ഇത് നെഹ്രുവിന്റെ ആഗ്രഹസഫലീകരണത്തിനായുള്ള പട്ടേലിന്റെ നടപടിയാണ്…
“ജവഹർലാൽ, നിങ്ങൾക്ക് കാശ്മീർ വേണോ അതോ അതു വിട്ടുകളയണമോ…? സർദാർ വല്ലഭായി പട്ടേൽ പൊട്ടിത്തെറിച്ചു… തീർച്ചയായും എനിക്ക് കാശ്മീർ വേണം… നെഹ്രുവിന്റെ മറുപടി പെട്ടെന്നായിരുന്നു. നെഹ്രുവിൽനിന്നും മറ്റൊന്നും കേൾക്കാൻ കാത്തുനിൽക്കാതെ മനേക്-ഷായുടെ നേരെ തിരിഞ്ഞ് പട്ടേൽ പറഞ്ഞു… ഉടൻ നടപടി തുടങ്ങുക… You have your orders”…
Alex von Tunzelmaan ന്റെ
INDIAN SUMMER, The Secret History of the End of an Empire എന്ന പുസ്തകത്തിൽ കശ്മീർ ഇന്ത്യയുടെ ഭാഗമാകുന്നത് സംബന്ധിച്ചുള്ള വിവരണമാണിത്.
1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം പുലരുമ്പോൾ കശ്മീർ എന്ന നാട്ടുരാജ്യം ഇന്ത്യയുടെ ഭാഗമായിരുന്നില്ല. അതിന്റെ ഭരണാധികാരി മഹാരാജാ ഹരി സിംഗിന് മറ്റു ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ‘പാക്കിസ്ഥാൻ’ പിൻതുണയുള്ള കലാപത്തെ നേരിടാൻ കഴിയാതെ അദ്ദേഹം പിൻമാറിയപ്പോൾ കാശ്മീരിൽ ഇടപെടേണ്ടത് ഇന്ത്യയുടെ ആവശ്യമായി വന്നു. തന്റെ പൂർവ്വികരുടെ ദേശം പാക്കിസ്ഥാന് വിട്ടുകൊടുക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് മനസ്സുണ്ടായിരുന്നില്ല. എന്നാൽ സൈനിക ഇടപെടൽ സംബന്ധിച്ച് റഷ്യ, അമേരിക്ക, ഐക്യരാഷ്ട്രസഭ ഇവയുമായി ബന്ധപ്പെട്ട ചിന്തകളിൽ ആകുലനായി നെഹ്റു നിൽക്കുമ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ ഇടപെടൽ ഇന്ത്യയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറായിരുന്ന സാം മനേക്-ഷാ ഓർമ്മിക്കുന്നത് ഇപ്രകാരമാണ്..
‘Patel exploded: Jawaharlal, do you want Kashmir, or do you want to give it away?
‘Of course I want Kashmir’ replied Nehru.
Before he could add anything else, Patel turned to Manekshaw and said: ‘You have your orders’.
ഒരൊറ്റ ഇന്ത്യ… ഒരൊറ്റ ഭരണഘടന… പ്രത്യേക സംസ്ഥാനപദവികൊണ്ട് എന്തു ഗുണമുണ്ടായി…? ഭാവിയിൽ എന്തു ഗുണമുണ്ടാകും…?
സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമൊക്കെയായി നിലനിന്നിട്ട് ‘ഇന്ത്യയാണ്’ എന്നു വാദിക്കുന്നതിൽ എന്തർത്ഥം. വിഭജനസമയത്ത് ഇന്ത്യയിൽ ചേർന്നത് അബദ്ധമായിപ്പോയി എന്ന് ഒരു കാശ്മീർ രാഷ്രീയക്കാരി പറയുന്നു… 70 വർഷങ്ങൾ പിന്നിട്ടിട്ടും അവർ മനസ്സുകൊണ്ട് ഇന്ത്യയുടെ ഭാഗമായിട്ടില്ലേ…?
