രാഷ്ട്രീയാധികാരവും ആത്മീയാധികാരവും
ഇറ്റലിക്കും പൊതുവെ യൂറോപ്പിനും രാഷ്ട്രീയാധികാരത്തോടൊപ്പം ഇന്നില്ലാത്ത ശക്തമായൊരു ആത്മീയ ആധികാരികത മദ്ധ്യകാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന്, ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തി, വത്തിക്കാന്‍റെ ദിനപത്രം, ആഗസ്റ്റ് 5-Ɔο തിയതി തിങ്കളാഴ്ച ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
ദൈവത്തെ നഷ്ടമാകുന്ന സമൂഹം
മദ്ധ്യകാലഘട്ടത്തിലെ ഇറ്റലിയെയും യൂറോപ്പിനെയുമാണ് സമകാലീന സമൂഹത്തിന്‍റെ അവസ്ഥയുമായി തുലനംചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ബസേത്തി വിശ്വാസം ക്ഷയിച്ച്, ദൈവത്തെ നഷ്ടമാകുന്നൊരു സമൂഹമെന്ന് കര്‍ദ്ദിനാള്‍ ബസേത്തി അഭിമുഖത്തില്‍ പടിഞ്ഞാറിന്‍റെ ഇന്നത്തെ ആത്മീയതയെ ഖേദപൂര്‍വ്വം വിലയിരുത്തി.
സാമ്പത്തിക തകര്‍ച്ച കാരണമാക്കിയ മതനിരപേക്ഷത
2008-ല്‍ ആഗോളവ്യാപകമായും, യൂറോപ്പില്‍ പ്രത്യേകിച്ചും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പാശ്ചാത്യസമൂഹത്തിന്‍റെ സാമൂഹിക, മാനസിക സ്വത്ത്വത്തെയും വ്യക്തിത്വത്തെയും തകര്‍ത്തിട്ടുണ്ടെന്ന് അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ ബസേത്തി വിവരിച്ചു. സാമൂഹ്യഘടന ദുര്‍ബലമായത് തീര്‍ച്ചയായും ദേശീയ സാമൂഹ്യഘടനകളെ അപരിഹാര്യമാംവിധം തകര്‍ത്തു കളഞ്ഞു. തുടര്‍ന്ന് സമൂഹം അതിവേഗം വഴുതി വീണത് മതനിരപേക്ഷമായ ഒരു ജീവിതശൈലിയിലേയ്ക്കാണ്. അഭിമുഖത്തില്‍ ഇറ്റലിയിലെ പെറൂജിയ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ബസേത്തി അഭിമുഖത്തില്‍ വ്യക്തമാക്കി.
പുറംപ്രൗഢി മൂടിവച്ച ആന്തരിക പാപ്പരത്തം
നവമായ ഈ മതനിരപേക്ഷത ഉപഭോഗസംസ്കാരത്തില്‍ അധിഷ്ഠിതമാകയാല്‍ സമൂഹം ധാര്‍മ്മികമായി അധഃപതിക്കുമ്പോഴും ബാഹ്യമായ ഒരു തിളക്കവും പ്രൗഢിയും സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ഉപരിപ്ലവമായി നിലനിന്നിരുന്നു. സാങ്കേതിക വളര്‍ച്ചകൊണ്ടും ജീവിത സുഖസൗകര്യങ്ങള്‍കൊണ്ടും നിലനിന്ന ഒരു പുറംമോടി, സമൂഹത്തിന്‍റെയും സഭയുടെയും ആന്തരിക പാപ്പരത്തത്തെ മൂടിമറച്ചിരുന്നു.
നവസുവിശേഷവത്ക്കരണം – തിരികെപ്പിടിക്കാനുള്ള ശ്രമം
തിരികെ കൊണ്ടാവരാനാകും എന്ന പ്രത്യാശയാണ് സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയായി മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ അവതരിപ്പിച്ചത്. അതിനായി ഒരു പൊന്തിഫിക്കല്‍ കൗണ്‍സില്‍ തന്നെ അദ്ദേഹം സ്ഥാപിച്ചു – സുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന് Pontifical Council for New Evangelization രൂപംനല്കിയത്. ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രസിഡന്‍റായുള്ള നവസുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഇന്നും പ്രവര്‍ത്തനനിരതമാണ്.
മങ്ങലേല്ക്കുന്ന ദൈവത്തിന്‍റെ പ്രതിച്ഛായ!
കാലത്തിന്‍റെ കാലൊച്ച കേള്‍ക്കാനും, ദീര്‍ഘദൃഷ്ടിയുള്ള വിവേചനത്തോടെ സഭ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് വ്യാപകമായി സമൂഹത്തിന്‍റെതന്നെ ധാര്‍മ്മികത നിലനിര്‍ത്താനും, ആഗോളതലത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താനും അനിവാര്യമാണ്. യൂറോപ്പില്‍ സംഭവിച്ച ആത്മീയജീര്‍ണ്ണത പ്രത്യക്ഷത്തില്‍ മാനുഷികമായോ നരവംശശാസ്ത്രപരമായോ ഒരു പ്രതിസന്ധിയായി (anthropological) തോന്നാമെങ്കിലും, അടിസ്ഥാനപരമായി മനുഷ്യ മനസ്സുകളിനിന്നും മങ്ങിപ്പോകുന്ന ദൈവത്തിന്‍റെ പ്രതിച്ഛായയുടെ പ്രത്യാഘാതമാണത്. ഇത് എവിടെയും ഏതു സമൂഹത്തിനും സഭാകൂട്ടായ്മയ്ക്കും സംഭാവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതിനാല്‍ ഭൗതികതയിലും സമ്പദ് കാര്യങ്ങളിലും മുഴികയിരിക്കുന്ന ഭരണകര്‍ത്താക്കളായി ആത്മീയ ഗുരുക്കന്മാരും സഭാനേതൃത്വവും മാറിപ്പോകുന്ന കെണിയില്‍ വീഴാതിരിക്കാന്‍ പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ബസ്സേത്തി അഭിപ്രായപ്പെട്ടു.