വാർത്തകൾ
🗞🏵 *മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട എന്നീ 9 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് (13-08-2019) അവധി പ്രഖ്യാപിച്ചു.*
🗞🏵 *വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷ്യവിഷബാധ.* കുട്ടികള്‍ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🗞🏵 *ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലുള്ളവർ മാറി താമസിക്കണമെന്ന മുന്നറിയിപ്പുമായി പി.സി ജോർജ് എംഎൽഎ.* പൂഞ്ഞാർ തെക്കേകര,തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളും ആഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോർജ് നൽകിയത്.
🗞🏵 *ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.* ശുചീകരണത്തിന് മുൻഗണന നൽകുന്നതൊപ്പം ക്യാമ്പുകളിൽ ശൗചാലയങ്ങൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി യോഗം ചേർന്നത്.
🗞🏵 *വിശാഖപട്ടണത്തിന് സമീപം ചെറുകപ്പലിന് തീപിടിച്ച് ഒരാളെ കടലിൽ കാണാതായി.* കോസ്റ്റൽ ജഗ്വാർ എന്ന കപ്പലിനാണ് തീപിടിച്ചത്. 29 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.
🗞🏵 *ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ ഇന്ത്യാ- ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.* മൂന്നുദിവസത്തെ ചൈന സന്ദർശനത്തിനിടെയാണ് ജയശങ്കറിന്റെ പരാമർശം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദി- ഷി ജിൻപിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകൾക്കായാണ് ജയശങ്കർ ചൈനയിലെത്തിയത്
🗞🏵 *വിമാനത്താവളത്തിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതിനേത്തുടർന്ന് ഹോങ്കോങിൽ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.* ചെക്ക്-ഇൻ പ്രോസസ് കഴിഞ്ഞ വിമാനങ്ങളും ഇപ്പോൾ പുറപ്പെട്ടവയുമൊഴികെ മറ്റുള്ളവയാണ് റദ്ദാക്കിയത്.
🗞🏵 *കേരളത്തെ വീണ്ടും പ്രളയക്കെടുതികളിലേക്കു തള്ളിയിട്ട ന്യൂനമർദ മഴയ്ക്കു പിന്നിൽ മേഘസ്ഫോടനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും കാണാക്കൈകളും.* ഒരു മണിക്കൂറിൽ 10 സെ.മീ (100 മില്ലീമീറ്റർ) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു മേഘസ്ഫോടനമായി കരുതുന്നത്. 2017 ൽ ഉത്തരാഖണ്ഡിലും 2014 ൽ ജമ്മുവിലും തെഹ്രിയിലും കഴിഞ്ഞ വർഷം കർണാടകത്തിലും മേഘസ്ഫോടനം ഉരുൾപ്പൊട്ടലിലാണു കലാശിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിന്റെ പശ്ചിമഘട്ടം സാക്ഷ്യം വഹിച്ചതു ഇത്തരമൊരു മേഘസ്ഫോടനത്തിനു തന്നെയെന്നു സംശയിക്കാവുന്ന വിധമായിരുന്നു മഴയുടെ ശക്തി
🗞🏵 *ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സേവനസന്നദ്ധനായി സിനിമാതാരം ടൊവിനോ രംഗത്തെത്തി.* ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധതയറിയിച്ചത്.
🗞🏵 *കനത്ത മഴയെ തുടർന്നു പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിൽ മുതല.* കർണാടകയിൽ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ബെൽഗാമിലെ റേബാഗ് താലൂക്കിലാണ് സംഭവം. പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിലുള്ള മുതലയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.
🗞🏵 *ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള.* അതേസമയം വയനാട് മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം മാതൃകാപരമായി നടക്കുന്നുണ്ട്. കവളപ്പാറയിൽ തിരച്ചിൽ നടത്താൻ ആധുനിക സംവിധാനങ്ങളൊന്നുമില്ല. ആവശ്യത്തിനു മണ്ണുമാന്തിയന്ത്രങ്ങൾ പോലുമില്ല. റവന്യുവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ല.
