വാർത്തകൾ
🗞🏵 *കേരളത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും.* മഴക്കെടുതിയിൽ ഇന്നലെ മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകൾ. നിലമ്പൂർ കവളപ്പാറയിൽ പത്ത് പേരും വയനാട് പുത്തുമലയിൽ ഒമ്പത് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ഇന്ന് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്.
🗞🏵 *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതർ അറിയിച്ചു.* ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
🗞🏵 *കനത്തമഴയിലുണ്ടായ വിവിധ തടസ്സങ്ങളിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി.* ആലപ്പുഴ പാതയിൽ പലയിടത്തും മരങ്ങൾ വീണതോടെ ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ നിർത്തി വച്ചു. ഇതോടെ ദീർഘ ദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്കു 12.45 മുതൽ കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവെച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടുകളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
🗞🏵 *നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ 50 നും 100 നും ഇടയിൽ ആളുകളെ കാണാതായതായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ.* മലയുടെ താഴ്വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയെന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നും അൻവർ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എൽ.എ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തിൽ പ്രതികരണം നടത്തിയത്.
🗞🏵 *സംസ്ഥാനത്ത് അതിതീവ്ര മഴയാണുള്ളതെന്ന് മുഖ്യമന്ത്രി.* വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നു. പെരിയാർ,വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമൻപുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലയിൽ പ്രത്യേകം ജാഗ്രത പുലർത്തണം. വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാൽ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടൽപ്രക്ഷുബ്ദമാകാനും സാധ്യത
🗞🏵 *സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു.* മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിയ തിയതി അറിയിച്ചിട്ടില്ല.
🗞🏵 *ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പുലർച്ചെയോടെ ഫോൺ-ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു.* വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുക്കേണ്ടതിനാൽ പൊതുജനങ്ങളുടെ സഞ്ചാരത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തിയിട്ടുണ്ട്.
🗞🏵 *താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ.* ചുരത്തിലൂടെ വലിയ വാഹനങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടത്തിവിടില്ലെന്നും കളക്ടർ വ്യക്തമാക്കി.
🗞🏵 *കാസർകോട് മുതൽ പത്തനംതിട്ട ജില്ലവരെ തീവ്രമായ മഴയ്ക്കാണ് കേരളം സാക്ഷിയായത്.* കുറഞ്ഞ സമയത്തിനുള്ളിൽ അധികമായി മഴ പെയ്തതിനെ തുടർന്ന് മലപ്പുറത്തും വയനാട്ടിലും ഉരുൾ പൊട്ടൽ തുടർക്കഥയായി. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ ഉണ്ടായത്. പേമാരിയിൽ തകർന്നത് നൂറിലധികം വീടുകൾ. 35 ജീവനുകളാണ് രണ്ട് ദിവസം കൊണ്ട് പൊലിഞ്ഞത്.
🗞🏵 *മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചു.* ഹൃദ്രോഗത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
🗞🏵 *കനത്തമഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേർ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.* 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. അതേ സമയം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി സർക്കാരിന്റെ എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
🗞🏵 *ശക്തമായ മഴ തുടരുകയാണെങ്കിൽ ബാണാസുര സാഗർ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി.* 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. നിലവിൽ 771.2 മീറ്റർ എന്ന നിലയിലെത്തിയിട്ടുണ്ട്. 773.9 എന്ന നിലയിലെത്തിയാൽ നിയന്ത്രിതമായ അളവിൽ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.
🗞🏵 *ശക്തമായ മഴയേത്തുടർന്ന് വയനാട്ടിൽനിന്നും കേരളത്തിലെ ഇതര ജില്ലകളിലേക്കും കർണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വഴികൾ ഗതാഗത യോഗ്യമല്ലാതായി.* മറ്റു ജില്ലകളിൽനിന്നും വയനാട് വഴിയുള്ള എല്ലാ ട്രാൻസ്പോർട്ട് സർവീസുകളും കഴിഞ്ഞദിവസം മുതൽ നിർത്തിവെച്ചിരുന്നു.
🗞🏵 *അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.* ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.
