വത്തിക്കാന്‍ സംസ്ഥാനത്തിനകത്ത് പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിവരികയാണെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ ഭരണകാര്യാലയമായ ഗവര്‍ണറേറ്റിന്‍റെ (governorate ) പൊതുകാര്യദര്‍ശി ബിഷപ്പ് ഫെര്‍ണാണ്ടൊ വേര്‍ഗെസ് അത്സാഗ വെളിപ്പെടുത്തി.
വത്തിക്കാന്‍റെ ദിനപ്പത്രമായ “ലൊസ്സെര്‍വത്തോരെ റൊമാനൊ”യ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം, ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച, “ലൗദാത്തോ സീ” (LAUDATO SII) അഥവാ, “അങ്ങേയ്ക്കു സ്തുതി” എന്ന ചാക്രികലേഖനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വത്തിക്കാന്‍ സംസ്ഥാനത്തിനകത്ത് വിജയകരമായി നടപ്പാക്കിവരുന്ന പ്രകൃതിസൗഹൃദ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ചത്.
പാഴ്വസ്തുക്കളും മാല്യന്യങ്ങളും തരം തിരിച്ചു ശേഖരിക്കല്‍, ജലത്തിന്‍റെ പാഴ്ചിലവ് ഒഴിവാക്കാനുള്ള ആധുനിക ജലസേചന സംവിധാനങ്ങള്‍, സൂര്യതാപത്തില്‍ നിന്ന് വൈദ്യുതിയുല്പാദിപ്പിക്കാനുള്ള സോളാര്‍ പാനല്‍ വൈദ്യുതി കുറച്ചുപയോഗിക്കുന്ന ദീപങ്ങളുടെയും ഉപകരണങ്ങളുടെയും വ്യാപനം, സാങ്കേതികവിദ്യയുടെ നവീകരണം എന്നിങ്ങനെ വിവിധ തരത്തിലുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണെന്ന് വത്തിക്കാന്‍ ഭരണകാര്യാലയത്തിന്‍റെ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടൊ വേര്‍ഗെസ് വിശദീകരിച്ചു.