🗞🏵 *സംസ്ഥാനത്തു കനത്ത മഴ ദുരന്തം വിതച്ച സ്ഥലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സന്ദര്‍ശിക്കും.* വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനത്തും മുഖ്യമന്ത്രിയെത്തും. തിരുവനന്തപുരം നഗരസഭയിലെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മേയര്‍ വി. കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട രണ്ടു ലോഡ് സാധനങ്ങള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി സന്നദ്ധപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. ഏതൊക്കെ സാധനങ്ങളാണ് ലഭ്യമാകാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
🗞🏵 *സംസ്ഥാനത്തു കനത്ത മഴ ദുരന്തം വിതച്ച സ്ഥലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സന്ദര്‍ശിക്കും.* വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനത്തും മുഖ്യമന്ത്രിയെത്തും. തിരുവനന്തപുരം നഗരസഭയിലെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മേയര്‍ വി. കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട രണ്ടു ലോഡ് സാധനങ്ങള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി സന്നദ്ധപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. ഏതൊക്കെ സാധനങ്ങളാണ് ലഭ്യമാകാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
🗞🏵 *അസ്ഥിയിലെ മുഴ കരിച്ചുകളയുന്ന ചികിത്സ കോട്ടയം മെഡിക്കൽ കോളേജിലും വിജയകരമായി നടത്തി.* അസ്ഥിരോഗചികിത്സ റേഡിയോ ഡയഗ്നോസിസ്, അനസ്തീസിയ വിഭാഗങ്ങൾചേർന്നാണ് പെൺകുട്ടിക്ക് ഈ ചികിൽസ നടത്തിയത്. മൂന്നുദിവസത്തിനകം ആശുപത്രി വിടാനുമായി. അത്യാധുനിക ആർ.എഫ്.എസ്. യന്ത്രമുപയോഗിച്ചുള്ള ചികിത്സ നിലവിൽ സർക്കാർ തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമേയുള്ളൂ.
🗞🏵 *തന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരെ നടി പാർവതി രംഗത്ത്.* പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും തെക്ക്-വടക്ക് ഭിന്നത സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഈ പേജിലുള്ളത്. ഇതിനെത്തുടർന്ന് ഇത് തന്റെ പ്രൊഫൈൽ പേജല്ലെന്നും, ഇതിലെ ഭിന്നത പ്രചരിപ്പിക്കുന്ന വാക്കുകൾ തന്റേതല്ലെന്നും പാർവതി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.
🗞🏵 *കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ വനിതാ ഫ്രീസ്റ്റൈൽ ഗുസ്തിതാരം ബബിത ഫോഗട്ട് ബി.ജെ.പിയിൽ ചേർന്നു.* കേന്ദ്ര സ്പോർട്സ്, യുവജന കാര്യമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ അച്ഛനും മുൻ ഗുസ്തിതാരവും പരിശീലകനുമായ മഹാവീർ ഫൊഗട്ടിനൊപ്പമാണ് ബബിത പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്. പാർട്ടി ആസ്ഥാനത്തെത്തിയാണ് അവർ അംഗത്വമെടുത്തത്.
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി.* കശ്മീർ ജനതയുടെ അഭിപ്രായം കേൾക്കാതെ ഇത്തരം ഒരു നീക്കം ശരിയല്ലെന്ന് വിജയ് സേതുപതി പറഞ്ഞു. റേഡിയോ ചാനലായ എസ്ബിഎസ് തമിഴ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനെ (66) മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.* ന്യൂയോർക്കിലെ ജയിലിൽ ശനിയാഴ്ചയാണ് എപ്സ്റ്റീന്റെ മൃതദേഹം കണ്ടത്.
🗞🏵 *കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി* . വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും ശക്തമായ താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വക്താവ് പറഞ്ഞു..
