വാർത്തകൾ
🗞🏵 *കടുത്ത ആശങ്കയൊഴിയുന്നു* ; *നാളെ സംസ്ഥാനത്തെവിടെയും റെഡ് അലർട്ട് ഇല്ല.*
ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആഗസ്റ്റ് 15 വരെ സംസ്ഥാനത്തെവിടെയും ഗുരുതരമായ സാഹചര്യമില്ല. 11.08.2019, ഉച്ചക്ക് 1.pm മണിക്കുള്ള കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉത്തരവാണ്.
🗞🏵 *കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പ്.* വലിയ തിരമാലകള്‍ക്ക് സാധ്യത. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴ കുറഞ്ഞെങ്കിലും ഇന്ന് വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്തേക്ക് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
🗞🏵 *കൊല്ലം, തൃശൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.* മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനം
🗞🏵 *ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നിർത്തിവെച്ച് കേന്ദ്രം* . ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സംഝോതഎക്‌സ്പ്രസ് സര്‍വീസ് ഓഗസ്റ്റ് എട്ടിന് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
🗞🏵 *ലക്ഷകണക്കിന് രൂപയുടെ വിദേശ കറൻസികളുമായി യാത്രക്കാരൻ പിടിയിൽ* . ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സിഐഎസ്എഫ് അധികൃതരാണ് ഇയാളെ പിടികൂടിയത്. വാർത്ത ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3.70 ലക്ഷം വരുന്ന ഒമാനി റിയാലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
🗞🏵 *വയനാട് പുത്തുമലയിലെയും മലപ്പുറം കവളപ്പാറയിലെയും വന്‍ദുരന്തത്തിലടക്കം മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 70 ആയി.* കവളപ്പാറയിൽ ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തി.
🗞🏵 *ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വകമാറ്റി ചിലവഴിക്കുന്നുണ്ടെന്നും ആരും സംഭാവനകള്‍ നല്‍കരുതെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ധമന്ത്രി തോമസ് ഐസക്.* ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികളാണെന്നും തോമസ് ഐസക്.
🗞🏵 *തേക്കടിയിലെ ഹോംസ്റ്റേയിൽ 3 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.* രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇവർ ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നുവെന്നു കുമളി പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശി പ്രമോദ് പ്രകാശ്(വിഷ്ണു) എന്ന വിലാസമാണു രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
🗞🏵 *പ്രത്യേക ചിഹ്നങ്ങൾ ധരിച്ച് ദുരിതാശ്വാസ ക്യാംപുകൾക്കകത്തേക്കു കയറേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.* ദുരിതാശ്വാസ ക്യാംപുകളിൽ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല. ക്യാംപുകളിൽ ആളുകളെ കാണാന്‍ പോകുന്നവർ ചിട്ട പാലിക്കണം. എല്ലാവരും ക്യാംപുകൾക്ക് അകത്തേക്കു കയറരുത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു.* അബുദാബി– കൊച്ചി ഇൻഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം 12.32നും ഇറങ്ങി. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു നിന്ന ആശങ്കകൾക്ക് വിരമം ഇട്ടു കൊണ്ടാണ് അബുദാബി കൊച്ചി ഇൻഡിഗോ വിമാനം പറന്നിറങ്ങി റൺവേ തൊട്ടത്. മഴ കനത്തതോടെ വ്യഴാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചത്.
🗞🏵 *മൂന്നുദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനയിലെത്തി.* ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കൊല്ലം നടത്താനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനീസ് നേതൃത്വവുമായി ജയശങ്കർ ചർച്ച നടത്തും
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതു കൊണ്ട് ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്താൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആൻഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച് ബിജെപി.* കോൺഗ്രസ് പാർട്ടിയിൽ നടക്കുന്നത് ഗാന്ധിമാരുടെ കസേരകളിയാണെന്ന് ബിജെപി പരിഹസിച്ചു. ബിജെപി വക്താവ് സംബീത് പത്രയാണ് പരിഹാസവുമായി രംഗത്തെത്തിയത്
🗞🏵 *ഇന്ന് പടിഞ്ഞാറുദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള തീരത്ത്ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.*
🗞🏵 *കനത്ത മഴയിൽ തടസ്സപ്പെട്ട റെയിൽ ഗതാഗതം സാധാരണ, നിലയിലാകുന്നു.* പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ- കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം – ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്.
