ഭൂമിയ്ക്ക് സമാനമായി ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ഗ്രഹം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 31 പ്രകാശ വര്‍ഷം അകലെയാണ് ഈ ഗ്രഹം ഉള്ളത്.ജിജെ 357ഡി എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയ പേര്. ഹൈഡ്ര നക്ഷത്രസമൂഹത്തിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്ര ആണ് ഈ ഗ്രഹം പ്രദക്ഷിണം ചെയ്യുന്നത്. ഭൂമിയേക്കാള്‍ ആറിരട്ടി വലിപ്പവും ഉണ്ട് ഈ ഗ്രഹത്തിന്. ഭൂമിയുടെ അന്തരീക്ഷത്തേക്കാള്‍ കട്ടി കൂടിയതാണ് ഈ ഗ്രഹത്തിന്റെ അന്തരീക്ഷം. നാസയുടെ ട്രാന്‍സിസ്റ്റിങ് എക്‌സോപ്ലാനെറ്റ് സര്‍വ്വേ സാറ്റലൈറ്റ് എന്ന കൃത്രിമോപഗ്രഹം ആണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്തുള്ള 20 ല്‍പരം ഗ്രഹങ്ങളെ കണ്ടെത്തിയത് ഈ ഉപഗ്രഹം ആണ്.