കുമാരി ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ( ചുരുക്ക രൂപം)
പ്രിയപ്പെട്ട ലൂസി കളപ്പുര,
ഞാൻ ഈ കത്ത് നിങ്ങൾക്ക് എഴുതുന്നത് CCE0 c.501 ( പൗരസ്ത്യ കാനൻ നിയമം) പ്രകാരം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിൽ നിന്ന് നിങ്ങളെ പുറത്താക്കിയിരിക്കുന്നു ( Dismissed) എന്ന് അറിയിക്കുവാൻ ആണ്. 2019 മെയ് 11ന് നിങ്ങൾക്ക് എതിരായി പുറപ്പെടുവിച്ച പുറത്താക്കൽ ഉത്തരവ് ഇതോടൊപ്പം വായിക്കുക. CCEOc500 $2, 2-4 പ്രകാരം നിങ്ങൾക്ക് കാനോൻ നിയമം അനുസൃതമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്ന് ദയവായി ഓർമിക്കുക. പക്ഷേ നിങ്ങൾ ഒരു പശ്ചാത്താപത്തിന് തയ്യാറാകുകയോ സഭയുടെ നിയമങ്ങൾ ലംഘിക്കുന്നതിന് തൃപ്തികരമായ വിശദീകരണം നൽകുകയോ ഉണ്ടായില്ല. 2019 മെയ് 11ന് ചേർന്ന എഫ്സിസി സന്യാസസഭയുടെ ജനറൽ കൗൺസിൽ നിങ്ങടെ സഭയിൽ നിന്ന് പുറത്താക്കണം എന്ന് ഏകതയോടുകൂടി വോട്ട് രേഖപ്പെടുത്തുകയുണ്ടായി. ഇത് സംബന്ധിച്ച് ഈ സന്യാസസഭ അംഗീകരിച്ച ഡിക്രി ‘കത്തിനൊപ്പം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പ്രസ്തുത ഡിക്രി ഞങ്ങൾ വത്തിക്കാനിൽ ഉള്ള പൗരസ്ത്യ തിരുസംഘത്തിന് ഇന്ത്യൻ ന്യൂൺഷ്യേച്ചർ വഴി അയച്ചുകൊടുക്കുകയും താങ്കളുടെ ഡിസ്മിസൽ അംഗീകരിച്ചുകൊണ്ടുള്ള മറുപടി ഞങ്ങൾക്ക് ഇന്നേദിവസം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂൺഷ്യേച്ചറിൽ നിന്ന് ഡിസ്മിസിൽ അംഗീകരിച്ചു കൊണ്ടുള്ള പത്രികയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
വത്തിക്കാനിൽനിന്നുള്ള വിജ്ഞാപനത്തിന്റെ പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് ലഭ്യമായിരിക്കുന്ന അധികാരമുപയോഗിച്ച് പൗരസ്ത്യ തിരുസംഘം എല്ലാ കാര്യങ്ങളും ഗൗരവമായി പരിശോധിച്ച ശേഷം ലൂസി കളപ്പുരയുടെ മേൽ ഉള്ള പുറത്താക്കൽ നടപടിയെ അംഗീകരിക്കുന്നു. ആയതിനാൽ നിത്യവ്രതവാഗ്ദാനം ചെയ്ത ഈ വ്യക്തി എല്ലാ സന്യാസ വ്രതവാഗ്ദാനങ്ങളിൽ നിന്നും അതിന്റെ കടമകളിൽ നിന്നും സ്വതന്ത്ര ആയിരിക്കുന്നു. കൂടാതെ ആ വ്യക്തിയുടെ സന്യാസിനി സമൂഹത്തിൽ നിന്ന് വേർപെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു ഇനിമുതൽ ഈ വ്യക്തി സന്യാസിനീ ജീവിതാവസ്ഥയിൽ നിന്ന് പുറത്താക്കപ്പെട്ടത് ആയും സാധാരണ ഒരു ആത്മായ സ്ത്രീയായും കണക്കാക്കപ്പെടുന്നതായിരിക്കും എന്ന് അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയമാനുസൃതം പൂർത്തീകരിക്കേണ്ട താണ് .ഇതേക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആ വ്യക്തിക്ക് 10 ദിവസത്തിനകം പൗരസ്ത്യ തിരുസംഘത്തെ സമീപിക്കാവുന്നതാണ് പരാതി ഉണ്ടെങ്കിൽ ഈ കൽപ്പനയ്ക്ക് സസ്പെൻസിവ് ഇഫ്റ്റ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. പരാതികളില്ലാതെ ഈ കൽപ്പന അംഗീകരിക്കുകയാണെങ്കിൽ അനുസരണം , ദാരിദ്ര്യം, ബ്രഹ്മചര്യം, തുടങ്ങി എല്ലാ സന്യാസ വൃത്തങ്ങളിൽ നിന്നും ഈ വ്യക്തി സ്വാതന്ത്രയായിരിക്കും. എഫ് സി സി സന്യാസിനി സമൂഹത്തിൽ യാതൊരു വിധ അവകാശങ്ങളും കടമകളും ഇനിമുതൽ ഈ വ്യക്തിക്ക് ഉണ്ടാവുകയില്ല. ഈ കൽപ്പന കൈപ്പറ്റി 10 ദിവസത്തിനകം സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്തു പോകേണ്ടതാണ്. അതോടൊപ്പം സന്യാസ വസ്ത്രങ്ങൾ നിലവിൽ താമസിക്കുന്ന മഠത്തിലെ മദർ സുപ്പീരിയറിന്റെ ഏൽപ്പിക്കേണ്ടതാണ്.