🗞🏵 *മോദിയും അമിത് ഷായും അര്‍ജുനനും കൃഷ്ണനും പോലെ- രജനികാന്ത്*
കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രശംസിച്ച് നടൻ രജനികാന്ത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ഇത്തവണ ഓഗസ്റ്റ് എട്ടുമുതൽ പത്തുവരെയുള്ള മൂന്നുദിവസങ്ങളിൽ കേരളത്തിൽ പെയ്തത് ദീർഘകാല ശരാശരിയിൽനിന്ന് പത്തിരട്ടിവരെ കൂടുതൽ മഴ.* മഹാപ്രളയമുണ്ടായ കഴിഞ്ഞ ഓഗസ്റ്റിൽ ഇതേദിവസങ്ങളിൽ പെയ്തതിനെക്കാൾ പലമടങ്ങാണിത്. അന്ന് ഈ മൂന്നുദിവസങ്ങളിൽ നാലിരട്ടിവരെയാണ് അധികമായി പെയ്തത്.
🗞🏵 *ഭക്ഷണം കൊണ്ടുവന്നയാൾ ഇതര സമുദായക്കാരനെന്ന പേരില്‍ ഓർഡർ റദ്ദാക്കിയ സംഭവത്തിന് പിന്നാലെ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയിൽ വീണ്ടും വിവാദം.* ഇക്കുറി ഭക്ഷണം എത്തിക്കുന്ന ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബീഫ്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണസാധനങ്ങൾ ഡെലിവറി ചെയ്യാൻ കമ്പനി നിർബന്ധിക്കുന്നുവെന്നാണ് ആരോപണം. ഞായറാഴ്ച കൊൽക്കത്തയിൽ പ്രതിഷേധ പ്രകടനം നടത്തിയ ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുമെന്നും അറിയിച്ചു.
🗞🏵 *കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായ മേഖലകള്‍ വയനാട് എംപി രാഹുൽഗാന്ധി സന്ദർശിച്ചു.* കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ തുടര്‍ന്ന് മലപ്പുറം കവളപ്പാറ ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. അപ്രതീക്ഷിതമായാണ് രാഹുല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചത്. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും.
🗞🏵 *ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സർവീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് കേന്ദ്രസർക്കാർ നിർത്തിവെച്ചു.* നേരത്തെ ന്യൂഡൽഹിയിൽ നിന്ന് ഇന്ത്യാ പാക് അതിർത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സർവീസ് നടത്തുന്നത്. തുടർന്ന് അവിടെ നിന്ന് പാകിസ്താൻ നടത്തുന്ന ട്രെയിനിൽ കയറി യാത്രക്കാർ പോവുകയാണ് പതിവ്. ലാഹോർ വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
🗞🏵 *അന്തരിച്ച മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ‘ക്രിമിനൽ’ എന്നു വിളിച്ച് മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ.*
🗞🏵 *കക്കയം പവർഹൗസിനു പിന്നിലുണ്ടായ ഉരുൾപൊട്ടലിൽ 225 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആറു പവർഹൗസുകളിൽ മൂന്നെണ്ണം പൂർണമായി നശിച്ചു.* മണ്ണും ചെളിയും കയറിയാണ് യന്ത്രങ്ങൾ തകരാറിലായത്. 300 കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നു അസിസ്റ്റന്റ് എൻജിനിയർ എൻ.എൻ. രാജൻ പറഞ്ഞു.
🗞🏵 *പ്രളയത്താൽ മുങ്ങിപ്പോയ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ബോട്ടിലിരുന്ന് സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മന്ത്രി ഗിരീഷ് മഹാരാജന് രൂക്ഷ വിമർശനം.* കാര്യങ്ങൾ കൈവിട്ടതോടെ വിമർശനങ്ങളെ തണുപ്പിക്കാനായി മന്ത്രി പുഴയിൽ നീന്തി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോ ബി.ജെ.പി ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
🗞🏵 *മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കൾ സഞ്ചരിച്ച കാർ നാലടിയോളം വെള്ളംപൊങ്ങിയ റോഡിലേക്ക് ഓടിച്ചിറക്കി.* നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു. നഗരത്തോട് ചേർന്ന് എടയപ്പുറം ടൗൺഷിപ്പ് റോഡിൽ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. നേതാജി റോഡ് വഴി എത്തിയ സ്വിഫ്റ്റ് കാറാണ് വെള്ളംപൊങ്ങിയത് കണ്ടിട്ടും നിർത്താതെ മുന്നോട്ടെടുത്തത്.
