🗞🏵 *നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം വധിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങണമെന്ന് പാകിസ്താനോട് ഇന്ത്യ.*
🗞🏵 *സംസ്ഥാന സർക്കാരിന്റെ ലെയ്സൺ ഓഫീസറായി നിയമിച്ച എ.സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളിൽ യുഡിഎഫ് എം.പിമാർ പങ്കെടുക്കില്ലെന്ന് കെ.മുരളീധരൻ എം.പി.* മുഖ്യമന്ത്രിക്ക് ജനങ്ങൾ തിരഞ്ഞെടുത്ത എം.പി.മാരെ വിശ്വാസമില്ലെന്നും എം.പി.മാർക്ക് ഇല്ലാത്ത കഴിവ് മുൻ എം.പിക്കുണ്ടോയെന്നും കെ.മുരളീധരൻ ചോദിച്ചു.
🗞🏵 *ഏത് ഉന്നതനായാലും നിയമത്തിന് മുന്നിൽ തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആർക്കെതിരെയും നടപടിയെടുക്കുമെന്നും സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിർവഹണത്തിൽ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവർ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് മന്ത്രി ജി സുധാകരൻ.* രാത്രിയിൽ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്മാരാണ് ഇവർ. ഐ എ എസുകാർ ദൈവമല്ല, മനുഷ്യന്മാർ തന്നെയാണെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു. ഐ എ എസു കിട്ടുന്നതു കൊണ്ട് മാത്രം ആരും നന്നാകാൻ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🗞🏵 *ഓച്ചിറ–കരുനാഗപ്പള്ളി സ്റ്റേഷനുകൾക്കിടിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി.* ഇതേ തുടർന്നു ഈ പാതയില്‍ ഓടുന്ന ട്രെയിനുകൾ വൈകി. ഞായറാഴ്ച രാവിലെ എട്ടരയോടെയാണു വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
🗞🏵 *സ്വര്‍ണ പണയത്തിനുമേലുള്ള കാര്‍ഷിക വായ്പ നിര്‍ത്തലാക്കാനുള്ള കേന്ദ്ര തീരുമാനത്തിനു കാരണക്കാരനായ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ തല്‍സ്ഥാനത്തു തുടരാന്‍ യോഗ്യനല്ലെന്ന് ജോസ് കെ.മാണി എംപി.* സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഈ പദ്ധതി.
🗞🏵 *കാരശ്ശേരിയില്‍ യുവതിക്കുനേരെയുള്ള ആസിഡ് ആക്രമണത്തിലെ പ്രതി സുഭാഷ് വിദേശത്തേക്കു കടന്നതായി സൂചന.* കൃത്യം നടത്താനായി മാത്രം സുഭാഷ് വിദേശത്തു നിന്നു എത്തിയതാണെന്നാണ് പൊലിസിനു ലഭിച്ച വിവരം. പ്രതി നാട്ടിലെത്തിയ വിവരം പ്രതിയുടെ ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. അതേസമയം പരുക്കേറ്റ യുവതിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
🗞🏵 *ലോക്സഭ നിയന്ത്രിച്ചിരുന്ന ബിഹാർ എംപി രമാദേവിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തി കുരുക്കിലായതിനു പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെതിരെ പൊലീസ് കേസുകൾ.* ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടാണ് കേസുകൾ. തന്റെ കീഴിലുള്ള സർവകലാശാലയ്ക്കു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 27 കേസുകളാണ് അസംഖാനെതിരെ യുപി പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്
🗞🏵 *ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളുന്നതിനാൽ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു.* എട്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചമുതൽ ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
🗞🏵 *വിദ്യാർഥിസൗഹൃദമായിരിക്കും ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസുകൾ.* പരീക്ഷയെ പേടിക്കാതെ ഉത്തരമെഴുതാൻ കഴിയുന്നവിധം ലളിതമായാണ് ചോദ്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. 26-നു തുടങ്ങുന്ന പരീക്ഷയ്ക്ക് ചോദ്യക്കടലാസുകൾ തയ്യാറായിക്കഴിഞ്ഞു.
🗞🏵 *ഭാര്യയിൽനിന്ന് കടംവാങ്ങിയ പണത്തിന് ലോട്ടറി ടിക്കറ്റെടുത്ത ഹൈദരാബാദിലെ കർഷകന് അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ 28 കോടി രൂപയുടെ സമ്മാനം.* ഹൈദരാബാദിലെ നെൽകർഷകനും മുൻപ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പർ ടിക്കറ്റിനാണ് 15 ദശലക്ഷം ദിർഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്.
