വത്തിക്കാന്‍ സിറ്റി
യേശുവിന്‍റെ രൂപാന്തരീകരണം: ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍റെ മിന്നൊളി എന്ന് മാര്‍പ്പാപ്പാ.
യേശുവിന്‍റെ രൂപാന്തരീകരണത്തിരുന്നാള്‍ ദിനത്തില്‍, അതായത്, ചൊവ്വാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
“രൂപാന്തരീകരണത്തില്‍ യേശു പുനരുത്ഥാനത്തിന്‍റെ മഹത്വം നമുക്കു കാണിച്ചുതരുന്നു: ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍റെ അചിരദര്‍ശനം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.