വാർത്തകൾ
🗞🏵 *പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിൽ ഈ മാസം 16 മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി.*. 16-ന് ചേരുന്ന കെ.എസ്.ഇ.ബി ബോർഡ് യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും.
🗞🏵 *ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരി അപകടത്തിൽപ്പെട്ട സംഭവത്തിൽ ബിജെപിയിൽനിന്ന് അടുത്തിടെ പുറത്താക്കിയ എംഎൽഎ കുൽദീപ് സിങ് സേംഗറെ സിബിഐ ചോദ്യം ചെയ്തു.* കേസിലെ മറ്റൊരു പ്രതിയായ അതുൽ സേംഗറെയും ചോദ്യം ചെയ്തിട്ടുണ്ട്. ബലാത്സംഗക്കേസിൽ സീതാപുർ ജയിലിൽ കഴിയുകയാണ് ഇരുവരും. റായ്ബറേലിയിൽ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിലും ഇരുവരേയും പ്രതി ചേർത്തിട്ടുണ്ട്.
🗞🏵 *കശ്മീരിൽ കേന്ദ്ര സർക്കാർ ഭയം പടർത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്.* ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. വെറുപ്പിന്റെ സാഹചര്യം സൃഷ്ടിച്ച് കശ്മീരിൽ പുറത്ത് നിന്നുള്ളവർ സുരക്ഷിതരല്ലെന്ന സന്ദേശം പടർത്തുകയാണെ് സർക്കാർ ചെയ്യുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
🗞🏵 *മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു.* മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസൻസും റദ്ദാക്കാനുള്ള നടപടി തുടങ്ങി.
🗞🏵 *ജമ്മു കശ്മീരിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടൻ പൗരന്മാർക്ക് നിർദ്ദേശം നൽകി.* ഭീകരവാദികളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ജർമനിയും പൗരന്മാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ജർമൻ പൗരന്മാർക്ക് കശ്മീരിലേക്ക് പോകുന്നത് നിരുത്സാഹപ്പെടുത്തുന്നുവെന്ന് ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
🗞🏵 *രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.* രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ആകസ്മികമായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായതും അങ്ങനെതന്നെ
🗞🏵 *ഒറ്റമശ്ശേരി ഇരട്ടക്കൊല കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്.* പ്രതികൾ മൂന്ന് ലക്ഷംരൂപ പിഴയടയ്ക്കാനും കോടതി നിർദ്ദേശിച്ചു. പിഴത്തുകയിൽ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകണം. ഹിമാലയ ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയിൽ നടന്നതിന് സമാനമായ കൊലപാതക കേസിലാണ് വിധി. മൂന്ന് പ്രതികളെ വെറുതെവിട്ടു.
🗞🏵 *വയനാട് തിരുനെല്ലി നെട്ടറ പാലത്തിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി വയനാട് കളക്ടർക്ക് കത്തെഴുതി.* പാലം പണിയുടെ കാലയളവിൽ നെട്ടറ ആദിവാസി കോളനി നിവാസികൾക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
🗞🏵 *ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങൾക്ക് അറിയണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള.* ഞങ്ങൾ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ അവർ പറയുന്നു, ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്ന്. എന്നാൽ ആർക്കുമറിയില്ല യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്- ഒമർ പറഞ്ഞു.
🗞🏵 *രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ നിശിത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.*
🗞🏵 *സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.* എ.എൻ. ഷംസീറിന്റെ സഹോദരന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് അന്വേഷണസംഘം ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഗൂഢാലോചന നടന്നത് ഈ കാറിൽ വെച്ചാണെന്നായിരുന്നു സി.ഒ.ടി. നസീറിന്റെ മൊഴി. ആക്രമണത്തിൽ എ.എൻ. ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നൽകിയിരുന്നു.