🗞🏵 *യു.എസിലെ വാൾമാർട്ട് സ്റ്റോറിൽ 21 കാരൻ നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു.* വെടിവെപ്പിൽ 25 ലേറെ പേർക്ക് പരിക്കേറ്റു. ടെക്സാസ് എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
🗞🏵 *ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിച്ചേക്കുമെന്ന് സൂചന.* പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷമാകും ഷായുടെ സന്ദർശനമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദർശനം നടത്തും. ഓഗസ്റ്റ് ഒമ്പതിനാണ് പാർലമെന്റിന്റെ സമ്മേളനം അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും സന്ദർശനം.
🗞🏵 *സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ സമർപ്പിച്ച അപേക്ഷയുടെ ചിത്രം പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ വരനായ യുവാവ് രംഗത്ത്.* കണ്ണൂർ സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ മിഖ്ദാദ് അലിയാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ അതിഗംഭീര മറുപടിയുമായി രംഗത്തെത്തിയത്.
🗞🏵 *മുൻ ഇന്ത്യൻ താരം ഇർഫൻ പഠാനോടും ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിലെ അംഗങ്ങളോടും സംസ്ഥാനം വിട്ടുപോകാൻ സർക്കാരിന്റെ ഉപദേശസമിതി ആവശ്യപ്പെട്ടു.* ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ജീവനക്കാരോടും നൂറോളം വരുന്ന ക്രിക്കറ്റ് താരങ്ങളോടും അവരുടെ വീടുകളിലേയ്ക്ക് മടങ്ങാനും ഉപദേശക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
🗞🏵 *അമേരിക്കയിലെ ഒഹിയോയിൽ ഉണ്ടായ വെടിവെപ്പിൽ 9 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.* അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇത്.
🗞🏵 *മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* ശ്രീറാം വെങ്കിട്ടരാമനെ എത്രയും വേഗം സർവീസിൽ നിന്ന് നീക്കണമെന്നും പോലീസ് നീക്കങ്ങൾ ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
🗞🏵 *ചന്ദ്രയാൻ രണ്ടിലെ ക്യാമറ പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു.* ചന്ദ്രയാൻ രണ്ടിലെ ക്യാമറ പകർത്തുന്ന, ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങൾ.
🗞🏵 *മോഷണശ്രമത്തിനിടെ വീട്ടമ്മയെയും മകളെയും ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.* ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. നിസാമുദീനിൽ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്നു എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് സംഭവം. ഡൽഹി ഷഹാദരാ സ്വദേശിയായ മീന(55) മകൾ മനീഷ(21) എന്നിവരാണ് കൊല്ലപ്പെട്ടത്.
🗞🏵 *തമിഴ നടനും അഭിനേതാക്കളുടെ സംഘടനയായ നടികർ തിലകത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരേ ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് കോടതി.* നടന്റെ പേരിലുള്ള നിർമാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോർ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
🗞🏵 *ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.* ജൂലൈ 31 നും ആഗസ്റ്റ് 1നുമായി ജമ്മു കശ്മീരിലെ കേരാൻ പ്രദേശത്ത് വെച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. എന്നാൽ ഇന്ത്യയുടെ നിർദേശത്തോട് പാകിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
🗞🏵 *ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സോൻഭദ്രയിലെ ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനെയും ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.* തന്റെ വസതിയിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പ് വിഷയത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവർക്കും എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്
🗞🏵 *രാജ്യത്തെ കോടതികളിൽ 50 വർഷമായി തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് ആയിരത്തിലധികം കേസുകൾ.* സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 25 വർഷമായിട്ടും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷത്തിലധികം കേസുകളാണെന്നും ഗുവഹാട്ടിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
🗞🏵 *ചെറിയ ഇടവേളയ്ക്ക് ശേഷം മുംബൈ നഗരത്തിൽ വീണ്ടും കനത്ത മഴ.* താനെ ഉൾപ്പടെയുള്ള പ്രദേശങ്ങൾ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഉൾപ്പടെ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ ഈ പ്രദേശങ്ങളിൽ പുരോഗമിക്കുകയാണ്. അതേസമയം കനത്ത മഴയെ തുടർന്ന് താനേ, നാസിക്, പൂണെ മേഖലകളിൽ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
🗞🏵 *മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ അപകട മരണത്തിൽ നിന്നും ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമിച്ച പോലീസിന്റെ നിലപാട് ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഇരുണ്ട യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള.*
🗞🏵 *കശ്മീരിൽ വൻതോതിൽ സേനാ വിന്യാസം നടത്തിയത് എന്തിനെന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.* ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ, റോയുടെ സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
🗞🏵 *വിവാഹം കഴിഞ്ഞ് 25 വർഷം ഒരുമിച്ച് ജീവിച്ചിട്ടും ഭർത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മിഷനിൽ.* ദീർഘകാലമായി ഭർത്താവ് ഒന്നും മിണ്ടാറില്ലെന്നാണ് എറണാകുളത്ത് കളക്ടറേറ്റിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ ഇവർ പരാതിപ്പെട്ടത്. പറയാനുള്ള കാര്യങ്ങൾ താൻ നോട്ടുബുക്കിൽ കുറിച്ചുവെയ്ക്കും. വീട്ടിലേക്കാവശ്യമായ സാധനങ്ങളും എഴുതും. ഭർത്താവ് അവ വീട്ടിലെത്തിക്കും
🗞🏵 *കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ സമ്മാനം നൽകിയ ബെംഗളൂരു മേയർ പിഴയൊടുക്കി.* പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ള ബെംഗളൂരു നഗരത്തിൽ സമ്മാനം പ്ലാസ്റ്റിക്ക് കവറുകൊണ്ട് പൊതിഞ്ഞതാണ് മേയർ ഗംഗാബിംകെ മല്ലികാർജുന് പാരയായത്. സംഭവം വിവാദമായതോടെയാണ് തെറ്റുപറ്റിയെന്ന് സമ്മതിച്ച് മേയർ പിഴയൊടുക്കിയത്.
