ജമ്മുകശ്മീരിനെ ഇന്ത്യയുമായി ചേർത്തതിന് ശേഷം സംസ്ഥാനത്തിന് പ്രത്യേകാധികാരങ്ങൾ നൽകിയത് ആർട്ടിക്കിൾ 370 പ്രകാരമാണ്.ആ വകുപ്പാണ് ഇപ്പോൾ കേന്ദ്രം ഇല്ലാതാക്കിയിരിക്കുന്നത്. 1954 ൽ നിലവിൽ വന്ന അനുഛേദം രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് കേന്ദ്രം ഇല്ലാതാക്കിയത്.
ഉത്തരവിലൂടെ ഇന്ത്യൻ ഭരണഘടനയുടെ എല്ലാ അധികാരങ്ങളും ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് രാഷ്ട്രപതി ചെയ്തിരിക്കുന്നത്.
രാഷ്ട്രപതിയുടെ ഈ നീക്കത്തിന് പാർലമെന്റിന്റെ അംഗീകാരം തേടേണ്ടതിന്റെ ആവശ്യകതയില്ല. “എന്നാൽ ജമ്മുകശ്മീരിനെ വിഭജിക്കുക കൂടി കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതിനാൽ അതിന് പാർലമെന്റിന്റെ അംഗീകാരം തേടേണ്ടതുണ്ട്.
ജമ്മുകശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായും ലഡാക്കിനെ വേർതിരിച്ച് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാക്കുകയുമാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.
ഇത് നടപ്പിലാകണമെങ്കിൽ സംസ്ഥാന പുനർനിർണയ ബിൽ ഇരുസഭകളും പാസാക്കേണ്ടതുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഇരുസഭകളിലും ബിൽ പാസാകുമെന്ന് ഉറപ്.
എന്നാൽ രാജ്യസഭയിൽ ബില്ലിനെ എൻഡിഎയിലെ മറ്റ് കക്ഷികൾക്ക് പുറമെ എൻഡിഎ ഇതര കക്ഷികളായ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, എഎപി, ബിഎസ്പി തുടങ്ങിയ കക്ഷികളും പിന്തുണ നൽകിയിട്ടുള്ളതിനാൽ ബിൽ രാജ്യസഭ കടക്കും.
ലോക്സഭയിൽ സർക്കാരിന് കൃത്യമായ ഭൂരിപക്ഷമുള്ളതിനാൽ അക്കാര്യത്തിൽ കേന്ദ്രത്തിന് ആശങ്കകളുമില്ല.”ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം ഇല്ലാതാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് വന്നത് ആർട്ടിക്കിൾ 370ന്റെ മൂന്നാമത്തെ ഉപവകുപ്പ് പ്രകാരമാണ്. എന്നാൽ ഇതേവകുപ്പിൽ ഒ
രു നിബന്ധന മുന്നോട്ടുവെക്കുന്നുണ്ട്. 370 റദ്ദാക്കുന്നതിന് സംസ്ഥാന നിസമസഭയുടെ അംഗീകാരം നേടണമെന്നാണ് അതിൽ നിഷ്കർഷിക്കുന്നത്. എന്നാൽ നിലവിൽ അവിടെ നിയമസഭ നിലവിലില്ലാത്തതിനാൽ ഗവർണർക്കാണ് അധികാരം.
ആർട്ടിക്കിൾ 370 റദ്ദാക്കാൻ പാർലമെന്റ് അനുമതി വേണ്ട