🗞🏵 *പെട്രോൾ ലഭ്യമല്ലാത്തതിനാൽ അടുത്ത മൂന്നു ദിവസത്തേക്ക് പമ്പുകൾ അടച്ചിടുമെന്ന വ്യാജ സന്ദേശംവാട്സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്.* ഇത് വ്യാജമാണെന്ന് കേരളാ പോലീസ്ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
🗞🏵 *നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും.*
🗞🏵 *കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തിൽ ജില്ലകൾക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.* വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് രണ്ടു കോടി രൂപയും നൽകും
🗞🏵 *ക്രിപ്റ്റോകറൻസികൾ നിരോധിച്ച റിസർവ് ബാങ്കിന്റെ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി*
🗞🏵 *പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബർ ഉപരോധിച്ചവരെ അർധരാത്രിയിൽ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടെ ബൂട്ടുകൊണ്ടുള്ള ചിവിട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്.* പീച്ചി പായ്ക്കണ്ടം ഇച്ചിക്കൽ വീട്ടിൽ നിഷ (35) തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ സർജറിവിഭാഗത്തിൽ ചികിത്സയിലാണ്. നിഷയുടെ അടിവയറ്റിനാണ് ചിവിട്ടേറ്റിരിക്കുന്നത്.
🗞🏵 *ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ(നദിക്കടിയിൽ ടണലിലൂടെ) മെട്രോ ട്രെയിൻ സർവീസ് കൊൽക്കത്തയിൽ തുടങ്ങുന്നു.* കൊൽക്കത്തയിലെ ഹൂഹ്ളി നദിക്കടിയിലൂടെ കൊൽക്കത്ത മെട്രോ ലൈൻ രണ്ടിന്റെ ഭാഗമായി ഈസ്റ്റ് വെസ്റ്റ് മെട്രോയിലാണ് ഈ സർവീസും ഉൾപ്പെടുത്തുക.
🗞🏵 *എം ഡി എം കെ നേതാവ് വൈകോയ്ക്കൊപ്പം ഇനി സെൽഫിയോ ഫോട്ടോയോ എടുക്കണമെങ്കിൽ പാർട്ടിക്ക് നൂറുരൂപ സംഭാവനയായി നൽകണം.* എം ഡി എം കെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
🗞🏵 *300 ലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന കൃഷ്ണദേവരായര്‍ കാലഘട്ടത്തിലെ ശിവക്ഷേത്രം നിധിവേട്ടക്കാര്‍ തകര്‍ത്തു* . ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വേല്പുരു ഗ്രാമത്തിലെ കുന്നില്‍ മുകളില്‍ നിന്ന നിധിവേട്ടയ്ക്കിടെയാണ് അജ്ഞാതര്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയത്.
🗞🏵 *തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലില്‍ നെട്ടൂര്‍ പള്ളിപ്പറമ്പില്‍ മാര്‍ട്ടിന്‍ ന്യൂനസിനും ലിനറ്റിനും ഇന്നലെ ഒരു കുഞ്ഞു കൂടി ജനിച്ചപ്പോള്‍ കേരളത്തില്‍ പിറന്നത് പുതുചരിത്രം.* പ്രസവശസ്ത്രക്രിയ (സിസേറിയന്‍) കഴിഞ്ഞാല്‍ മൂന്നാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ബുദ്ധിമുട്ടുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികളും ഡോ. ഫിന്റോ ഫ്രാന്‍സീസും. വ്യാഴം രാവിലെ സിസേറിയനിലൂടെ ദമ്പതികളുടെ എട്ടാമത്തെ കുഞ്ഞിനെയാണ് പുറത്തെടുത്തത്.
🗞🏵 *പാക്കിസ്ഥാനിൽ ക്രൈസ്തവ വിശ്വാസികളായ യുവതികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ ശക്തമായി സ്വരമുയര്‍ത്തി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്.* രാജ്യത്തു ഓരോ വർഷവും ആയിരക്കണക്കിന് യുവതികളെയാണ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് വിധേയരാക്കുന്നതെന്ന് തബസം യൂസഫ് എന്ന കത്തോലിക്കാ അഭിഭാഷകൻ പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് കറാച്ചിയിൽ പത്രസമ്മേളനം നടത്തി
🗞🏵 *എണ്‍പത്തിയെട്ടു കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി നിയമപരമായ അംഗീകാരം നല്‍കിയ ഈജിപ്ത് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സഭാനേതൃത്വം* . സര്‍ക്കാര്‍ നടപടി ശുഭപ്രതീക്ഷയേകുന്നതാണെന്നും അധികം വൈകാതെ വിവിധ സഭകളുടെ രണ്ടായിരത്തോളം ദേവാലയങ്ങള്‍ക്ക് നിയമാംഗീകാരം ലഭിക്കുമെന്നും ഈജിപ്തിലെ ‘കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ ന്റെ മീഡിയ കമ്മിറ്റി പ്രസിഡന്റായ ഫാ. റാഫിക് ഗ്രീച്ചെ പറഞ്ഞു.
