വാർത്തകൾ
🗞🏵 *ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി.* ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി. ജമ്മു കശ്മീരിനെ കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതിൽ കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും.
🗞🏵 *ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ, ചീഫ് സെക്രട്ടറി ഉത്തരവിറക്കി*
മാദ്ധ്യമപ്രവർത്തകൻ കാറിച്ച് മരണപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്‌തത്.
🗞🏵 *കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടനയെ ബിജെപി കൊലചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്.* ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനൊരുക്കമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്നും ആസാദ് പറഞ്ഞു.
🗞🏵 *കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലേക്കു കൂടുതല്‍ അര്‍ധസൈനികരെ അയച്ച് കേന്ദ്രസര്‍ക്കാര്‍.*
ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെയാണ് വിമാനത്തില്‍ അടിയന്തരമായി കശ്മീര്‍ താഴ്‌വരയിലേക്കു കൊണ്ടുപോയത്. ശ്രീനഗറില്‍നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
🗞🏵 *മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ആണെന്ന് ഒപ്പം യാത്ര ചെയ്ത വഫ ഫിറോസിന്റെ മൊഴി.* ശ്രീറാം മദ്യപിച്ചിരുന്നതായും, ശ്രീറാമിനു ഗുഡ്‌നൈറ്റ് സന്ദേശം അയച്ചപ്പോഴാണ് തന്നോടു കവടിയാറിലേക്ക് കാറുമായി വരാന്‍ പറഞ്ഞതെന്നും മൊഴിയിലുണ്ട്.
🗞🏵 *ശക്തമായ മഴയുണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.* ആഗസ്റ്റ് ആറുമുതൽ ഒമ്പത് വരെയാണ് മുന്നറിയിപ്പുകൾ. ആഗസ്റ്റ് എട്ടിന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴ ( 24 മണിക്കൂറിൽ 204 മില്ലീമീറ്റർ മഴ) പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
🗞🏵 *വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴ തുടർച്ചയായി മൂന്നാംദിവസത്തിലേക്ക് നീണ്ടപ്പോൾ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജനജീവിതം ദുരിതപൂർണമായി.* മണ്ണിടിച്ചിൽ ഉണ്ടായ കൊങ്കൺ പാതയിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. മഹാനഗരം പാടെ ഒറ്റപ്പെട്ട അവസ്ഥയിലുമായി.
🗞🏵 *പേർഷ്യൻ ഉൾക്കടലിലെ സംഘർഷത്തിന് മൂർച്ച കൂട്ടി ഇറാൻ മറ്റൊരു എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്തു.* ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് എണ്ണ കള്ളക്കടത്ത് നടത്തിയ മറ്റൊരു വിദേശ കപ്പൽ കൂടി പിടിച്ചെടുത്തതായി ഇറാനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
🗞🏵 *ഡിആർഡിഒ വികസിപ്പിച്ച ക്വിക്ക് റിയാക്ഷൻ ഭൂതല വ്യോമ മിസൈൽ (ക്യു.ആർ.എസ്.എ.എം) പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം.* ബാലസോറിലെ പരീക്ഷണ കേന്ദ്രത്തിൽ വെച്ചാണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം നടന്നത്.
🗞🏵 *വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വൻ തുക പിഴ ചുമത്താൻ ഒരുങ്ങി സൗദി.* വിസ കച്ചവടം നടത്തുന്നവർക്കും ഇടനിലക്കാർക്കും അര ലക്ഷം റിയാൽ പിഴയായിരിക്കും ചുമത്തുക. ഒരു വിസ വിറ്റാൽത്തന്നെ 50,000 റിയാൽ പിഴ ചുമത്തുമെന്നും വീസകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ ഇരട്ടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പരിഷ്കരിച്ച നിയമാവലി മന്ത്രാലയം പുറത്തിറക്കി.
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് പാകിസ്ഥാന്‍ അറിയിച്ചു.* ഇതിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.
🗞🏵 *സ്വര്‍ണവില കുതിച്ചുയർന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക്.* പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമായുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്.
🗞🏵 *മോട്ടോര്‍വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന വാഹന പരിശോധനയ്ക്ക് തുടക്കം.* റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വാഹന പരിശോധന നടത്തുന്നത്. ഓരോ തീയതിയിലും ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
🗞🏵 *സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു.* പെട്രോള്‍ ലിറ്ററിന് 15 പൈസയാണ് കുറഞ്ഞത്. പെട്രോൾ വില ഇപ്പോൾ 75.742 രൂപയാണ്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. 70.857 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു.
🗞🏵 *കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ജലസേചന വകുപ്പിന്റെ കീഴിലുള്ള പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു.* രാവിലെ 8ന് 27.10 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. 29 അടിയാണ് പരമാവധി ജലനിരപ്പ് ശേഷി. നിലവിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജാഗ്രതാ മുന്നറിയിപ്പു നൽകി 4 ഷട്ടറുകളിൽ 2 എണ്ണമാണു തുറന്നത്.
