കൊച്ചി: സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹോമിന്‍റെ നവീകരിച്ച കെട്ടിടം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ അദീബ് അഹമ്മദ്, ടേബിള്‍സ് ഫൂഡ് കമ്ബനി സി.ഇ.ഒ ഷഫീന യുസഫലി, മൗണ്ട് കാര്‍മല്‍ കോണ്‍ വെന്‍റ് മദര്‍ സുപീരിയര്‍ സിസ്റ്റര്‍ മരിയ തെരേസ എന്നിവര്‍ ചേര്‍ന്ന് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.
അദീബ് ആന്‍റ് ഷഫീന ഫൗണ്ടേഷനും ഗാര്‍ഡിയന്‍സ് ഓഫ് ഡ്രീംസ് എന്ന സന്നദ്ധ സംഘടനയും സഹകരിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. പുതുക്കി പണിത അഭയ കേന്ദ്രത്തില്‍ നിലവില്‍ പത്തിനും 18നും ഇടയില്‍ പ്രായമുള്ള 80 പെണ്‍കുട്ടികള്‍ക്ക് അഭയം നല്കാന്‍ കഴിയും. ആധുനിക സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും കെട്ടിടത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. 1922ല്‍ സ്ഥാപിതമായ മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹോം പെണ്‍കുട്ടികള്‍ക്കു വേണ്ടി കന്യാസ്ത്രീകള്‍ നടത്തിവരുന്ന അഭയ കേന്ദ്രമാണ്.