കൊച്ചി: അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ വർഗീസ് പയ്യപ്പിള്ളിയച്ചന്റെ 143-ാം ജൻമദിന അനുസ്മരണം ഇന്ന്. ആലുവ തോട്ടുമുഖത്തുള്ള എസ്ഡി ജനറലേറ്റിലും മറ്റു മഠങ്ങളിലും പ്രത്യേക അനുസ്മരണ ശുശ്രൂഷകൾ നടക്കും.
പാവപ്പെട്ടവർക്കിടയിലുള്ള സേവനം ജീവിതദൗത്യമായി ഏറ്റെടുത്ത പയ്യപ്പിള്ളിയച്ചൻ, അഗതിശുശ്രൂഷയ്ക്കായി 1927 മാർച്ച് 19നാണ് ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിൽ എസ്ഡി സന്യാസിനി സമൂഹം സ്ഥാപിച്ചത്. 1929 ഒക്ടോബർ അഞ്ചിന് അന്തരിച്ചു. 2018 ഏപ്രിൽ 14നു പയ്യപ്പിള്ളിയച്ചനെ ധന്യ പദവിയിലേക്ക് ഉയർത്തി. എറണാകുളം കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻ ദേവാലയത്തിലാണു കബറിടം.