കനത്തമഴയെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് വന്‍നാശനഷ്ടങ്ങളാണ് വടക്കന്‍ കേരളത്തിലുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്.മഴ നിന്നാലും ഇവര്‍ക്ക് മുന്‍പിലുള്ള ചോദ്യങ്ങള്‍ നിരവധി. തിരികെ പോയാലും വീട് വാസയോഗ്യം ആകണമെങ്കില്‍ ഒട്ടേറെ കടമ്ബകള്‍ ഉണ്ട്. അതിനാവശ്യമായ സാധന സാമഗ്രികളും സഹായവും വേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവയുടെ ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതൊരു ദീര്‍ഘകാലപ്രക്രിയയാണ്. ഈ കുടുംബങ്ങള്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങാന്‍ വരും ദിവസങ്ങളില്‍ ആവശ്യമായ അത്യാവശ്യ സാധനങ്ങളുടെ ഒരു പട്ടിക ബലിപെരുന്നാള്‍ ദിനത്തില്‍ നിങ്ങളുടെ മുമ്ബില്‍ വെക്കാമെന്ന് കരുതി. സിവില്‍ സ്റ്റേഷനിലെ കലക്ഷന്‍ സെന്റര്‍ 24 മണിക്കൂറും തുറന്നിരിക്കുന്നുണ്ട്.