ഏതാനം വർഷങ്ങളായി സന്യാസവസത്രം ധരിച്ച് സഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുമാരി ലൂസി കളപ്പുരയെ Fcc സന്യാസ സമൂഹം തങ്ങളുടെ സഭയിൽ നിന്ന് പുറത്താക്കി. സന്യാസസഭയുടെ സുപ്പീരിയർ ജനറാൾ ആണ് ഈ കാര്യം അറിയിച്ചത്.ഇതുമായി ബസപ്പെട്ട വിജ്ഞാപനം ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയതായും കോടതിയിൽ നേരിടാൻ സാധിക്കാത്ത വിധത്തിലാണ് നടപടിക്രമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും മിസ് ലൂസിക്ക് ഇനി സഭാവസത്രം ഉപയോഗിക്കാൻ സാധിക്കുകയില്ലന്നും അപ്രകാരം ഉപയോഗിച്ചാൽ അതു വെറും പ്രഹസനം ആയിരിക്കുമെന്നും അതിനെ നിയമപരമായി നേരിടുമെന്നും ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
കുമാരി ലൂസി കളപ്പുരയെ പുറത്താക്കി