🗞🏵 *ലൈബ്രറിക്കുള്ളിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.* ദീപാഭവനിൽ അരുൺ രഞ്ജിത്തിനെയാണ് (27) ഇടവെട്ടിയിലെ ഒരു ലൈബ്രറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് മറിഞ്ഞ് പോലീസുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു
🗞🏵 *പഞ്ചനക്ഷത്ര ഹോട്ടലിൽ നൂറ് ദിവസത്തോളം താമസിച്ചതിന്റെ ബിൽ അടയ്ക്കാതെ വ്യവസായി മുങ്ങി.* 12.34 ലക്ഷം രൂപ അടയ്ക്കാതെയാണ് മുങ്ങിയത്. ഹൈദരബാദിലെ താജ് ബഞ്ചാര ഹോട്ടലിലാണ് സംഭവം. ഹോട്ടൽ അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. വിശാഖപട്ടണം സ്വദേശിയായ എ ശങ്കർ നാരായണനെതിരെയാണ് പോലീസ് കേസെടുത്തത്
ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടിൽ 102 ദിവസം താമസിച്ചതിന് 25.96 ലക്ഷമായിരുന്നു ബിൽ തുക. ഇതിൽ 13.62 ലക്ഷം നൽകി. ബാക്കി തുക അടയ്ക്കാതെ ഇയാൾ കഴിഞ്ഞ ഏപ്രിലിലാണ് മുങ്ങിയത്.
🗞🏵 *താമരശ്ശേരി ചുരം വഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു.* താമരശ്ശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി സർവീസാണ് കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചത്
🗞🏵 *മകളെ കൊന്ന ശേഷം മറാത്തി നടി പ്രദ്ന്യാ പാർക്കർ ആത്മഹത്യ ചെയ്തു.* മാറാത്തി ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന നടിയാണ് പദ്ന്യാ. കുറച്ച് കാലങ്ങളായി സീരിയൽ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായതിനാലും സീരിയൽ രംഗത്ത് അവസരം കുറഞ്ഞതിനാലും പ്രദ്ന്യ വിഷാദത്തിലായിരുന്നു.
🗞🏵 *വെള്ളംകയറിയതിനെ തുടർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.* ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കുള്ള വഴിയിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. മനക്കച്ചിറ മുതൽ വാഹനഗതാഗതം മിക്കവാറും നിലച്ചിരിക്കുകയാണ്. വലിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ചെറിയ വാഹനങ്ങൾ ഒന്നാംപാലം വരെയാണ് പരമാവധി പോകാനാവുന്നത്.
🗞🏵 *അഭയാർത്ഥിയായി അമേരിക്കയിലെത്തുകയും പിന്നീട് ട്രംപ് ഭരണകൂടം നാടുകടത്തുകയും ചെയ്ത കൽദായ ക്രൈസ്തവ വിശ്വാസിക്ക് ഇറാഖില്‍ ദാരുണാന്ത്യം.* കൽദായ ക്രിസ്ത്യാനിയായ ജിമ്മി അൽദൗതാണ് പ്രമേഹരോഗത്തിന് ആവശ്യമായ ഇൻസുലിൻ കിട്ടാത്തതു മൂലം മരണമടഞ്ഞത്.
🗞🏵 *അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയന്‍ കൌണ്ടിയിലെ ലേഹൈ ഔദ്യോഗിക മുദ്രയിലെ കുരിശ് നീക്കം ചെയ്യാന്‍ നിരീശ്വരവാദികള്‍ നടത്തിയ ഇടപെടലിന് വന്‍ തിരിച്ചടി.* വിശ്വാസപരമായ ഒരു അടയാളം എന്നതിനേക്കാളുപരിയായി ചരിത്രത്തെയാണ് മുദ്രയിലെ കുരിശ് സൂചിപ്പിക്കുന്നതെന്ന്‍ വ്യക്തമാക്കി കുരിശ് നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നു ഫിലാഡല്‍ഫിയായിലെ സര്‍ക്യൂട്ട് കോടതി വിധിച്ചു. 2016-ലാണ് സീലിലെ ഔദ്യോഗിക കുരിശുചിഹ്നം മാറ്റണമെന്ന ആവശ്യവുമായി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൌണ്ടേഷന്‍ എന്ന നിരീശ്വരവാദികളുടെ സംഘടന കോടതിയെ സമീപിച്ചത്.