🗞🏵 *ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുൽദീപ് സിങ് സേംഗാറിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിലും സി.ബി.ഐ. റെയ്ഡ്.* ലഖ്നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂർ ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. അന്വേഷണസംഘത്തിന്റെ റെയ്ഡ് നടക്കുന്നത്.
🗞🏵 *ആദായനികുതിവകുപ്പിന്റെ പീഡനം പോലെയുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കരുതെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഈയടുത്ത് തന്നോട് ഫോണിൽ വിളിച്ചു പറഞ്ഞിരുന്നതായി പ്രമുഖ വനിതാ സംരംഭക കിരൺ മജുംദാർ ഷാ.* ദ ടെലഗ്രാഫിനോടാണ് കിരൺ ഇക്കാര്യം സ്ഥിരീകരിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോ ടെക്നോളജി കമ്പനിയായ ബയോകോണിന്റെ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമാണ് കിരൺ.
🗞🏵 *ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം.* ചാലക്കുടിയിൽ വെട്ടുകടവ് ഭാഗത്ത് രാവിലെ ഒമ്പത് മണിയോടെയുണ്ടായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചെന്നാണ് റിപ്പോർട്ട്. ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിച്ചു. പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നു.
🗞🏵 *ശ്രീറാം വെങ്കിട്ടരാമനെ സബ് ജയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം.* പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുന്നത്.
🗞🏵 *ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ.* വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലൂടെ രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സര്‍ നേടിയ കളിക്കാരൻ എന്ന നേട്ടമാണ് കരസ്ഥമാക്കിയത്
🗞🏵 : *ഹജ്ജ് കർമം നിർവഹിക്കാൻ പ്രത്യേക അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നു പ്രവേശിക്കാൻ ശ്രമിച്ച 116 പേർ സുരക്ഷാസൈനികരുടെ പിടിയിലായി*
🗞🏵 *ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്.* അപകടം നടന്നതിന് ശേഷം മണിക്കൂറുകള്‍ വൈകിയതു കൊണ്ട് ഫലം പോസിറ്റീവായിരിക്കില്ലെന്ന് നേരത്തെ തന്നെ എക്സാമിനര്‍ വ്യക്തമാക്കിയിരുന്നു
🗞🏵 *ഇന്ത്യൻ വിപണിയിൽ നിന്നും 50,034 ഇരുചക്രവാഹനങ്ങള്‍ തിരിച്ചു വിളിച്ച് ഹോണ്ട.* ഡിസ്‌ക് ബ്രേക്ക് സംവിധാനമുള്ള ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍, CB ഷൈന്‍ എന്നീ ഇരുചക്ര വാഹനങ്ങളെയാണ് കൊമ്പന് തിരിച്ച് വിളിച്ചിരിക്കുന്നത്. ഫ്രണ്ട് ബ്രേക്കിനായുള്ള മാസ്റ്റര്‍ സിലിണ്ടറില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
🗞🏵 *മുംബൈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.* കനത്ത മഴയും, വെള്ളപ്പൊക്കവും കാരണമാണ് റെയിൽവേയുടെ നടപടി. മൂന്നു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയെന്നും. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.തിങ്കളാഴ്ച പുറപ്പെടേണ്ട നാഗര്‍കോവില്‍-മുംബൈ സിഎസ്ടി എക്സ്പ്രസ് (ട്രെയിന്‍ നന്പര് 16340) , തിരുവനന്തപുരം സെന്‍ട്രല്‍-ലോകമന്യതിലക് എക്സ്പ്രസ്(16346), കന്യാകുമാരി-മുംബൈ സിഎസ്എംടി എക്സ്പ്രസ് (16382) എന്നി ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്
🗞🏵 *അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവ യുവജനങ്ങൾ പോരാടണ മെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജോർജ് കുര്യൻ.* ന്യൂനപക്ഷ ക്ഷേമത്തിനായി ദേശീയതലത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ വർഷാവർഷം നടപ്പാക്കപ്പെടുന്നു ണ്ട് ഈ പദ്ധതികൾ അർഹതപ്പെട്ടവർക്ക് തുല്യഅളവിൽ എത്തണമെങ്കിൽ ക്രൈസ്തവസമൂഹം നിരന്തരമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ സീറോ മലബാർ സഭയുടെ യുവജന സംഘടനയായ എസ് എം വൈ എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഭാരവാഹി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജോർജ് കുര്യൻ.
