കുമ്പസാരം എന്ന കൂദാശ കർത്താവിനാൽ സ്ഥാപിതമായതാണ്. പാപമോചന അധികാരം ഈശോ ശിഷ്യന്മാർക്ക് കൈമാറുന്നതാണ് ഇന്നത്തെ തിരുവചന ഭാഗത്തിൽ നമ്മൾ കാണുന്നത്. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്കപ്പെട്ടിരിക്കും നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും എന്നു പറഞ്ഞുകൊണ്ട് ഈശോ പാപമോചന അധികാരം ശിഷ്യന്മാർക്ക് കൈമാറുന്നു. ഈ ശ്ലൈഹിക പിന്തുടർച്ച സഭയിലൂടെ ഇന്നും നിലനിൽക്കുന്നു. അനേക ലക്ഷങ്ങൾ അനുതാപം നിറഞ്ഞ ഹൃദയത്തോടെ ഈ ദിവ്യ കൂദാശയെ സമീപിക്കുന്നു ഉത്ഥിതന്റെ വലിയ സമ്മാനമായ പാപമോചനം നമുക്ക് സ്വീകരിക്കാം. അവിടുത്തെ കരുണയുടെ സിംഹാസനത്തെ നമുക്ക് സമീപിക്കാം.