കൈത്താക്കാലം ഫലാഗമ കാലമാണല്ലോ. എത്രമാത്രം ആത്മീയ ഫലങ്ങൾ നമുക്ക് പുറപ്പെടുവിക്കാൻ സാധിക്കുന്നുണ്ടെന്ന് നമ്മൾ വിചിന്തനം നടത്തുന്ന കാലം. അത്തിമരത്തിൽ ഫലം തിരയുന്ന ഈശോയെ സുവിശേഷം അവതരിപ്പിക്കുന്നു. ഫലം പുറപ്പെടുവിക്കാതെ പോയാൽ അത്തിമരത്തെ പോലെ ശാപം ഏറ്റുവാങ്ങേണ്ടി വരും. അത്തിമരം ഫലം കായ്ക്കാത്തതിനു കാരണം പറയുന്നത് അത് ഫലം ചൂടുന്ന കാലമല്ലായിരുന്നു എന്നാണ്. എന്നിട്ടും അത്തിമരം ശാപം ഏറ്റു വാങ്ങേണ്ടി വരുന്നു. ഇതു പ്രതീകാത്മകമാണ്. ഒരു വിശ്വാസിക്ക് ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കാൻ പ്രത്യേക സമയമോ കാലമോ ഒന്നുമില്ല എല്ലാ സമയത്തും എല്ലാകാലത്തും കർത്താവ് അവനിൽ നിന്ന് ഫലങ്ങൾ പ്രതീക്ഷിക്കുന്നു. ഫലരഹിതമായ കാലഘട്ടത്തിൽ പോലും ശാപം ഏറ്റു വാങ്ങേണ്ടി വരുന്ന അത്തിമരം സൂചിപ്പിക്കുന്നത് ഇതാണ് അതിനാൽ നമുക്ക് നിരന്തരം ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാം.
കാലം നോക്കാതെ ഫലം നൽകണം (ആഗസ്റ്റ് 8, 2019)