🗞🏵 *മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ബോസ്‌നിയ ഹെര്‍സെഗോവിനയിലെ മെഡ്ജുഗോറിയില്‍ മുപ്പതാമത് വാര്‍ഷിക യുവജനോത്സവത്തിന് ആവേശകരമായ ആരംഭം.* ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അരലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന സംഗമം ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് റോമിലെ വികാര്‍ ജനറലായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡൊണാറ്റിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്.
🗞🏵 *ശക്തമായ പ്രോലൈഫ് നയം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തി യൂറോപ്യന്‍ രാജ്യമായ ഹംഗറി വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടുന്നു.* മൂന്നും അതിൽ കൂടുതലും കുട്ടികളുള്ളവർക്ക് 33000 ഡോളർ നല്‍കുവാനാണ് ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ തീരുമാനം. ഹംഗറിയിൽ വിവാഹിതരാകുന്ന ദമ്പതികൾക്കു 33,000 ഡോളർ ലോണായിട്ടാണ് പണം നൽകുന്നതെങ്കിലും മൂന്ന് കുട്ടികളായാൽ ദമ്പതികൾക്ക് പണം തിരികെ നൽകേണ്ടി വരികയില്ല
🗞🏵 *ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.* അമർനാഥ് യാത്രയിലും തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് ഇന്റിലിജൻസ് വിവരമുണ്ടായിരുന്നു
🗞🏵 *കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.* വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്.
🗞🏵 *ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്രം.* ഇതിനായി കേന്ദ്ര സർക്കാർ നിയമോപദേശം തേടിയെന്ന് റിപ്പോർട്ട്. ഇത് പ്രാബല്യത്തിലായാൽ ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന അനുച്ഛേദങ്ങൾ പിൻവലിക്കും.
🍁🍁☘🍁🍁☘🍁🍁☘🍁🍁
*ഇന്നത്തെ വചനം*
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍െറ നാമത്തില്‍ പ്രവചിക്കുകയും നിന്‍െറ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍െറ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.
എന്‍െറ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.
എന്‍െറ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.
മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്‍െറ വീഴ്‌ച വലുതായിരുന്നു.
യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്‍െറ പ്രബോധനത്തെപ്പറ്റി വിസ്‌മയിച്ചു. അവരുടെ നിയമജ്‌ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.
മത്തായി 7 : 21-28
🍁🍁☘🍁🍁☘🍁🍁☘🍁🍁
*വചന വിചിന്തനം*
വചനം ശ്രവിച്ചാൽ മാത്രം പോരാ അനുസരിക്കുകയും വേണം
വചനത്തിന് ധാരാളം ശ്രോതാക്കളെ നമുക്ക് കാണാൻ സാധിക്കും. വചനം ശ്രവിക്കാൻ പലപ്പോഴും വൻജനാവലി ഒത്തുകൂടാറുണ്ട്. എന്നാൽ വചനം ശ്രവിക്കുന്നതു കൊണ്ട് മാത്രം യാതൊരു പ്രയോജനവുമില്ല എന്നാണ് ഈശോ നമ്മോട് പറയുന്നത്. ശ്രവിക്കുന്ന വചനം അനുസരിക്കുകയും വേണം. ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുമ്പോൾ പലപ്പോഴും നമുക്ക് ശ്രവിച്ച വചനം പ്രാവർത്തികമാക്കുകയും അനുസരിക്കുകയും ചെയ്യുക ബുദ്ധിമുട്ടായി മാറും എന്നാൽ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാതെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. മണൽപ്പുറത്ത് വീടുപണിയുക എളുപ്പമുള്ള കാര്യമാണ് എന്നാൽ പാറപ്പുറത്ത് ആകുമ്പോൾ അത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാൻ തയ്യാറാകുന്നവരുടെ ഭവനം മാത്രം നിലനിൽക്കുന്നു. അതിനാൽ നമുക്ക് വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകർ ആകാതെ അത് അനുസരിക്കുകയും ചെയ്യുന്ന ആകാം.
🍁🍁☘🍁🍁☘🍁🍁☘🍁🍁
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*