ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളടക്കം നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ വഴി തിരിച്ച് വിട്ടു. കേരളത്തിലേക്കുള്ള അമൃത്സര്‍- കൊച്ചുവേളി എക്പ്രസും ഡറാഡൂണ്‍- കൊച്ചുവേളി എക്‌സ്പ്രസുമാണ് വഴിതിരിച്ച് വിട്ടത്.
ഇതുകൂടാതെ യശ്വന്ത്പൂര്‍- ബര്‍മ്മര്‍ എക്‌സ്പ്രസും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വഴി തിരിച്ച് വിട്ടു. മുംബൈ ഹൈദരബാദ് എക്‌സ്പ്രസിന്റെ സര്‍വ്വീസ് റദ്ദ് ചെയ്തതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.