🗞🏵 *83 ശതമാനം ഭീകരവാദികൾക്കും മുൻപ് സുരക്ഷ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ ചരിത്രമുണ്ടെന്ന് സൈന്യം.* 15 കോർപ്സ് കമ്മാൻഡിങ് ഓഫീസറായ ലെഫ്റ്റണന്റ് കേണൽ കെ.ജെ.എസ് ദില്ലനാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. അമർനാഥ് യാത്ര പാതയിൽ നിന്ന് യു.എസ് സ്നൈപർ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തത് അമർനാഥ് യാത്രയ്ക്ക് ഭീഷണി ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്നും ദില്ലൻ പറഞ്ഞു
🗞🏵 *അമർനാഥ് തീർത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാൻ സർക്കാർ നിർദേശിച്ചതിന് പിന്നാലെ ശ്രീനഗർ വിമാനത്താവളമുൾപ്പെടെ പ്രധാന യാത്രാ കേന്ദ്രങ്ങളിൽ വൻ തിരക്ക്.* ടിക്കറ്റ് എടുക്കാതെയാണ് പലരും വിമാനത്താവളത്തിലെത്തിയത്. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
🗞🏵 *ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോവാദികൾ കൊല്ലപ്പെട്ടു.* നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. രാജ്നന്ദ്ഗാവ് ജില്ലയിലെ സിതാഗോതയിൽ ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം.
🗞🏵 *ബി.ജെ.പി. എം.പി.മാർക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡൽഹിയിൽ തുടക്കമായി.* ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ പാർലമെന്റ് ലൈബ്രറി ബിൽഡിങിലാണ് അഭ്യാസ് വർഗ എന്ന പേരിൽ പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിൽ എല്ലാ എം.പി.മാരും നിർബന്ധമായി പങ്കെടുക്കണമെന്നാണ് പാർട്ടി പാർലമെന്ററി ഓഫീസിന്റെ നിർദേശം.
🗞🏵 *നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും ഭീകരുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന ഇന്റലിജൻസ് റിപ്പോർട്ടും ഉപഗ്രഹചിത്രങ്ങളും പുറത്ത്.* പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ യുഎസ് സന്ദർശനത്തോടനുബന്ധമായി രണ്ടാഴ്ചയോളം അതിർത്തിക്കടുത്ത് തമ്പടിച്ചിരുന്ന ഭീകരർ അപ്രത്യക്ഷരായിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ പാകിസ്താനിൽ തിരിച്ചെത്തിയതിനെ തുടർന്ന് ഭീകരർ വീണ്ടും അതിർത്തിക്കടുത്ത് നിലയുറപ്പിച്ചതായാണ് രഹസ്യാന്വേഷണ ഏജൻസി നൽകുന്ന വിവരം.
🗞🏵 *മുംബൈയിൽ കനത്തമഴ തുടരുന്നു.* കഴിഞ്ഞരാത്രി മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് ഗോരേഗാവ്, കാംദിവലി, ദഹിസർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
🗞🏵 *ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ ഓണപ്പരീക്ഷ ഈമാസം 26 മുതൽ സെപ്റ്റംബർ അഞ്ചുവരെ നടക്കും.* രാവിലെയാണ് പരീക്ഷ. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ പരീക്ഷ ഈമാസം 27 മുതൽ സെപ്റ്റംബർ നാലുവരെ രാവിലെ നടക്കും. അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലുള്ളവർക്ക് 27-ന് തുടങ്ങി സെപ്റ്റംബർ അഞ്ചിന് സമാപിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഇവർക്ക് പരീക്ഷ.
🗞🏵 *രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.* അടിയന്തരാവസ്ഥയേക്കാൾ മോശമായ അവസ്ഥയാണിത്. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതൃത്വക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🗞🏵 *മുക്കം കാരശ്ശേരിയിൽ യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമം.* കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം.
