എട്ടാമതും സിസേറിയൻ. കെസിബിസി പ്രോലൈഫ് സമിതി പ്രവർത്തകൻ മാർട്ടിൻ ന്യൂനസിന്റെ ഭാര്യയാണ് എട്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയത്. ഈ എട്ടു പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. രണ്ടിൽ കൂടുതൽ സിസേറിയൻ സാധിക്കുകയില്ല എന്ന തെറ്റുധാരണ പല ആരോഗ്യ പ്രവർത്തകരും ബോധപൂർവ്വം പരത്തുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ ഒരു ക്രൈസ്തവ സാക്ഷ്യമാണ്. ഇരിങ്ങാലക്കുട മറിയം ത്രേസ്യ ഹോസ്പിറ്റലിലായിരുന്നു പ്രസവം. ഡോക്ടർ ഫിൻഡോ ആയിരുന്നു സിസേറിയൻ നടത്തിയത്. ഈ ദമ്പതികൾക്ക് 5 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ് ഇപ്പോൾ ഉള്ളത്. എട്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണ്