നാദാപുരം: ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട്ടെ ദുരന്ത ഭൂമിയിൽ കൈത്താങ്ങായി താമരശേരി രൂപതയുടെ പാലിയേറ്റീവ് മൊബൈൽ യൂണിറ്റ്. അത്യാധുനിക സജ്ജീകരണങ്ങളുമായി ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന വിദഗ്ധ സംഘം വിലങ്ങാട്ടെത്തി.
ഉരുൾ പൊട്ടലിൽ വിവിധ ക്യാമ്പുകളിലെത്തിയവർക്ക് വിദഗ്ധ സംഘത്തിന്റെ ശുശ്രൂഷ ഏറെ പ്രയോജനപ്രദമായി.കോഴിക്കോട്ടു നിന്നെത്തിയ ഡോക്ടർ ജിജി ജോസഫിന്റെ നേത്യത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. ഇവർക്കാവശ്യമായ മരുന്നുകളും ചികിൽസയും ഇവിടെ നിന്ന് നൽകി. വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ എന്നിവിടങ്ങളിലെത്തി രോഗികളെ 97 ലേറെ രോഗികളെ പരിശോധിച്ചു. ഉരുൾ പൊട്ടലുണ്ടായ ആലിമൂലയിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ മൊബൈൽ ക്ലിനിക്ക് സന്ദർശിച്ചു.
കാക്കവയലിൽ നടക്കേണ്ട ക്യാമ്പ് ആലിമൂലയിലെ ദുരന്തമറിഞ്ഞ് വിലങ്ങാട്ടേക്ക് മാറ്റുകയായിരുന്നു.കോ-ഓർഡിനേറ്റർ മാത്യു തേരകം, ലൂക്കാ നാലൊന്ന് കാട്ടിൽ, ജോസ് കുരൂർ, മോളി മഞ്ഞക്കൂന്ന്, ജോബിൻ, ജോസ് അമ്പാട്ടു ,ഫിലിപ്പ് ചൂരപ്പൊയ്ക നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.