അരേഗ്വാ: ശാസ്ത്രലോകത്തെ വീണ്ടും അമ്പരിപ്പിച്ചുകൊണ്ട് തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ ദിവ്യകാരുണ്യ അത്ഭുതം. പരാഗ്വേയിലെ അരേഗ്വായിലാണ് ഈ അത്ഭുതം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 8) അരേഗ്വായിലെ പാകുവിലെ വിര്‍ജെന്‍ ഡെ ല മെര്‍സെഡ് ഇടവക വികാരി ഫാ. ഗുസ്താവോ പലാസിയയാണ് അത്ഭുതത്തിന് സാക്ഷിയായത്. സക്രാരിയില്‍ നിന്നും തിരുവോസ്തിയെടുത്ത് ലോക്കറ്റിലാക്കി രോഗിയായ വ്യക്തിക്കായി കൊണ്ടുപ്പോയപ്പോഴാണ് അത്ഭുതം നടന്നത്.രോഗിയുടെ ഭവനത്തിലെത്തി ലോക്കറ്റ് തുറന്നപ്പോള്‍ തിരുവോസ്തി മാംസരക്തമായി മാറിയിരിക്കുകയായിരിന്നു. അത്ഭുതകരമായി തോന്നിയെന്നും തിരുശരീര രക്തങ്ങളില്‍ നിന്ന്‍ റോസ പൂവിന്റെ സുഗന്ധം പുറത്തുവരുന്നുണ്ടായിരിന്നുവെന്നും അദ്ദേഹം പരാഗ്വേന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. മനുഷ്യനിര്‍മ്മിതമായ ഓസ്തി ഓരോ വിശുദ്ധ കുര്‍ബാനയിലും യേശുവിന്റെ തിരുശരീര രക്തങ്ങളായി മാറുന്നുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന വിധത്തില്‍ പ്രത്യക്ഷമായ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുമുണ്ട്. ഇവയെ സംബന്ധിച്ചു നിരീശ്വരവാദികളായ പല ശാസ്ത്രജ്ഞജര്‍ പോലും ആഴത്തില്‍ പരിശോധന നടത്തിയിട്ട് അമാനുഷികം എന്ന നിഗമനത്തില്‍ എത്താനെ സാധിച്ചിട്ടുള്ളൂ. വിശുദ്ധ കുര്‍ബാനക്കിടയില്‍ ഓസ്തിയും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളായി മാറുകയാണെന്ന കത്തോലിക്ക വിശ്വാസത്തെ നിരാകരിക്കുന്നവരുടെ മുന്നില്‍ മറ്റൊരു ചോദ്യ ചിഹ്നം കൂടി ഉയര്‍ത്തുകയാണ് ഇപ്പോള്‍ പരാഗ്വേയില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം.
വീണ്ടും ദിവ്യകാരുണ്യ അത്ഭുതം