🗞🏵 *കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് തടഞ്ഞു കൊണ്ടുള്ള താൽക്കാലിക വിലക്ക് തുടരുമെന്നു ഇടുക്കി മുൻസിഫ് കോടതി ഉത്തരവ്.* ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിനെതിരെ പി.ജെ. ജോസഫ് വിഭാഗമാണ് തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണു ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞത്.
🗞🏵 *ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) നിന്നു കടലിലേക്കുള്ള പൈപ്പ് ലൈനിൽ ചോർച്ച.* പ്രദേശത്ത് രാസമാലിന്യം പടർന്നു. ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ സ്ഥലത്ത് സംഘടിച്ചു.
🗞🏵 *എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചതിനു പിന്നാലെ കോംഗോയില്‍ രൂപപ്പെടുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ.* ഉൾപ്രദേശങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന രോഗബാധ രാജ്യത്തു ജനസംഖ്യയിൽ ആറാം സ്ഥാനത്തുള്ള ഗോമ നഗരത്തിലേക്ക് അടുത്തിടെ പടർന്നതാണ് പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കിഴക്കൻ കോംഗോയിലെ ഈ നഗരത്തിൽ രണ്ടു പേർക്കാണ് കഴിഞ്ഞ മാസം എബോള സ്ഥിരീകരിച്ചത്
🗞🏵 *അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.* കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി പ്രതികള്‍ മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച ഫോണ്‍ വാഴിച്ചല്‍ ഭാഗത്തുനിന്നാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ പ്രതികള്‍ തന്നെയാണ് ഫോണ്‍ കാട്ടിക്കൊടുത്തത്. കൊലയ്ക്ക് ശേഷം ഈ മൊബൈലിലെ സിം മാറ്റിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനായി പ്രതികള്‍ ഉപയോഗിച്ചിരുന്നു.
🗞🏵 *ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം.* 96 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ ലക്ഷ്യം കണ്ടു. രോഹിത് ശർമ (24), ക്യാപ്റ്റൻ വിരാട് കോലി (19), മനീഷ് പാണ്ഡെ (19) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
🗞🏵 *വ്യാപാര രംഗത്ത് മെക്‌സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.* അതേസമയം ചൈനയെ തഴഞ്ഞതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. . ചൈനയില്‍ നിന്നുള്ള ഇറക്കുമതി 12% കണ്ട് കുറച്ചപ്പോള്‍ കയറ്റുമതി 19% കുറച്ചു.
🗞🏵 *പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ സ്‌കൂള്‍ വാഹനത്തില്‍ വച്ച് നിരന്തരം പീഡിപ്പിച്ച യുവാവിനെ വെണ്മണി പോലീസ് അറസ്റ്റുചെയ്തു.* ചെറിയനാട് ചെറുവല്ലൂര്‍ അനില്‍ ഭവനത്തില്‍ അനീഷ് കുമാറാ (34)ണ് പിടിയിലായത്. ഡിവൈഎഫ്‌ഐ സൗത്ത് മേഖലാ വൈസ് പ്രസിഡന്റാണ് അനീഷ്.
🗞🏵 *മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് തഞ്ചാവൂര്‍ സ്വദേശിയും പിഎകെ പ്രവര്‍ത്തകനുമായിരുന്ന രാമലിംഗത്തെ വാഹനം തടഞ്ഞ് മകന്റെ മുന്‍പിലിട്ട് വെട്ടിക്കൊന്ന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.* 18 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തിയാണ് ചെന്നൈയിലെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ 12 പേരെ എന്‍ഐഎ അറസ്റ്റു ചെയതിരുന്നു.