പ്രീണനംകൊണ്ട് ഇതുവരെ ഇന്ത്യയ്ക്ക് ഒന്നുമാകാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ അനുഭവങ്ങൾ മുഴുവൻ കാശ്മീരിന്റേതുമാകട്ടെ. കാശ്മീരിന്റെ അനുഭവങ്ങൾ ഇരുമ്പുമറയില്ലാതെ ഇന്ത്യ മുഴുവന്റേതുമാകട്ടെ…
മേൽപറഞ്ഞ പുസ്തകത്തിൽ ഇന്ത്യാ വിഭജനത്തിനു അതിർത്തികൾ നിർണ്ണയിക്കാൻ ‘Boundary Commission’ തലവനായി ജിന്നയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഒരു ബാരിസ്റ്ററെ പരാമർശിക്കുന്നുണ്ട് – Sir Cyril Radcliff.
‘നീതിപൂർവ്വമായ അതിർത്തി നിർണ്ണയത്തിന് രണ്ടു വർഷമെങ്കിലും വേണമായിരുന്നു’ എന്ന് പിന്നീട് ‘മനസ്തപിച്ച റാഡ്ക്ലിഫിന് ലഭിച്ചത് 40 ദിവസങ്ങൾ. 1947 July 8 ന് ഇന്ത്യയിൽ എത്തിയ Radcliff പിന്നെ ഒരു വരയായിരുന്നു…! വൈസ്രോയി ഹൗസിലെ ഒരു ബംഗ്ളാവിൽ വിവിധ മാപ്പുകളുടെയും അപേക്ഷകളുടെയും റിപ്പോർട്ടുകളുടെയും നടുവിൽ ഒരു സഹായിയുമൊത്ത് അദ്ദേഹം അത് നടപടിയാക്കി… അതിനുശേഷം Radcliff അക്ഷരാർത്ഥത്തിൽ ഒളിച്ചോടുകയായിരുന്നുവെന്നു പറയാം; 1947 ഓഗസ്റ്റ് 17 നു തന്നെ അദ്ദേഹം ലണ്ടനിലേക്ക് വിമാനം കയറി…. തന്റെ ദത്തുപുത്രന് അദ്ദേഹം ഇങ്ങനെ എഴുതി “Nobody in India will love me for my award about the Punjab and Bengal… and there will be roughly 80 million people with a grievance looking for me. I don’t want them to find me” (പഞ്ചാബിന്റെയും ബംഗാളിന്റെയും കാര്യത്തിലുള്ള എന്റെ തീരുമാനത്തിന്റെ പേരിൽ ഇന്ത്യയിലുള്ള ആരും എന്നെ ഇഷ്ടപ്പെടില്ല. പരാതിയുമായി കുറഞ്ഞത് 80 മില്യൺ ജനങ്ങളെങ്കിലും എന്നെ അന്വേഷിക്കുന്നുണ്ടാകും. അവരുടെ കണ്ണിൽപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല). ലണ്ടനിൽ എത്തിയ Radcliff ആദ്യം ചെയ്തത് ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കത്തിച്ചു കളയുകയായിരുന്നു. (വൈസ്രോയിയുടെ താൽപര്യപ്രകാരം അതിർത്തികളിൽ ഇന്ത്യയ്ക്ക് അനുകൂലമായ ചില ഭേദഗതികൾ Radcliff നടത്തിയെന്ന ആരോപണം പാക്കിസ്ഥാൻ ഉന്നയിച്ചിരുന്നു). എന്തായാലും വേണ്ടത്ര സാവകാശം ഇല്ലാതെ തിടുക്കപ്പെട്ട ഒരു നടപടിയുടെ ഭാഗമായിരുന്നു അതിർത്തി നിർണ്ണയവും. വിഭജനം കൺമുൻപിൽ യാഥാർത്ഥ്യമാകാൻ വെമ്പുമ്പോൾ അതിർത്തികൾ നിർണ്ണയിക്കപ്പെടുക സ്വാഭാവികമായിരുന്നു…
Tunzelmaan എന്ന ലണ്ടൻ വനിതയുടെ INDIAN SUMMER എന്ന പുസ്തകത്തെക്കുറിച്ച് ഒരു വാക്കുകൂടി… ഈ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്… “In the beginning, there were two Nations. One was a vast, mighty and magnificent empire, brilliantly organized and culturally unified, which dominated a massive swathe of the earth. The other was an undeveloped, semi-feudal realm, riven by religious factionalism and barely able to feed its illiterate, diseased and sinking masses. The first nation was India. The second was England”.
ഫാ. സെബാസ്ററ്യൻ ചാമക്കാല
കാശ്മീർ നടപടി കോൺഗ്രസ് എതിർക്കുമ്പോൾ ഓർമ്മിക്കേണ്ടത്…
