വിശദ്ധി വരിയുന്ന കൗമാരം
റവ.ഡോ. ബിജി കോയിപ്പള്ളി
വിശുദ്ധിയിൽ വളരാൻ നമ്മുടെ കുഞ്ഞുങ്ങളെ സഹായിക്കുന്ന ഒരു വിശുദ്ധ കവാടമാണ് ഈ വർഷത്തെ കെ.സി.എസ്.എൽ സ്റ്റഡിസർക്കിൾ ഗ്രന്ഥമായ ‘വിശുദ്ധി വിരിയുന്ന കൗമാരം’. കൗമാരക്കാരുടെ വഴിത്താരകളിൽ വിശുദ്ധിയുടെ പരിമളം പരത്താൻ അവരെ പ്രാപ്തരാക്കുന്ന കാര്യങ്ങളാണ് പത്ത് അദ്ധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ മേഖലകളിൽ കൈവരെണ്ട വിശുദ്ധിയും അച്ചടക്കവും മന:ശാസ്ത്ര ഭാഷയിൽ ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.
ജീവിതമാകുന്ന പുസ്തകത്തിലെ ഒഴിച്ചുകൂടാനാകാത്ത അദ്ധ്യായമാണ് കൗമാരം എന്ന ജീവിതാവസ്ഥ. ഈ ജീവിതാവസ്ഥ അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ ഏറെ ശ്രദ്ധ ആവശ്യമാണ്. പുതുമ നിറഞ്ഞ ലോകത്തിൽ പാതിയടഞ്ഞ മിഴികളിലൂടെ കിനാവുകൾ കണ്ട് ആഘോഷങ്ങളിൽ മയങ്ങി തീർന്നുപോവാതെ ഉണർന്ന് ജീവിക്കാൻ ഈ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നു. കൗമാരക്കാലത്തെ സ്വപ്ന സഞ്ചാരങ്ങളെ നേർവഴിയിലൂടെ നയിക്കാൻ പ്രാപ്തരാകുമാറ്, മധുരോപദേശങ്ങളുടെ രസക്കൂട്ട് ഈ ഗ്രന്ഥത്തെ കൂടുതൽ ആകർഷകവും വ്യത്യസ്തവുമാക്കുന്നു. വിശുദ്ധി നിറഞ്ഞ ജീവിതത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും അനുഭവിക്കാൻ ഈ പുസ്തകം കുട്ടികൾക്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല.
കേരളാ കാത്തലിക്ക് സ്റ്റുഡൻസ് ലീഗ് (KCSL) പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ സ്റ്റഡിസർക്കിൾ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ധാർമ്മക ദൈവശാസ്ത്രജ്ഞനും കൗൺസലറുമായ റവ. ഡോ. ബിജി കോയിപ്പള്ളിയാണ്. 136 പേജുള്ള ഗ്രന്ഥം 65 രൂപയ്ക്ക് ചങ്ങനാശ്ശേരി KCSL ഓഫീസിൽ ലഭ്യമാണ്.
പുസ്തക പരിചയം
