തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രഫഷണല്‍, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ 2019-20 അധ്യയന വര്‍ഷത്തേക്കു മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കാം. പുതുതായി സ്കോളര്‍ഷിപ്പിന്(ഫ്രഷ്)ഓണ്‍ലൈനായി അപേക്ഷിക്കാനും പുതുക്കാനും(റിന്യൂവല്‍) അപേക്ഷ ഒക്ടോബര്‍ 31 വരെ നല്‍കാം. അപേക്ഷകര്‍ വിജ്ഞാപന പ്രകാരമുള്ള മുസ്ലിം, കൃസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന എന്നീ ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.
ഇന്ത്യയില്‍തന്നെയുള്ള സ്വകാര്യ/സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ യൂണിവേഴ്സിറ്റികളിലോ/ സ്ഥാപനങ്ങളിലോ/കോളജുകളിലോ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ പഠിക്കുന്ന കോഴ്സിന് ചുരുങ്ങിയത് ഒരു വര്‍ഷം അധ്യയന കാലയളവ് ഉണ്ടായിരിക്കണം. മുന്‍ വാര്‍ഷിക ബോര്‍ഡ്/ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷകര്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (http://www.scholarships.gov.in ) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
http://www.minorityaffairs.gov.in എന്ന വെബ്സൈറ്റിലും ലിങ്ക് ലഭ്യമാണ്. അപേക്ഷിക്കാന്‍ വിശദമായ നിര്‍ദേശങ്ങളും എൃലൂൗലിഹ്യേ Frequently Asked Questions(FAQs) ഉം നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഹോം പേജില്‍ ലഭ്യമാണ്. സ്കോളര്‍ഷിപ് തുക തടസമില്ലാതെ ലഭിക്കാനായി അപേക്ഷകര്‍ സ്വന്തം പേരിലുള്ള സജീവമായ ബാങ്ക് അക്കൗണ്ട് തന്നെ അപേക്ഷാ സമയത്ത് നല്‍കണം