ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ അഭി. ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്താ ഇ് (14/8/19) നവതിയിലേയ്ക്ക് പ്രവേശിക്കുു. നവതി സ്മാരകമായി അതിരൂപതയിലെ നിര്‍ദ്ധനരായ 90 കുടുംബങ്ങള്‍ക്ക് വീട്‌വച്ച് നല്‍കുതിനുള്ള ഭവനനിര്‍മ്മാണപദ്ധതി അതിരൂപത ആവിഷ്‌കരിച്ചു. പ്രക്യതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ ഇ് (14/8/19) അതിരൂപതാ കേന്ദ്രത്തില്‍ ജന്മദിനം കൊണ്ടാടും.
സഭാ വിജ്ഞാനീയം, സഭൈക്യം, ആരാധനാ ക്രമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്താ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് റോമിലെ കോഗ്രിഗേഷന്‍ ഫോര്‍ കാത്തലിക്ക് എഡ്യൂക്കേഷന്റെ അംഗീകാരത്തോടെ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിക്കും. നാളെ (15/8/19) ഉച്ചകഴിഞ്ഞ് വടവാതൂര്‍ സെമിനാരിയില്‍ വച്ച് നടക്കു സമ്മേളനത്തില്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ ഈ പ്രഥമ ഓണററി ഡോക്ടറേറ്റ് സി ബി സി ഐ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോസഫ് പൗവത്തിലിന് സമ്മാനിക്കും.
മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തായുടെ നവതി സ്മാരകമായി ഭവനനിര്‍മ്മാണ പദ്ധതി
