കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പോസ്ത ലേറ്റിന്റെ ആഭിമുഖ്യത്തില്‍ 18ന് ഉച്ചകഴിഞ്ഞ് 2.30ന് കൂവപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ പ്രവാസി കോണ്‍ഫറന്‍സ് – പ്രഥമ പ്രവാസി പ്രേഷിതത്വ സമ്മേളനം നടക്കും.സഹായ മെത്രൻ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ രൂപതാധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കാനാഗ്രഹിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ പ്രവാസികൾ അതാത് ഇടവക വികാരിമാർ, റവ.ഡോ.മാത്യു പായിക്കാട്ട് (9544494704), ഷെവ. വി.സി. സെബാസ്റ്റ്യന്‍ (9447355512) എന്നിവരിൽ ആരെങ്കിലുമായി ബന്ധപ്പെടണം. pravasikply@gmail.com എന്ന ഇ-മെയില്‍ അഡ്രസിൽ 12ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രവാസി കോണ്‍ഫറന്‍സിന്റെ മുന്നൊരുക്കമായി നാളെ വൈകുന്നേരം അഞ്ചിന് അമല്‍ജ്യോതി കോണ്‍ഫറന്‍സ് ഹാളില്‍ വികാരി ജനറാള്‍ ഫാ.ജസ്റ്റിന് പഴേപറമ്പിലിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി ചേരുമെന്നു ഡയറക്ടര്‍ റവ.ഡോ.മാത്യു പായിക്കാട്ട് അറിയിച്ചു