ലണ്ടന്‍: ബ്രിട്ടന്റെ എയിഡ് ബഡ്ജറ്റിൽ ഉൾപ്പെടുന്ന സാമ്പത്തിക സഹായങ്ങൾ ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവ സമൂഹത്തിന് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് നിയമനിർമ്മാണ സഭാംഗം ആവശ്യപ്പെട്ടു. ക്രൈസ്തവ പീഡനങ്ങളെ പറ്റി ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗണ്ട് സ്റ്റീഫൻ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച നടത്തവേയാണ് ഗില്ലിംഗ്ഹാം, റേയ്ൻഹാം എംപിയായ റഹ്മാൻ ചിസ്റ്റി ഈ ആവശ്യമുന്നയിച്ചത്. പീഡിത ക്രൈസ്തവ സമൂഹത്തിന് നൽകുന്ന സാമ്പത്തിക സഹായം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതിനെ പറ്റി ചിന്തിക്കണമെന്ന് ജന പ്രതിനിധിസഭയിൽ പ്രസംഗിക്കവേ ചിസ്റ്റി പറഞ്ഞു. സർക്കാർ ക്രൈസ്തവർക്ക് നൽകിവരുന്ന സഹായങ്ങളെ വിശകലനം ചെയ്തുള്ള റിപ്പോർട്ട് ജൂലൈയിലാണ് പുറത്തു വന്നത്.
ബ്രിട്ടന്റെ എയിഡ് ബഡ്ജറ്റ് ക്രൈസ്തവർക്ക് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് എംപി
