പ്രകൃതിദുരന്തത്തില്‍ ഒരു വര്‍ഷം മുമ്പ് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഇതര സംഘടനാ സംവിധാനങ്ങളും ഇത്തവണയും ജാതി-മത-ഭേദമന്യേ ഏവരെയും സഹായിക്കാന്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ മനുഷ്യര്‍ മടി കാട്ടരുത്. പ്രകൃതി നേരിടുന്ന ആഘാതം സംബന്ധിച്ച അനുബന്ധ ശാസ്ത്രീയ നിരീക്ഷണങ്ങളും മുന്‍കരുതല്‍ ശുപാര്‍ശകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.