സ്ഫോടകവസ്തു വയറ്റില്‍ കെട്ടിവെച്ച് കോടതിയിലേക്കു പോകവേ ഉണ്ടായ സ്ഫോടനത്തില്‍ പോക്സോ കേസിലെ പ്രതിക്ക് പരിക്ക്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മാറിടം പതിക്കമാലിയില്‍ കോളനിയില്‍ പതിയില്‍ ജോയി (62)ക്കാണ് പരിക്കേറ്റത്. സംഭവ സമയത്ത് ഇയാളുടെ ഭാര്യ വല്‍സലയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30-ന് കിടങ്ങൂര്‍ ബസ്ബേയില്‍ കോട്ടയത്തേക്ക് പോകാന്‍ നിര്‍ത്തിയിരുന്ന എവറസ്റ്റ് ബസില്‍വെച്ചായിരുന്നു സംഭവം.
കയ്യിൽ കരുതിയ സ്ഫോടകവസ്തു പൊട്ടി പ്രതിക്ക് പരിക്ക്
