റായ്പൂര്‍: ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ത്രിവര്‍ണപതാകയുമായി റെക്കോര്‍ഡിലേക്ക്. 15 കിലോമീറ്റര്‍ പതാക വിരിച്ചാണ് ചത്തീസ്ഖണ്ഡില്‍ റായ്പൂരിലെ സംഘം റെക്കോര്‍ഡ് നേടിയത്. ‘വസുദൈവ് കുടുംബകം ഫൗണ്ടേഷന്‍’ ആണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും നീളമുള്ള ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇതോടെ ഇവര്‍ നേടിയത്. സംസ്ഥാനത്തെ 35 സാമൂഹ്യസംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
15 കിലോമീറ്റര്‍ നീളത്തില്‍ ത്രിവര്‍ണപതാക