🗞🏵 *എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി.* എറണാകുളത്തെ വീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു. പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വസതിയിൽ പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കരിക്കും.
🗞🏵 *വെസ്റ്റിൻഡീസിനെതിരായ പരമ്പര നേട്ടത്തോടെ ടീമിൽ മറ്റുള്ള താരങ്ങൾക്ക് അവസരം നൽകുമെന്ന സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി.* വിജയിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. പക്ഷേ പരമ്പര വിജയിക്കുകയെന്നതു പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിനുള്ള അവസരം കൂടി നല്‍കുന്നു. വിൻഡീസിനെതിരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്.
🗞🏵 *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലേക്ക് കേരളത്തില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണം.* ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി
🗞🏵 *ജമ്മു കാഷ്മീർ വിഷയത്തിൽ നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു കരുതുന്നു.*
🗞🏵 *ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളയുവാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജനാര്ദനന് ദ്വിവേദി.* തന്റെഗുരുവായ രാം മനോഹര്‍ ലോഹ്യ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ന് എതിരായിരുന്നു. ഞങ്ങളോട് അദ്ദേഹം ഇതിനെകുറിച്ച് സംസാരിച്ചു. തന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ഇത് ദേശീയ താത്പര്യന് അനുകൂലമാണെന്നും ദ്വിവേദി പ്രതികരിച്ചു .
🗞🏵 *കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ*
🗞🏵 *സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.*
🗞🏵 *മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകി* സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഉത്തരവായി.
🗞🏵 *യൂണിവേഴ്‍സിറ്റി കോളേജിൽ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും പിഎസ്‍സി പുറത്താക്കി.* ആജീവനാന്ത കാലത്തേക്ക് പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്ക് ഏർപ്പെടുത്തി. മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം. പിഎസ‍്‍സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടത്.
🗞🏵 *ഗർഭസ്ഥ ശിശുവിനെ 22 ആഴ്ചകൾക്ക് ശേഷവും ഭ്രൂണഹത്യയ്ക്ക് വിധേയമാക്കാൻ അവകാശം നൽകുന്ന ബില്ലിന്മേൽ ഈയാഴ്ച* ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ ചർച്ച നടക്കാനിരിക്കുകയാണ്. ഇതിനിടയിൽ 65 മണിക്കൂർ തുടർച്ചയായി ബില്ല് പ്രാബല്യത്തിൽ വരുന്നതിനെതിരെ ദിവ്യകാരുണ്യത്തിനു മുമ്പിൽ പ്രാർത്ഥിക്കാനായി സിഡ്നി കത്തീഡ്രൽ ദേവാലയം ആർച്ച് ബിഷപ്പ് അന്തോണി ഫിഷർ തുറന്നുകൊടുത്തു.
🗞🏵 *ടെക്‌സസ്, ഒഹിയോ, കാലിഫോർണിയ എന്നിവിടങ്ങളിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിക്കാനും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ കത്തോലിക്കരുടെ പിന്തുണ അഭ്യർത്ഥിച്ചും ബിഷപ്പുമാർ രംഗത്ത്.*
🗞🏵 *കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസ്, ഒഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ.* ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെയെല്ലാം കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ വിശ്വാസിസമൂഹത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.
🗞🏵 *ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള പ്രാദേശിക ഭരണകൂടത്തോട് ക്രിസ്ത്യാനികളുടെ എണ്ണം രേഖപ്പെടുത്താനും, നിരീക്ഷണവിധേയരാക്കാനും ആവശ്യപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ ഉത്തരവിറക്കി* . വർഷങ്ങളായി ക്രൈസ്തവരുടെ മേല്‍ നിരവധി നിയന്ത്രണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ ചുമത്തുന്ന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ നടപടി. യേശുവിന്റെ അനുയായികളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അവരുടെ പെരുമാറ്റത്തെക്കുറിച്ച് ശ്രദ്ധ വേണമെന്നുമാണ് സർക്കാർ പ്രാദേശിക ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.
🗞🏵 *ക്രിസ്ത്യന്‍ ആശുപത്രികള്‍ അടച്ചുപൂട്ടിയതിനെ ന്യായീകരിക്കാന്‍ എറിത്രിയന്‍ സഭക്കെതിരെ വീണ്ടും വ്യാപക വ്യാജ പ്രചാരണം* . കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമുള്ള സാമൂഹ്യസേവനങ്ങളാണ് സഭ നടത്തിയിരുന്നതെന്നു ചിലര്‍ ഏതാനും ദിവസങ്ങളായി പ്രചരിപ്പിക്കുകയായിരിന്നു. എന്നാല്‍ എറിത്രിയന്‍ പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള എറിത്രിയയിലെ ഏകാധിപത്യ ഭരണകൂടം അന്യായമായി പിടിച്ചെടുത്ത് അടച്ചുപൂട്ടിയ ക്രിസ്ത്യന്‍ ആശുപത്രികള്‍ മതമോ, വംശമോ, നിറമോ, സംസ്കാരമോ നോക്കാതെ സാധാരണക്കാരായ ജനങ്ങളെ ശുശ്രൂഷിച്ചിരുന്ന ആശുപത്രികളായിരുന്നുവെന്ന് എറിത്രിയന്‍ സഭ വ്യക്തമാക്കി.
