ഖത്തര്‍: പ്രളയ ദുരിത്തില്‍ വലയുന്ന കേരള ജനതയ്ക്ക് സ്വാന്തനമേകാന്‍ ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക കമ്മിറ്റിയ്ക്ക് രൂപം നല്‍കി. ഇന്‍കാസിന്‍്റെ നാട്ടിലുള്ള നേതാക്കളുമായും, കൂടുതല്‍ നാശം വിതച്ച ജില്ലകളിലെ ഡി സി സി യുമായും സഹകരിച്ച് ദുരിതാശ്വാസ ക്യാമ്ബുകളില്‍ വസിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യമുള്ള പുതപ്പുകളും, മറ്റു അടിയന്തിര പ്രാധാന്യമുള്ള സാധനങ്ങളും ആദ്യ ഘട്ടമെന്നോണം നാട്ടിലേയ്ക്ക് അയച്ചു.
ഇന്‍കാസ് ഖത്തറിന്റെ നാട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രളയമേഖലയിലെ ക്യേമ്ബുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇനിയും ഉണ്ടങ്കില്‍ അത് എത്രയും വേഗത്തില്‍ നാട്ടിലേയ്ക്കെത്തിക്കുവാന്‍ വേണ്ട നടപടികള്‍ കൈ കൊള്ളുമെന്നും, പ്രളയ ദുരിതമനുഭവക്കുന്നവര്‍ക്ക് കൈതാങ്ങാകുവാന്‍ പുതപ്പ്, ഡ്രസ്സുകള്‍ പോലുള്ള അടിയന്തിര പ്രാധാന്യമുള്ള സാധനങ്ങള്‍ നല്കി സഹായിക്കാന്‍ സന്മനസ്സുള്ള ഖത്തര്‍ നിവാസികള്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുമായി ബന്ധപ്പെടുകയാണങ്കില്‍, അവര്‍ നല്കുന്ന സാധനങ്ങള്‍ സൗജന്യമായി അര്‍ഹതപെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള സൗകര്യം ഒരുക്കി ക്കൊടുക്കുന്നതായിരിക്കുമെന്നും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീര്‍ ഏറാമല അറിയിച്ചു.