ഏഴായിരത്തോളം സന്യാസിനികളുള്ള സഭയിൽ അധികാര സ്ഥാനത്തിരിക്കുന്നവർക്ക് പോലും വ്യക്തിപരമായി വാഹനങ്ങളില്ലാത്തപ്പോൾ ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, സഭാംഗങ്ങൾക്ക് പൊതുവായി ഉപയോഗിക്കാൻ ശമ്പളം മഠത്തിലേക്ക് നൽകാതെ ധൂർത്തടിച്ചു ജീവിച്ചു, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യ വിവാദമുണ്ടാക്കി, കന്യാസ്ത്രീകളുടെ വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങിയ നിരവധി നിയമ ലംഘനങ്ങളാണ് ലൂസി കളപ്പുര നടത്തിയിരിക്കുന്നതായി എഫ്സിസി സഭ കണ്ടെത്തിയത്. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സിസ്റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്റ്റർക്ക് സാധിച്ചില്ലെന്നും അധികാരികൾ അറിയിച്ചു. വത്തിക്കാനിൽ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും കത്തിൽ പറയുന്നു. ഇതിനാൽ തന്നെ സഭയുടെ ഉന്നത കോടതികളിലൊ ഇന്ത്യൻ സിവിൽ കോടതികളിലോ ഇത് സംബന്ധിച്ച എതിർ വാദങ്ങൾക്ക് പ്രസക്തിയില്ല. ഫ്രാൻസിസ്കൻ സഭയിൽ എടുത്തിരുന്ന അനുസരണം, ദാരിദ്രം, ബ്രഹ്മചര്യം എന്നീ വ്രതങ്ങൾ ഇനി പാലിക്കേണ്ടതില്ലാത്തതിനാൽ ലൂസി സാധാര ജീവിതത്തിലേയ്ക്ക് മടങ്ങാനാണ് സാധ്യതയെന്നും കുടുംബാഗംങ്ങൾ പറഞ്ഞു.
അതേ സമയം എഫ്സിസി സഭ തുടർച്ചയായി വാണിംഗ് ലെറ്ററുകൾ നല്കിയിട്ടുള്ള സാഹചര്യത്തിൽ ലൂസിയുടെ വ്രതലംഘന പട്ടികയിലെ അവസാനത്തേത് മാത്രമായ കന്യാസ്ത്രീ സമരത്തിലെ പങ്കാളിത്തമാണ് പുറത്താക്കൽ നടപടിയിലെ ഏക കാരണം എന്ന തരത്തിൽ ദുഷ്ടലാക്കോടെ സത്യവിരുദ്ധമായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമധർമ്മങ്ങൾക്ക് വിരുദ്ധമാണെന്ന് എഫ്സിസി സഭ പ്രതികരിച്ചു