തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കലിതുള്ളുന്നു. വരും മണിക്കൂറുകളിൽ മഴയുടെ അളവ് കുറയുമെങ്കിലും അടുത്ത ആഴ്ചയോടെ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് മഴ ശക്തിപ്രാപിക്കാൻ കാരണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടക്കാലത്ത് വഴി മാറി പോയ മഴ ബംഗാളഅ‍ ഉൾക്കടിലിലെ ന്യൂനമർദ്ദത്തോടെയാണ് തിരിച്ച് വന്നത്.

കഴിഞ്ഞ പ്രളയ കേരളത്തിൽ മധ്യകേരളത്തിലുണ്ടായ സ്ഥിതിയാണ് ഇപ്പോൾ വടക്കൻ കേരളത്തിലും അനുഭവപ്പെടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുപോലെ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഓഗസ്റ്റ് 12-ാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നത്.

ഒമ്പത് ജില്ലകളിൽ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ആഗസ്റ്റ് പന്ത്രണ്ടോടെ അടുത്ത ന്യൂനമര്‍ദ്ദം ശക്തിപ്പെടാനിടയുണ്ട്. അതുകൊണ്ട് പന്ത്രണ്ടാം തീയതിയോ അതിന് ശേഷമോ വീണ്ടും മഴ തീവ്രമാകാനാണ് സാധ്യതയെന്ന് തന്നെയാണ് കാലാൃവസ്ഥാ കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ. കേരളത്തിലും ലക്ഷ്വദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ മാത്രം 40 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ഒറ്റപ്പാലത്ത് 34 സെന്രീമീറ്റർ മഴയും കല്ലെങ്ങോട് 32 സെന്റീമീറ്റർ മഴയും ലഭിച്ചു. കേരള തീരത്ത് വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.