🗞🏵 *ഏതാനും ദിവസങ്ങളായി കാശ്മീരില്‍ വന്‍ സൈനിക വിന്യാസമാണ് നടത്തിക്കൊണ്ടിരിക്കുന്നത്* . കഴിഞ്ഞയാഴ്ച 10,000 സൈനികരെ വിന്യസിച്ചതിന് പുറമേ 25,000 സൈനികരെക്കൂടി വ്യോമമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചതായി വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ആർട്ടിക്കിൾ 370, 35A റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സുരക്ഷ ശക്തമാക്കുന്നത് എന്ന തരത്തില്‍ ചര്‍ച്ചകളും അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്
🗞🏵 *വൻ തീപിടിത്തം. ആലപ്പുഴ മുഹമ്മയില്‍ കയര്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.* ഇന്നലെ വൈകിട്ട് 8.30ഓടെയാണ് സംഭവം. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാതണ് വിവരം. . ഫാക്ടറി ഭാഗികമായി കത്തി നശിച്ചെന്നും ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്. തീ പടര്‍ന്നു പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
🗞🏵 *വൻ നേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്കായ എസ്‌ബിഐ.* സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 2,312.02 കോടി രൂപയുടെ അറ്റലാഭം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കി. കിട്ടാക്കടങ്ങളില്‍ കുറവ് വരുത്തിയും വരുമാനം വര്‍ധിപ്പിച്ചുമാണ് എസ്ബിഐ ഈ നേട്ടം കരസ്ഥമാക്കിയത്.
🗞🏵 *സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ട രാമൻ ഓടിച്ച് കാറിടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരിച്ച സംഭവത്തിൽ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരെയും പോലീസ് കേസെടുത്തു.* അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റമാണ് ചുമത്തിയത്.
🗞🏵 *നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ ആകൃതി പരന്നതാണെന്ന സങ്കല്പം മാറ്റി മറിക്കുന്ന പുതിയ കണ്ടുപിടുത്തം.* ക്ഷീരപഥം വളഞ്ഞുപിരിഞ്ഞതും തമ്മില്‍ പിണഞ്ഞുമാണെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.
🗞🏵 *ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനിക രഹസ്യം ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍.* ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ് (28), ശ്യാമിലി സ്വദേശി ഖാലിദ് (25) എന്നിവരാണ് പിടിയിലായത്.
🗞🏵 *ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമാകുന്നു* . മൂന്ന് മാസമായി അരിഷ്ടിച്ച് നല്‍കിയിരുന്ന ശമ്പളമാണ് ഇതോടെ മുടങ്ങിയത്
🗞🏵 *സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്‍ മുന്നറിയിപ്പ്.* അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. മുന്‍കരുതലെന്ന നിലയില്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിക്കും.
🗞🏵 *കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രമുഖ മുസ്ലീം നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നു എ.പി അബ്ദുള്ളക്കുട്ടി.* ബി.ജെ.പി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു.* സി.ഒ.ടി നസീര്‍ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന കാറാണ് കസ്റ്റഡിയിലെടുത്തത്. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്.
🗞🏵 *ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ.* ചാവക്കാട് നാലാം കല്ല് സ്വദേശി മുബീൻ ആണ് പിടിയിലായത്. എസ്.ഡി.പി.ഐ പ്രവർത്തകനാണ് ഇയാൾ.
🗞🏵 *അമേരിക്കയിലെ ഹൂസ്റ്റണിൽ ടെക്‌സാസ് ഡിസ്ട്രിക്ട് കോൺഗ്രസ്, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദരിച്ചു.* ഹോളി നെയിം കാത്തലിക് ചർച്ചിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. സിറ്റി മേയർ സിൽവെസ്റ്റർ ടർണർ ഹൂസ്റ്റൺ സിറ്റിയിലേക്ക് കർദ്ദിനാൾ മാർ ആലഞ്ചേരിയ സ്വാഗതം ചെയ്തു. പ്രതിനിധിസഭാംഗം ഷീല ജാക്‌സൺ ലീ അദ്ധ്യക്ഷത വഹിച്ചു.
