മത്താ17:1-9
ഇന്ന് ഈശോയുടെ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നു. നിയമത്തിന്റെ പ്രതീകമായ മോശയുടെയും പ്രവാചകന്മാരുടെ പ്രതീകമായ ഏലിയായുടെയും നടുവിൽ നിന്നുകൊണ്ട് ഈശോ നിയമത്തിന്റെയും പ്രവാചകന്മാരുടെയും അതായത് പഴയനിയമത്തിന്റ പൂർത്തീകരണമാണ് താൻ എന്ന് ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നു. പഴയനിയമം പൂർത്തീകരിക്കപ്പെടുന്നത് ഈശോയിൽ ആണ്. ഈശോയുടെ സ്നേഹത്തിൻറെ നിയമത്തിലാണ്. അതുകൊണ്ടാണ് “നമ്മൾ ഇവിടെ ആയിരിക്കുന്നത് നല്ലതാകുന്നു “എന്ന ശിഷ്യന്മാരുടെ അഭ്യർത്ഥനക്ക് ഈശോ മറുപടി ഒന്നും പറയാത്തത്. കാരണം കൂടാരങ്ങൾ ഉണ്ടാക്കി ഇവിടെ ആയിരുന്നാൽ സ്നേഹത്തിൻറെ കല്പന പൂർത്തീകരിക്കാൻ പറ്റുകയില്ല അതിന് ലോകത്തിലേക്ക് താഴ്വരയിലേക്ക് ഇറങ്ങേണ്ടതുണ്ട് സകല നിയമങ്ങളുടെയും പൂർത്തീകരണം സ്നേഹത്തിലാണ് എന്ന് നമുക്ക് മനസ്സിലാക്കാം സ്നേഹത്തിൻറെ ഉദാത്ത ഭാവങ്ങളായി രൂപപ്പെടുത്തുവാൻ ഈശോയോട് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.