കാഷ്മീർ പ്രശ്നത്തിൽ പ്രതിഷേധിച്ച് പിഡിപി അംഗങ്ങള്‍ ഭരണഘടന വലിച്ചുകീറാന്‍ ശ്രമിച്ചു
പിഡിപി രാജ്യസഭാംഗങ്ങൾ ആയ മിര്‍ഫയാസും, നസീര്‍ അഹമ്മദും ആണ്ര ഭണഘടന വലിച്ചു കീറാന്‍ ശ്രമിച്ചത്. പിഡിപി എംപി മിര്‍ ഫയാസ് സ്വന്തം വസ്ത്രം കീറിയും പ്രതിഷേധം നടത്തി. ഇതോടെ ഇവരോട് സഭയ്ക്ക് പുറത്ത് പോകാന്‍ രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യാ നായിഡു നിര്‍ദ്ദേശിച്ചു. എന്നാല്‍ അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു.