വത്തിക്കാൻ സിറ്റി: വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ വിയാനിയുടെ 160-ാം ചരമവാർഷികം പ്രമാണിച്ച് ലോകമെങ്ങുമുള്ള ഇടവക, സന്യാസ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് വത്തിക്കാൻ ഇന്നലെ പ്രസിദ്ധീകരിച്ചു. രോഗവും ക്ഷീണവും മടുപ്പും വകവയ്ക്കാതെ വ്യക്തിപരമായ നഷ്ടം സഹിച്ചും നിശബ്ദരായി ദൈവജനത്തിനുവേണ്ടി സേവനം ചെയ്യുന്ന എല്ലാ സഹോദര വൈദികരെയും ഹൃദയത്തിൽ ചേർത്തുനിർത്താനും പ്രോത്സാഹിപ്പിക്കാനും താൻ ആഗ്രഹിക്കുന്നതായി മാർപാപ്പ വ്യക്തമാക്കി. പ്രശ്നസങ്കീർണമായ അന്തരീക്ഷത്തിലും ദൈവത്തോടു നന്ദിയോടെയും വിശ്വസ്തതയോടെയും വർത്തിക്കാൻ മാർപാപ്പ വൈദികരെ ആഹ്വാനം ചെയ്തു.
വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്
