സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയിരിക്കുന്നത്. രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബിജെപിയുടെ പ്രധാന മുദ്രവാക്യങ്ങളായിരുന്നു. ഇതില്‍ ഒന്നാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
മൂന്ന്മുദ്രാവാക്യങ്ങളിൽ ഒന്നു നടപ്പിലാക്കി ബിജെപി