🗞🏵 *ഗര്‍ഭഛിദ്ര, സ്വവര്‍ഗ്ഗ വിവാഹ വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്കു ദിവ്യകാരുണ്യമില്ലായെന്ന് തുറന്നടിച്ച് അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ.* ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ക്രിസ്തീയ ധാര്‍മ്മികതയില്‍ നിന്നു അകന്നു കഴിയുന്നവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് അര്‍ഹരല്ലെന്ന് പ്രസ്താവിച്ചത്
🗞🏵 *ശാസ്ത്രലോകത്തെ വീണ്ടും അമ്പരിപ്പിച്ചുകൊണ്ട് തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ ദിവ്യകാരുണ്യ അത്ഭുതം.* പരാഗ്വേയിലെ അരേഗ്വായിലാണ് ഈ അത്ഭുതം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 8) അരേഗ്വായിലെ പാകുവിലെ വിര്‍ജെന്‍ ഡെ ല മെര്‍സെഡ് ഇടവക വികാരി ഫാ. ഗുസ്താവോ പലാസിയയാണ് അത്ഭുതത്തിന് സാക്ഷിയായത്. സക്രാരിയില്‍ നിന്നും തിരുവോസ്തിയെടുത്ത് ലോക്കറ്റിലാക്കി രോഗിയായ വ്യക്തിക്കായി കൊണ്ടുപ്പോയപ്പോഴാണ് അത്ഭുതം നടന്നത്.
🗞🏵 *കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ പൊതുവേദിയിൽ സംഘടിതമായ ആദ്യത്തെ കറുത്ത കുർബാന (black mass) അർപ്പിക്കുവാന്‍ സാത്താന്‍ ആരാധകര്‍ ഒരുങ്ങുന്നു.* 2016 മുതൽ ഒട്ടാവയിൽ പ്രവർത്തിക്കുന്ന സാത്താനിക് ടെമ്പിളാണ് വിവാദമായ പൊതു ബ്ലാക്ക് മാസിന് പിന്നില്‍. ഈ മാസം പതിനേഴാം തീയതിയാണ് ദൈവീക അസ്ഥിത്വത്തെ നീചമായ രീതിയില്‍ അവഹേളിക്കുന്ന ഈ കൊടും തിന്മ പൊതുവേദിയില്‍ നടക്കുക. വലിയ പ്രതിഷേധങ്ങൾ കറുത്ത കുർബാന നടത്താനുള്ള നീക്കത്തിനെതിരെ ഉയരുന്നുണ്ട്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാത്താനിക് ടെമ്പിളിനു കീഴില്‍ ഒരു ലക്ഷം സാത്താന്‍ ആരാധകര്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
🦚🦚🌹🌹🦜🌈🦜🌺🌺🌻🌻
*ഇന്നത്തെ വചനം*
അതുകൊണ്ട്, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്‌ക്കു സംഭവിക്കുകതന്നെ ചെയ്യും.
ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്‍െറ അടുത്തേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍െറ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
ഇതാ, നിങ്ങളുടെ ഭവനം പരിത്യക്‌തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണ് എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.
മത്തായി 23 : 34-39
🦚🦚🌹🌹🦜🌈🦜🌺🌺🌻🌻
*വചന വിചിന്തനം*
ജറുസലെമിനെക്കുറിച്ചുള്ള ഈശോയുടെ ആഗ്രഹം എന്താണെന്ന് 37-ാം വാക്യത്തില്‍ പറയുന്നു. “നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു.” ജറുസലെമിനെക്കുറിച്ചുള്ള ഈശോയുടെ ആഗ്രഹമാണിത്. പക്ഷേ, ജറുസലേം വിസമ്മതിക്കുന്നു.
സമാനമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഈശോയ്ക്ക് നമ്മെക്കുറിച്ചുള്ള ആഗ്രഹം എന്താണ്..? അത് പൂര്‍ത്തിയാകാന്‍ നമ്മള്‍ വിസമ്മതിക്കാറുണ്ടോ..? നമ്മള്‍ നന്മ ചെയ്യണമെന്നും എല്ലാവരെയും സ്നേഹിക്കണമെന്നും തന്റെ ഉത്തമശിഷ്യര്‍ ആയിരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഭാഗത്തു നിന്ന് എന്താണ് പ്രത്യുത്തരം..? സമ്മതമോ വിസമ്മതമോ..?
എന്നെയും നിന്നെയും നോക്കി അവിടുന്ന് പറയാതിരിക്കട്ടെ -“പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു” എന്ന്.
🦚🦚🌹🌹🦜🌈🦜🌺🌺🌻🌻
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*