🗞🏵 *ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ ക്രൈസ്തവ ദേവാലയത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം.* ചാവേറാക്രമണത്തിൽ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് ആളുകളാണ് അന്വേഷണത്തിന്റെ മെല്ലെപ്പോക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആക്രമണം നടന്ന ദേവാലയത്തിന് നേരെ അജ്ഞാതരുടെ കല്ലേറുണ്ടായതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. അജ്ഞാത സംഘം ദേവാലയത്തിലെ രൂപത്തിന് നേരെയാണ് കല്ലെറിഞ്ഞതെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും പ്രദേശവാസിയായ ആന്റണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.
🗞🏵 *ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷിച്ചത്* 1000 ഓളം പേരെ. വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളിൽ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്.
🗞🏵 *സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്* . വടക്കൻ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. വയനാട് ജില്ലയിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും വൻ ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. 738 ക്യാമ്പുകളിലായി 64013 പേരാണ് ഉള്ളത്
🌀🌀🔴🌀🌀🔴🌀🌀🔴🌀🌀
*ഇന്നത്തെ വചനം*
അവനോടുകൂടെ ഭക്‌ഷണത്തിനിരുന്ന വരില്‍ ഒരുവന്‍ ഇതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പം ഭക്‌ഷിക്കുന്നവന്‍ ഭാഗ്യവാന്‍.
അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്‌ഷണിക്കുകയും ചെയ്‌തു.
സദ്യയ്‌ക്കു സമയമായപ്പോള്‍ അവന്‍ ദാസനെ അയച്ചു ക്‌ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു.
എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്‌ഷിക്കുന്നു.
മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചുജോടി കാളകളെ വാങ്ങി; അവയെ പരീക്‌ഷിച്ചുനോക്കുവാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്‌ഷിക്കുന്നു.
മൂന്നാമതൊരുവന്‍ പറഞ്ഞു: എന്‍െറ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല.
ആദാസന്‍ തിരിച്ചുവന്ന്‌യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥന്‍ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്‍െറ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക.
അനന്തരം ആദാസന്‍ പറഞ്ഞു:യജമാനനേ, നീ കല്‍പിച്ചതുപോലെ ഞാന്‍ ചെയ്‌തു. ഇനിയും സ്‌ഥലമുണ്ട്.
യജമാനന്‍ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളി ലും ചെന്ന്, എന്‍െറ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്‌ധിക്കുക.
എന്തെന്നാല്‍, ക്‌ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്‍െറ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 14 : 15-24
🌀🌀🔴🌀🌀🔴🌀🌀🔴🌀🌀
*വചന വിചിന്തനം*
വിരുന്നിന് വിളിക്കപ്പെട്ടവര്‍ നിരത്തുന്ന കാരണങ്ങള്‍… ആരാണ് ഒരു വയല്‍ പോയി കാണാതെ അത് വാങ്ങാന്‍ ടോക്കണ്‍ കൊടുക്കുന്നത്..? ആരാണ് വാങ്ങിക്കാന്‍ പോകുന്ന കാളകളെ കാണാതെ അതിന് വില പറയുന്നത്..? വിവാഹത്തിന്റെ ആദ്യനാളുകളിലല്ലേ വധുവരന്മാര്‍ വിരുന്നിന് പോകുന്നത്..? പക്ഷേ, ഇവിടെയോ വിരുന്ന് വേണ്ടെന്നു വയ്ക്കുന്നവര്‍.
ദൈവം വിശുദ്ധമായ വിരുന്നിന് ക്ഷണിക്കുമ്പോള്‍ നമ്മളും എത്രയോ കാരണങ്ങള്‍ നിരത്തുന്നുണ്ട്..?
🌀🌀🔴🌀🌀🔴🌀🌀🔴🌀🌀
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*