കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ചബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം ഓണററി ഡോക്ടറേറ്റു നല്കി ആദരിക്കുന്നു. ആഗോള കത്തോലിക്കാസഭയില്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അംഗീകാരമുള്ളതും സീറോ മലബാര്‍ സഭാ സിനഡിന്റെ അധികാരപരിധിയിലുള്ളതുമായ ഏക സ്വതന്ത്ര ദൈവശാസ്ത്ര ഫാക്കല്‍റ്റിയാണ് വടവാതൂര്‍ സെമിനാരിയോടു ചേര്‍ന്നുള്ള പൗരസ്ത്യവിദ്യാപീഠം. ഈ ഉന്നത ദൈവശാസ്ത്രപഠനകേന്ദ്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഓണററി ബിരുദം നല്കുന്നത്.
ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള മാര്‍ ജോസഫ് പവ്വത്തിലിന്റെ മൗലികവും സമഗ്രവുമായ സംഭാവനകളാണ് അദ്ദേഹത്തെ ഈ ബിരുദത്തിന് അര്‍ഹനാക്കിയത്. ആഗോള-ദേശീയ സഭാതലങ്ങളില്‍, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയില്‍, അദ്ദേഹത്തിന്റെ ദൈവശാസ്ത്രലേഖനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ദൈവശാസ്ത്രവിഷയങ്ങളെ കാലിക പ്രസക്തിയോടെ നൂതനമായി അവതരിപ്പിക്കുന്നവയാണ് മാര്‍ പവ്വത്തിലിന്റെ രചനകളിലധികവും. സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ ദൈവശാസ്ത്രമേഖലകളില്‍ മാര്‍ പവ്വത്തിലിന്റെ സംഭാവനകള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍, ‘തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മ’യാണ് എന്ന ചിന്ത ഭാരതസഭയില്‍ സജീവമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അത് നവമായ ഊര്‍ജ്ജം പകരുകയും ചെയ്തു.
നസ്രായനായ ഈശോയുടെ ശിഷ്യന്മാരിലൊരുവനായ മാര്‍തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ ഭാരതസഭ അതിന്റെ തനിമയും വ്യതിരക്തതയും കാത്തുസൂക്ഷിക്കണമെന്നും നഷ്ടപ്പെട്ടുപോയ അതിപുരാതന പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികളില്‍ ഏറിയ പങ്കും. ‘ഉറവിടങ്ങളിലേക്ക് മടങ്ങുക’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനത്തിന് അനുസൃതമായി സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ പുനരുദ്ധാരണത്തിനു മാര്‍ പവ്വത്തില്‍ നിസ്തുലമായ സംഭാവനകള്‍ നല്കി. ഭാരതത്തിലെ മാര്‍ത്തോമാ നസ്രാണി സഭകളെ ഒന്നിച്ചുകൂട്ടി പരസ്പര സംവാദത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. ലോകമെമ്പാടുമുള്ള ഇതര സഭാവിഭാഗങ്ങളുമായുള്ള ഐക്യ സംവാദങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദൈവാലയം, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ എന്നീ പ്രസ്ഥാനങ്ങലെ മാര്‍ പവ്വത്തിലിന്റെ നേതൃത്വം എല്ലാവരും അംഗീകരിക്കുന്നതാണ്. വിവിധ മതനേതാക്കന്മാര്‍ പരസ്പര ആദരവോടെ ഒന്നിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്റര്‍ റിലീജിയസ് ഫെലോഷിപിന്റെ രൂപീകരണത്തിലും മാര്‍ ജോസഫ് പവ്വത്തിലിന്റെ നേതൃത്വമുണ്ടായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന അനുവദിച്ചു നല്കുന്ന വിദ്യാഭ്യാസാവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്ന അവസ്ഥ എപ്പോള്‍ ഉണ്ടായാലും അപ്പോഴെല്ലാം അതു ചൂണ്ടിക്കാണിച്ച് ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ പവ്വത്തില്‍ പിതാവ് എന്നും മുന്‍നിരയിലുണ്ട്. ‘ഉറങ്ങാത്ത കാവല്‍ക്കാരനായ’ ആത്മീയാചാര്യന്‍ എന്ന നിലയില്‍, താന്‍ ഭാഗമായിരിക്കുന്ന സമൂഹത്തിന്റെ സമഗ്ര പുരോഗതിയ്ക്കുവേണ്ടി, മാനുഷികമൂല്യങ്ങളിലും സഭാപ്രബോധനങ്ങളിലും അടിയുറച്ച് നാവും തൂലികയും ചലിപ്പിച്ച നിതാന്ത ജാഗ്രതയ്ക്കും വിട്ടുവീഴ്ചയില്ലാത്ത ദാര്‍ശനിക നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് നവതിയിലേക്കു പ്രവേശിക്കുന്ന മാര്‍ ജോസഫ് പവ്വത്തിലിനു ലഭിക്കുന്ന ഈ ഓണററി ഡോക്ടറേറ്റ്.
ഫാ.ആന്ഡ്രൂസ് മേക്കാട്ടുകുന്നേല്
പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ്

സ്ഥലം: വടവാതൂര്‍, സെന്റ് തോമസ് അപ്പസ്‌തേലിക് സെമിനാരി

സമയം: വ്യാഴം ആഗസ്റ്റ് 15, 2019; 2.30pm

ബിരുദ പ്രഖ്യാപനം: കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി, ചാന്‍സലര്‍, പൗരസ്ത്യവിദ്യാപീഠം

ബിരുദ ദാനം: കാര്‍ഡിനല്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, സി.ബി.സി.ഐ. പ്രസിഡന്റ്

അനുമോദന സമ്മേളനം (FELICITATING THE NEW DOCTOR ARCHBISHOP MAR JOSEPH POWATHIL)

Programme

Welcome: Rev. Dr. Andrews Mekakttukunnel, President, Paurastya Vidyāpīṭham

Felicitations:

His Beatitude Mar George Cardinal Alencherry, Major Archbishop of Syro Malabar Church, the Chancellor of PVP

His Eminence Oswald Cardinal Gracias, Archbishop of Bombay and the President of Catholic Bishops Conference of India

His Grace Mar Joseph Perumthottam, Metropolitan Archbishop of Changanacherry and the Vice Chancellor PVP

His Grace Thomas Mar Koorilos, Metropolitan Archbishop of Thiruvalla, Syro Malankara Church

His Grace Thomas Mor Themotheos, Secretary, Holy Synod of the Malankara Jacobite Syrian Christian Church

His Grace Yuhanon Mar Dioscoros, Secretary, Holy Synod of the Malankara Orthodox Church

His Grace Joseph Mar Barnabas, Metropolitan of Thiruvanthapuram, Malankara Mar Thomas Syrian Church

His Grace Bishop Dr. Thomas K. Oommen, Moderator, Church of South India

Sri Oommen Chandy, Former Chief Minister of Kerala and a Student of Archbishop Mar Joseph Powathil

Dr. Sabu Thomas, Vice Chancellor, Mahatma Gandhi University, Kottayam

Rev. Dr. Joy Ainiyadan, Rector, St. Thomas Apostolic Seminary, Vadavathoor

Rev. Fr. Boby Mannamplackal, Chief Editor, Deepika Daily

Prof. PC Aniyankunju, Senate Member, Paurastya Vidyāpīṭham

Rev. Sr. Alphonsa Thottumkal SH, Superior General, Sacred Heart Congregation

Vote of Thanks: Rev. Dr. James Thalachelloor, Director, Institute of Eastern Canon Law, PVP

National Anthem