🗞🏵 *ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ 160-മത് ഓര്‍മ്മത്തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ആഗോള വൈദികര്‍ക്ക് നന്ദി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ* . ഓഗസ്റ്റ് 4 ഞായറാഴ്ച പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ആഗോള വൈദികര്‍ക്ക് പ്രോത്സാഹനവും നന്ദിയും അര്‍പ്പിച്ചത്. ലോകം മുഴുവനുമുള്ള രൂപതാ, സന്യാസ സഭാ പുരോഹിതര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കത്തെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലും, അപകടകരവുമായ സാഹചര്യങ്ങളിലും വിശ്വസ്തതയോടും കൂടെ ദൈവവേല ചെയ്യുന്ന പുരോഹിതര്‍ക്ക് നന്ദി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകും എന്ന് പാപ്പ ചൂണ്ടിക്കാട്ടുന്നു.
🗞🏵 *നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ഒരുങ്ങി അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തുള്ള ലഭയറ്റേ രൂപതയിലെ വിശ്വാസികൾ.* ആഗസ്റ്റ് 15നു മറിയത്തിന്റെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ബായു ടെച്ചേ എന്ന ലൂസിയാനയിലെ നദിയിലൂടെ 38 മൈലുകൾ ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കും
🇧🇦🇧🇦🍓🇧🇦🇧🇦🍓🇧🇦🇧🇦🍓🇧🇦🇧🇦
*ഇന്നത്തെ വചനം*
യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്‍െറ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി.
അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍െറ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്‍െറ വസ്‌ത്രം പ്രകാശംപോലെ ധവളമായി.
മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു.
പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്‌ക്ക്, ഒന്ന് ഏലിയായ്‌ക്ക്.
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.
ഇതുകേട്ട ക്‌ഷണത്തില്‍ ശിഷ്യന്‍മാര്‍ കമിഴ്‌ന്നു വീണു; അവര്‍ ഭയവിഹ്വലരായി.
യേശു സമീപിച്ച് അവരെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ.
അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
മത്തായി 17 : 1-8
🇧🇦🇧🇦🍓🇧🇦🇧🇦🍓🇧🇦🇧🇦🍓🇧🇦🇧🇦
*വചന വിചിന്തനം*
ഇന്ന് ഈശോയുടെ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നു. നിയമത്തിന്റെ പ്രതീകമായ മോശയുടെയും പ്രവാചകന്മാരുടെ പ്രതീകമായ ഏലിയായുടെയും നടുവിൽ നിന്നുകൊണ്ട് ഈശോ നിയമത്തിന്റെയും പ്രവാചകന്മാരുടെയും അതായത് പഴയനിയമത്തിന്റ പൂർത്തീകരണമാണ് താൻ എന്ന് ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നു. പഴയനിയമം പൂർത്തീകരിക്കപ്പെടുന്നത് ഈശോയിൽ ആണ്. ഈശോയുടെ സ്നേഹത്തിൻറെ നിയമത്തിലാണ്. അതുകൊണ്ടാണ് “നമ്മൾ ഇവിടെ ആയിരിക്കുന്നത് നല്ലതാകുന്നു “എന്ന ശിഷ്യന്മാരുടെ അഭ്യർത്ഥനക്ക് ഈശോ മറുപടി ഒന്നും പറയാത്തത്. കാരണം കൂടാരങ്ങൾ ഉണ്ടാക്കി ഇവിടെ ആയിരുന്നാൽ സ്നേഹത്തിൻറെ കല്പന പൂർത്തീകരിക്കാൻ പറ്റുകയില്ല അതിന് ലോകത്തിലേക്ക് താഴ്വരയിലേക്ക് ഇറങ്ങേണ്ടതുണ്ട് സകല നിയമങ്ങളുടെയും പൂർത്തീകരണം സ്നേഹത്തിലാണ് എന്ന് നമുക്ക് മനസ്സിലാക്കാം സ്നേഹത്തിൻറെ ഉദാത്ത ഭാവങ്ങളായി രൂപപ്പെടുത്തുവാൻ ഈശോയോട് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.
🇧🇦🇧🇦🍓🇧🇦🇧🇦🍓🇧🇦🇧🇦🍓🇧🇦🇧🇦
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*