🗞🏵 *വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ചു. കോസ്റ്റല്‍ ജാഗ്വര്‍ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്.* വലിയ സ്ഫോടനത്തെ തുടര്‍ന്നായിരുന്നു കപ്പലില്‍ തീപിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 29 പേരും രക്ഷപ്പെടാനായി കടലില്‍ ചാടി. ഇവരില്‍ ഒരാളെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
🗞🏵 *കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാളെ മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ച് സിപിഎം.* കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരും സഹായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭ്യര്‍ത്ഥിച്ചു.
🗞🏵 *ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയി മരണപ്പെട്ട ലിനുവിന് ആദരവുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്.* കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനുവാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. ഏറെ സങ്കടപ്പെടുത്തുന്നതാണ് ലിനുവിന്റെ ത്യാഗമെന്നും ലിനുവിന് ഹൃദയത്താല്‍ തന്റെ സല്യൂട്ട് എന്നും ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ കുറിച്ചു.
🗞🏵 *വെള്ളക്കെട്ടിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം* . മനക്കൊടി കിഴക്കുംപുറം കണ്ണനായ്ക്കല്‍ വീട്ടില്‍ സുരേഷ് (50), സഹോദരപുത്രി ആൻ റോസ് (22) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ചേറ്റുപുഴയിലാണ് സംഭവം.
🗞🏵 *ക്യാമ്പിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു.* മലപ്പുറം പൊന്നാനിയിലാണ് സംഭവം
🗞🏵 *പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തിരികെ ഡല്ഡഹിയിലെത്തി.* ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ തിരികെ വിളിക്കണമെന്ന് പാകിസ്ഥാന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിസാരിയ തിങ്കളാഴ്ച്ച തിരിച്ചെത്തിയത്.
🗞🏵 *നാട്ടികയില്‍ പ്രമുഖ വ്യവയായിയും ലുലു ഗൂപ്പ് ചെയര്‍മാനുമായ യൂസഫലി നടത്തിയ കയ്യേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തോട് കയ്യേറി പാര്‍ക്കിങ്ങ് ഗ്രൗണ്ട് സ്ഥാപിച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ ഇത് ജെസിബിയുമായെത്തി പൊളിച്ചത്.* യൂസഫലി നാട്ടികയില്‍ നിര്‍മ്മിച്ച വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് തോട് കയ്യേറി നിര്‍മ്മിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടികയിലെ ജനങ്ങളുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റം ഒഴിപ്പിച്ചത്.മഴ പെയ്തപ്പോള്‍ തോടിന്റെ ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളക്കെട്ട് ഉണ്ടായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. അങ്ങാടി തോടാണ് പണവും സ്വാധീനവും ഉപയോഗിച്ച് മൂടി ടൈല്‍ വിരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
🗞🏵 *മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും മൂലം ക്ലേശിക്കുന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ തന്റെ ദുഃഖമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.* മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് പ്രാദേശിക നേതൃത്വത്തിന് ടെലിഗ്രാം സന്ദേശമയച്ചത്.
🗞🏵 *ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ട് സമാധാന അന്തരീക്ഷം നഷ്ട്ടമായ തെക്കന്‍ സുഡാനിലെ പ്രാദേശിക രൂപതക്ക് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ അധ്യക്ഷന്‍.* 2009-ല്‍ ബിഷപ്പ് അന്തരിച്ചതിനെ തുടര്‍ന്ന് മെത്രാനില്ലാതിരുന്ന മലക്കല് രൂപതയുടെ പുതിയ മെത്രാനായി മുന്‍ വികാര്‍ ജനറലായിരുന്ന അഭിവന്ദ്യ റവ. ഡോ. സ്റ്റീഫന്‍ അഡോര്‍ മോജ്വോക്കാണ് അഭിഷിക്തനായത്. ജൂലൈ 28-ഞായറാഴ്ച മലക്കലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകയില്‍ വെച്ച് നടന്ന സ്ഥനാരോഹരണ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
🗞🏵 *ബ്രിട്ടന്റെ എയിഡ് ബഡ്ജറ്റിൽ ഉൾപ്പെടുന്ന സാമ്പത്തിക സഹായങ്ങൾ ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവ സമൂഹത്തിന് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് നിയമനിർമ്മാണ സഭാംഗം ആവശ്യപ്പെട്ടു.* ക്രൈസ്തവ പീഡനങ്ങളെ പറ്റി ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗണ്ട് സ്റ്റീഫൻ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച നടത്തവേയാണ് ഗില്ലിംഗ്ഹാം, റേയ്ൻഹാം എംപിയായ റഹ്മാൻ ചിസ്റ്റി ഈ ആവശ്യമുന്നയിച്ചത്.