🗞🏵 *ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും പൗരോഹിത്യ വസന്തം.* മധ്യ ജാവ പ്രവിശ്യയിൽ പതിനൊന്ന് പേർ ഒരേ ദിവസമാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. അഭിഷിക്തരായവരിൽ എട്ടു ജസ്യൂട്ട് വൈദികരും മൂന്ന് രൂപത വൈദികരും ഉൾപ്പെടുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിലാണ് ഇന്തോനേഷ്യക്ക് നവവൈദികരെ ലഭിച്ചത്.
🗞🏵 *നൈജീരിയയിലെ എനുഗു രൂപതയിലെ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി ദാരുണമായി കൊല്ലപ്പെട്ടു* . എനുഗു സംസ്ഥാനത്തിലെ ഒക്പാടു സ്വദേശിയും ഉഗ്ബാവ്കായിലെ സെന്റ് ജെയിംസ് ഇടവക വികാരിയുമായ ഫാ. പോള്‍ ഒഫുവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
🧭🧭🏮🧭🧭🏮🧭🧭🏮🧭🧭
*ഇന്നത്തെ വചനം*
അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു.
ഇളയ വന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്‍െറ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു.
ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാംശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു.
അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്‌ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്‌തു.
അവന്‍ , ആ ദേശത്തെ ഒരു പൗരന്‍െറ അടുത്ത് അഭയംതേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു.
പന്നി തിന്നിരുന്നതവിടെങ്കിലുംകൊണ്ടു വയറു നിറയ്‌ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല.
അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്‍െറ പിതാവിന്‍െറ എത്രയോ ദാസന്‍മാര്‍ സുഭിക്‌ഷമായി ഭക്‌ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!
ഞാന്‍ എഴുന്നേറ്റ് എന്‍െറ പിതാവിന്‍െറ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.
നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
അവന്‍ എഴുന്നേറ്റ്, പിതാവിന്‍െറ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പി ലും ഞാന്‍ പാപം ചെയ്‌തു. നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.
പിതാവാകട്ടെ, തന്‍െറ ദാ സരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വ സ്‌ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്‍െറ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്‌ഷിച്ച് ആഹ്ലാദിക്കാം.
എന്‍െറ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.
അവന്‍െറ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടി നടുത്തുവച്ച്‌് സംഗീതത്തിന്‍െറയും നൃത്തത്തിന്‍െറയും ശബ്‌ദം കേട്ടു.
അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി.
വേലക്കാരന്‍ പറഞ്ഞു: നിന്‍െറ സഹോദരന്‍ ‘ തിരിച്ചുവന്നിരിക്കുന്നു. അവനെ സ സുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്‍െറ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു.
എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്‍െറ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്‍െറ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.
എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്‍െറ സ്വത്തെല്ലാം ധൂര്‍ത്തടിച്ചനിന്‍െറ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു.
അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്‍േറതാണ്.
ഇപ്പോള്‍ നമ്മള്‍ ആ നന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്‍െറ ഈ സഹോദരന്‍മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.
ലൂക്കാ 15 : 11-32
🧭🧭🏮🧭🧭🏮🧭🧭🏮🧭🧭
*വചന വിചിന്തനം*
ധൂര്‍ത്തപുത്രന്‍റെ ഉപമ
”ഏതാണ് കൂടുതല്‍ ശോചനീയം..? ഭക്ഷണമില്ലാത്തതിന്റെ വിശപ്പോ..? അതോ യഥാര്‍ത്ഥ ഭക്ഷണമായ ദൈവവചനത്തില്‍ നിന്ന് അകന്നതുകൊണ്ടുള്ള ആന്തരിക വിശപ്പോ..?” ആരൊക്കെ ദൈവവചനത്തില്‍ നിന്നകലുന്നുവോ അവര്‍ക്കെല്ലാം വിശക്കുന്നു. ആരെല്ലാം ദൈവീകജ്ഞാനത്തില്‍ നിന്നകലുന്നുവോ അവരെല്ലാം നാശോന്മുഖരായിത്തീരുന്നു. പിതാവിന്റെ ഭവനത്തില്‍ നിന്നകന്ന ധൂര്‍ത്തപുത്രന് ഇവയെല്ലാം വന്നുഭവിച്ചു – മിലാനിലെ വി. ആംബ്രോസ്.
ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരെ,
പാതിവഴിയില്‍ തിരിച്ചുനടക്കുക എന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ദുരന്തം തന്നെയാണ്. എന്നാല്‍, ഒരുതരത്തില്‍ ചിന്തിച്ചാല്‍ വഴി തെറ്റിയെന്നുള്ള തോന്നലും തിരിച്ചുനടപ്പും വലിയ ഭാഗ്യവുമാണ്.
ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത്, വഴി തെറ്റിയവന്റെ ഭവനത്തിലേയ്ക്കുള്ള തിരിച്ചുനടപ്പാണ്. ലോകസാഹിത്യത്തില്‍ പോലും ഇതിന് സമാനമായ ഒരു കഥയില്ലെന്നാണ് വിശ്വകഥാകാരനായ ടോള്‍സ്റ്റോയി സാക്ഷ്യപ്പെടുത്തിയത്. പിതാവിന്റെ രണ്ട് പുത്രന്മാരില്‍ ഇളയവന്‍, ഓഹരിയും വാങ്ങി വീട് വിട്ടിറങ്ങിപ്പോയതില്‍ നിന്നാണ് ഉപമയുടെ ആരംഭം. നഷ്ടപ്പെട്ടവയെ സംബന്ധിക്കുന്ന മൂന്ന് ഉപമകളില്‍ ഒന്നാണിതെങ്കിലും വായനകാര്‍ക്ക് ഒരു ഹൃദയബന്ധം ഈ ഉപമയോട് തോന്നുക സ്വഭാവികം. കാരണം, ഈ ഉപമ ജനിക്കുന്നതും പതിക്കുന്നതും ഹൃദയത്തിലാണ്.
മനുഷ്യരുടെ പരസ്പരമുള്ള ബന്ധത്തെക്കുറിച്ചാണ് ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതെങ്കിലും, ഈ ഉപമ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് സ്‌നേഹനിധിയായ ദൈവത്തിന്റെ അടുക്കലും. സ്‌നേഹം നിറഞ്ഞ ഹൃദയവുമായി കാത്തിരിക്കുന്ന പിതാവ് ഊ ഉപമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. ചുറ്റുമുള്ളവര്‍ അകന്നുപോകുമ്പോഴും പിതാവിന്റെ സ്‌നേഹത്തിലും സ്വഭാവത്തിലും മാത്രം മാറ്റമില്ല. അവന്‍ എന്നും കാത്തിരിക്കുന്നവന്‍ തന്നെയാകുന്നു.
നേട്ടങ്ങളില്‍ മതിമറക്കുന്നവരാണ് ധൂര്‍ത്തപുത്രര്‍. സ്‌നേഹത്തെ തിരിച്ചറിയാതെ പോകുന്നവനാണ് മനുഷ്യന്‍ എന്ന്, മനുഷ്യസ്വഭാവത്തെ നിര്‍വ്വചിക്കാന്‍ തക്കവിധം ശക്തമാണ് ഈ ഉപമ. പിതാവിന്റെ ഓഹരി സ്വന്തമാക്കിയ ഇളയമകനും ഹൃദയം സ്വന്തമാക്കി എന്നഭിമാനിക്കുന്ന മൂത്തമകനും കാണാതെപോകുന്നത് സ്‌നേഹം മാത്രമാണ്. ഇരുവരും കണ്ടത് ഓഹരിയും വയലും അദ്ധ്വാനവും മാത്രം. മനുഷ്യരുടെ ചിന്ത ഇന്നും അങ്ങനെയാണ്. ചിലര്‍ ലക്ഷ്യമിടുന്നത് ദൈവം നല്കുന്ന അനുഗ്രഹങ്ങള്‍, മറ്റു ചിലര്‍ സഹനങ്ങള്‍ നല്കുന്ന ദൈവത്തെ കുറ്റപ്പെടുത്തി ഇറങ്ങിപ്പോകുന്നു. ഇരുകൂട്ടരെയും കാത്തിരിക്കുന്ന സ്‌നേഹമായി ദൈവം മാറുന്നു.
