ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധമായി രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പഠിപ്പുമുടക്കും. രാജ്യസഭയില്‍ ബില്ല് കഴിഞ്ഞ ദിവസം പാസായതിന് പിന്നാലെയാണ് ഐഎംഎയും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരം കൂടുതല്‍ ശക്തമാക്കിയത്.എല്ലാ മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ഥികള്‍ ഉപവാസം തുടങ്ങി. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാര്‍ഥി പ്രതിഷേധം.