🗞🏵 *കുടുംബങ്ങളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം.* പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്റെയും ജീവിതത്തിലൂടെ കുടുംബങ്ങള്‍ പൂര്‍വ്വോപരി മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്ന് ‘പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്’ തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഇതിന്റെ പരിഭാഷ വത്തിക്കാന്‍ റേഡിയോ മലയാളം വിഭാഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
🗞🏵 *ജലന്ധര്‍ രൂപതയിലെ സഹോദയ സൊസൈറ്റിയുടെ കോടികള്‍ തട്ടിയെടുത്തു വൈദികനെതിരെ കള്ളക്കേസ് ഉണ്ടാക്കിയ മൂന്ന് എഎസ്ഐ അടക്കം നാലു പേരെ പഞ്ചാബ് പോലീസ് സര്‍വീസില്‍ നിന്നു പുറത്താക്കി.* പട്യാല സീനിയര്‍ പോലീസ് ഓഫീസര്‍ മന്ദീപ് സിംഗ് സിദ്ദുവാണ് ഇവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. എഎസ്ഐമാരായ ജോഗിന്ദര്‍ സിംഹ്, രാജ്പ്രീത് സിംഗ്, ദില്‍ബാഗ് സിംഗ്, ഹെഡ് കോണ്സ്റ്റുബിള് അമ്രിക് സിംഗ് എന്നിവരെയാണ് വകുപ്പുതല അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി ഡിസ്മിസല്‍ നടപടികള്‍ക്കു വിധേയമാക്കിയത്. ഇവരിപ്പോള്‍ പട്യാല സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ നടപടികള്‍ നേരിടുകയാണ്.
📕📕📗📗📓📚📓📘📘📙📙
*ഇന്നത്തെ വചനം*
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്‍െറ കാലത്ത് ഇസ്രായേലില്‍ അനേകം വിധ വകള്‍ ഉണ്ടായിരുന്നു. അന്ന് മൂന്നു വര്‍ഷ വും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാ മം ഉണ്ടാവുകയും ചെയ്തു.
എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല.
ഏലീശാപ്രവാചകന്‍െറ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന് അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.
ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി.
അവര്‍ അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്തു.
എന്നാല്‍, അവന് അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.
ലൂക്കാ 4 : 25-30
📕📕📗📗📓📚📓📘📘📙📙
*വചന വിചിന്തനം*
നസ്രത്തിലെ സിനഗോഗില്‍ വച്ച് ഈശോ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചതു പോലെ നിന്നെ ദൈവം ഭരമേല്പിച്ചിരിക്കുന്ന ഒരു ദൗത്യത്തെ നീ കണ്ടെത്തേണ്ടതുണ്ട്.
ദൈവത്തിന്റെ പ്രത്യേകമായൊരു ദൗത്യനിര്‍വ്വഹണത്തിനു വേണ്ടി മാത്രമാണ് നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈശോ പ്രഖ്യാപിച്ച അതേ ദൗത്യം തന്നെയാണ് നിനക്ക് നിന്റേതായ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ളത്. നിന്റെ ജീവിതവും ദൗത്യവും ഒന്നാകുന്നിടത്താണ് നിന്നെക്കുറിച്ചുള്ള ദൈവഹിതം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ദൈവത്തോട് ചേര്‍ന്ന് ദൗത്യം നിര്‍വ്വഹിക്കാന്‍ പോകുമ്പോള്‍ ഈശോ നേരിട്ട അതേ എതിര്‍പ്പും നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിക്കുക.
📕📕📗📗📓📚📓📘📘📙📙
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*