെയുള്ള കൊലപാതകത്തിന് വിധേയരായിട്ടുണ്ട്.
🗞🏵
*ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽ നിന്നും ബൈബിളിനെ ട്രംപ് ഭരണകൂടം ഒഴിവാക്കി.* ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതു ചൈനയിൽ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളില്‍ മേല്‍ ഏർപ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബൈബിള്‍ അടക്കമുള്ള ഏതാനും ഗ്രന്ഥങ്ങളുടെ മേല്‍ ചുമത്താനിരിന്ന നികുതി ഒഴിവാക്കിയത്.
🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬
*ഇന്നത്തെ വചനം*
പിന്നീട് അവന്‍ ബേത്‌സയ്‌ദായിലെത്തി. കുറെപ്പേര്‍ ഒരു അന്‌ധനെ അവന്‍െറ യടുത്തു കൊണ്ടുവന്ന്, അവനെ സ്‌പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്‌ഷിച്ചു.
അവന്‍ അന്‌ധനെ കൈയ്‌ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്‍െറ കണ്ണുകളില്‍ തുപ്പിയശേഷം അവന്‍െറ മേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ?
നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു.
വീണ്ടും യേശു അവന്‍െറ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്‌ഷിച്ചു നോക്കി; കാഴ്‌ച തിരിച്ചുകിട്ടുകയുംചെയ്‌തു. അവന്‍ എല്ലാ വസ്‌തുക്കളും വ്യക്‌തമായി കണ്ടു.
ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.
മര്‍ക്കോസ് 8 : 22-26
🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬
*വചന വിചിന്തനം*
ഞാൻ മനുഷ്യരെ കാണുന്നു; അവർ മരങ്ങളെപ്പോലെ ഇരിക്കുന്നുവെന്നാണ് അന്ധനായ മനുഷ്യൻ പറയുന്നത്. മനുഷ്യനെ മരങ്ങളെപ്പോലെ കാണുന്നു. മനുഷ്യന് ഉപയോഗിക്കുവാനുള്ള വസ്തു മാത്രമാണ് മരങ്ങൾ. ഒരാൾ മറ്റൊരാളെ മരങ്ങളായി കാണുന്നു എന്നുപറഞ്ഞാൽ അയാൾക്ക് ഉപയോഗിക്കാനുള്ള വസ്തുവായിട്ട് മനുഷ്യരെ കാണുന്നുവെന്ന് ചുരുക്കം.
നമ്മളും ജീവിതത്തിൽ മറ്റുള്ളവരെ നമ്മുടെ കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വസ്തുക്കളായിട്ടാണോ കാണുന്നതെന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. മനുഷ്യരെ മരങ്ങളായിട്ടല്ല കാണേണ്ടത് മനുഷ്യരെ മനുഷ്യരായിട്ട് തന്നെയാണ് കാണേണ്ടത്. ഈശോ എല്ലാവരെയും പഠിപ്പിച്ചതും ഈശോയുടെ ശിഷ്യന്മാർ എല്ലാവരെയും പഠിപ്പിക്കേണ്ടതും ഇതേ പാഠം ആണ്. ആരും മരങ്ങൾ അല്ല; എല്ലാവരും മനുഷ്യർ തന്നെയാണ്.
🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬🇨🇴🇧🇬
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*