സ്വര്‍ഗ്ഗോരോപിത വിമലാംബേ!
മാനവഹൃദയങ്ങള്‍
മാറിലണയ്ക്കണമേ നിന്‍
മാറിലണയ്ക്കണമേ!
അനുപല്ലവി
സ്വര്‍ഗ്ഗാരോപണ വീഥികയില്‍
സുതരുടെ ദീപങ്ങള്‍
അങ്ങു തെളിയ്ക്കണമേ വഴി-
അങ്ങു തെളിയ്ക്കണമേ!
അമ്മേ, അമ്മേ, അമ്മേ മരിയേ
അമ്മേ, അമ്മേ, അമ്മേ മരിയേ!
ചരണം ഒന്ന്
എളിമ നിറഞ്ഞോരമ്മേ നിന്നില്‍
വചനം മാംസമതായ് (2)
വചനം കേട്ടോരമ്മേ നിന്നില്‍
വചനം മാംസമതായ് (2)
എന്‍ ഹൃദയത്തില്‍ വചനം
ഇരുതല വാളായ് ഉയരട്ടെ (2)
ശാന്തിശക്തികള്‍ നേരും ഇരുതല
വാളായ് ഉയരട്ടെ! (2)
– സ്വര്‍ഗ്ഗാരോപിത…
ചരണം രണ്ട്
ആയിരങ്ങള്‍ അനാഥര്‍ ആരു-
മില്ലാതലയുമ്പോള്‍ (2)
ദാസരിതാ, എന്നുരചെയ്തുള്ളില്‍
വചനം പുല്‍കിയിതാ (2)
കല്‍ഭരണിച്ചുവട്ടിലും കാല്‍വരിതന്‍
ചോട്ടിലും (2)
തിരുനിണമാക്കൂ സന്നിധി ചേര്‍ക്കൂ
മന്നില്‍ കൃപചൊരിയൂ!
– സ്വര്‍ഗ്ഗാരോപിത…