സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ഒരുജില്ലയിലും റെഡ് അലര്‍ട്ടില്ല. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടു. തെക്കന്‍ജില്ലകളില്‍ പരക്കെ മഴലഭിക്കും എന്നാണ് സൂചന.
ഒരാഴ്ച നീണ്ട ദുരിതപ്പെയ്ത്തിനൊടുവില്‍, അതിതീവ്ര മഴക്കുള്ള റെഡ് അലേര്‍ട്ട് ഒരുജില്ലയിലും നിലവിലില്ല. എങ്കിലും വന്‍മഴ വരുത്തിയ കെടുതികള്‍ തുടരുകയാണ് .
മുന്‍കരുതലായി വയനാട്, മലപ്പുറം ജില്ലകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നദികളിലേയും ജലാശയങ്ങളിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
വെള്ളംപൊങ്ങിയ സ്ഥലങ്ങളിലും നദികളില്‍ ജലനിരപ്പ് താണു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെ തെക്കന്‍ജില്ലകളില്‍ വരുന്ന 48 മണിക്കൂര്‍ വ്യാപകമായി മഴ കിട്ടും.
ശക്തമായ മഴയുണ്ടാകുമെങ്കിലും തീവ്രമഴക്ക് സാധ്യതയില്ല. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം , വയനാട് , കണ്ണൂര്‍ ജില്ലകളില്‍ ഓര്‍ഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 16ാം തീയതിയോടെ കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ.
ഒരാഴ്ച മഴ തകര്‍ത്ത് പെയ്തതോടെ സംസഥാനത്തെ മഴയുടെ കുറവ് നികന്നു. 23 ശതമാനം മഴയുടെ കുറവുണ്ടായിരുന്നത് മൂന്ന് ശതമാനത്തിലേക്ക് താണു.
1559 മീല്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് 1509 മില്ലീ മീറ്റര്‍ മഴ കിട്ടി. ഇടുക്കിയിലിപ്പോഴും 24 ശതമാനം മഴയുടെ കുറവ് ഉള്ളപ്പോള്‍ പാലക്കാട് 23 ശതമാനം അധികം മഴപെയ്തു എന്നാണ് കണക.