രണ്ടാം വായനയില്‍ ഏശയ്യാ പ്രവാചകന്‍ അറിയിക്കുന്നതും തിരിച്ചുവരവിനെ കുറിച്ചാണ്. സ്‌നേഹമായി മാറി നമ്മെ കാത്തിരിക്കുന്ന പിതാവിലേയ്ക്കുള്ള തിരിച്ചുവരവ്. വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ദൈവത്തോട് മത്സരിച്ച് അരാജകത്വത്തിന്‍ കീഴിലായ ജനത്തോട് പ്രവാചകന്‍ പറയുന്നു: യഥാര്‍ത്ഥത്തില്‍ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ദൈവത്തിലേയ്ക്ക് തിരിയുക എന്നാണ്. ദൈവ-മനുഷ്യബന്ധം ശിഥിലമാക്കുന്ന പ്രവൃത്തികള്‍ അവരുടെയിടയില്‍ ക്രമരാഹിത്യം സൃഷ്ടിച്ചെങ്കിലും ശിക്ഷയുണ്ടാകുമെങ്കിലും ശിഷ്ടവിഭാഗത്തിനുള്ള രക്ഷയിലൂടെ പ്രതീക്ഷ നിലനിൽക്കുന്നു. വാക്കിലും പ്രവൃത്തിയിലും ദൈവത്തോട് ഭാവാത്മകമായി പ്രതികരിക്കുമ്പോഴാണ് നമുക്കും പന്നിക്കുഴിയില്‍ നിന്നും പട്ടുവസ്ത്രത്തിലേയ്ക്ക് തിരികെ നടക്കാനാവൂ.
നിയമാവര്‍ത്തന പുസ്തകത്തില്‍ ഈ തിരിച്ചുനടപ്പ് സാധ്യമാകുന്നത് ദൈവനിയമങ്ങളും കല്പനകളും പാലിച്ചു ജീവിക്കുന്നതിലൂടെയാണ്. ഈജിപ്തിലെ പണിനിലങ്ങളും മരുഭൂമിയിലെ ദുരിതങ്ങളുമാകുന്ന പന്നിക്കുഴിയില്‍ നിന്നും ദൈവഭവനമാകുന്ന വാഗ്ദാന ദേശത്തേയ്ക്ക് നടക്കാന്‍ ഇസ്രായേല്‍ ജനത്തിന് നിയമങ്ങളും ദൈവകല്പനകളുടെ അനുസരണവും അനിവാര്യമായിരുന്നു. ഒരിക്കല്‍ വാഗ്ദാന ഭൂമിയില്‍ പ്രവേശിച്ച ഇസ്രയേല്‍ ജനത്തിന് നിയമങ്ങളും ദൈവകല്പനകളുടെ അനുസരണവും അനിവാര്യമായിരുന്നു. ഒരിക്കല്‍ വാഗ്ദാന ഭൂമിയില്‍ പ്രവേശിച്ച ഇസ്രായേല്‍ ജനം വീണ്ടും തങ്ങളുടെ ഓഹരിയും വാങ്ങി ദൈവത്തില്‍ നിന്നും തിരികെപ്പോകാന്‍ ഒരുങ്ങുമ്പോള്‍ അവരോടാണ് വചനം പറയുന്നത്: നിങ്ങളുടെ ഭൂതകാലത്തെ സ്മരിക്കുക; വീണ്ടും അനുസരണക്കേട് കാണിച്ച് പന്നിക്കുഴിയിലേയ്ക്ക് തിരികെ പോകാതിരിക്കുക എന്ന്.
അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ പറയുന്നത് ”സ്വന്തമായി എന്തെങ്കിലും മേന്മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല; ഞങ്ങളുടെ യോഗ്യത ദൈവത്തില്‍ നിന്നാണ് (1കോറി 3:5). എല്ലാ മേന്മയും ദൈവത്തില്‍ നിന്നായതിനാല്‍ എന്താണ് നമുക്ക് അവകാശമായുള്ളത്. അവകാശങ്ങളൊന്നും ഇല്ലാത്തവന് എന്ത് ഓഹരിയാണ് ചോദിച്ചുവാങ്ങുവാനുള്ളത്. എല്ലാം ഞാന്‍ തനിയെ ഉണ്ടാക്കി, തന്റെ ‘ അദ്ധ്യാനത്തിന്റെ ഫലമാണിതൊക്കെ എന്ന് അഹങ്കാരത്തോടെ സംസാരിക്കുമ്പോള്‍ ഓര്‍ക്കുക, നമ്മള്‍ ധൂര്‍ത്തപുത്രന് തുല്യരാകുകയാണ്.
കണക്കു പറഞ്ഞ് വാങ്ങി, എനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് മനസിലാക്കാതെ ജീവിക്കുമ്പോള്‍, മുന്നില്‍ അധികം ദൂരെയല്ലാതെ കാണുന്ന പന്നിക്കുഴിയെക്കുറിച്ച് ജാഗ്രതയുള്ളത് നല്ലതാണ്. സ്‌നേഹിക്കുന്ന പിതാവിനെ തിരിച്ചറിയാതെയുള്ള നമ്മുടെ ഒറ്റയാന്‍യാത്രയില്‍ നിന്നും തിരികെ നടക്കാനുള്ള സമയവും അവസരവും ഇനിയും നമുക്ക് മുന്നിലുണ്ട്. ജോലിത്തിരക്കിന്റെയും എന്‍ട്രന്‍സ് കോച്ചിംഗിന്റെയും പേരുപറഞ്ഞ് ദൈവാലയത്തില്‍ വരാതെയും കുടുംബപ്രാര്‍ത്ഥനയില്‍ സംബന്ധിക്കാതെയും വ്യക്തിപരമായ പ്രാര്‍ത്ഥനയില്ലാതെയും ഓടിത്തീര്‍ക്കുമ്പോള്‍ നാമും ധൂര്‍ത്തപുത്രനെപ്പോലെയാണ്.
മറ്റുള്ളവരെ കുറ്റം പറഞ്ഞും അസൂയയിലും പൊങ്ങച്ചത്തിലും ജീവിക്കുകയും ദൈവത്തെ ശ്രദ്ധിക്കാതെ മുന്നോട്ടുപോവുകയും ചെയ്യുമ്പോള്‍ നാം മൂത്തപുത്രന് തുല്യമാണ്. സ്‌നേഹിക്കുന്ന ഒരു ദൈവം നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയേണ്ടയിരിക്കുന്നു.
തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നമ്മെ സ്‌നേഹിച്ച നല്ല ദൈവം നമ്മെ കാത്തിരിക്കുന്ന ഭവനമാണ് ദൈവാലയം. ഇവിടെ ദൈവം സ്വയം ബലിയാടായി നമുക്ക് വിരുന്നൊരിക്കിയിരിക്കുന്നു. ഈ കുഞ്ഞാടിന്റെ ബലിവിരുന്നില്‍ നമുക്ക് പങ്കുചേരാം. പുറംതിരിഞ്ഞ് നടക്കുന്നവരാകാതെ, ദൈവത്തോടൊപ്പം ജീവിക്കുന്നവരാകാന്‍ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
🧭🧭🏮🧭🧭🏮🧭🧭🏮🧭🧭
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*