വചനത്തിന് ധാരാളം ശ്രോതാക്കളെ നമുക്ക് കാണാൻ സാധിക്കും. വചനം ശ്രവിക്കാൻ പലപ്പോഴും വൻജനാവലി ഒത്തുകൂടാറുണ്ട്. എന്നാൽ വചനം ശ്രവിക്കുന്നതു കൊണ്ട് മാത്രം യാതൊരു പ്രയോജനവുമില്ല എന്നാണ് ഈശോ നമ്മോട് പറയുന്നത്. ശ്രവിക്കുന്ന വചനം അനുസരിക്കുകയും വേണം. ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുമ്പോൾ പലപ്പോഴും നമുക്ക് ശ്രവിച്ച വചനം പ്രാവർത്തികമാക്കുകയും അനുസരിക്കുകയും ചെയ്യുക ബുദ്ധിമുട്ടായി മാറും എന്നാൽ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാതെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. മണൽപ്പുറത്ത് വീടുപണിയുക എളുപ്പമുള്ള കാര്യമാണ് എന്നാൽ പാറപ്പുറത്ത് ആകുമ്പോൾ അത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാൻ തയ്യാറാകുന്നവരുടെ ഭവനം മാത്രം നിലനിൽക്കുന്നു. അതിനാൽ നമുക്ക് വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകർ ആകാതെ അത് അനുസരിക്കുകയും ചെയ്യുന്ന ആകാം.
വചനം ശ്രവിച്ചാൽ മാത്രം പോരാ അനുസരിക്കുകയും വേണം (ആഗസ്റ്റ് 5, തിങ്കൾ, 2019)
