ത്തോലിക്കാസഭയുടെ പ്രമുഖസ്ഥാനത്തുള്ള രണ്ട് കര്‍ദ്ദിനാള്‍മാര്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പഠിക്കുകയുണ്ടായി. കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ ചുമതലയുള്ള ഫിലിപ്പൈന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗിള്‍, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റും മ്യാന്‍മര്‍ കര്‍ദ്ദിനാളുമായ ചാള്‍സ് ബോ എന്നിവരാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയത്. റോഹിങ്ക്യകളെ സന്ദര്‍ശിക്കാനും അവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള കത്തോലിക്കാസഭയുടെ ഉദ്യമങ്ങളെ ബംഗ്ലാദേശ് ഭരണകൂടം അനുമോദിച്ചു. നിരവധി റോഹിങ്ക്യന്‍ കുടുംബങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ടാണ് കത്തോലിക്കാസഭയുടെ പ്രതിനിധികള്‍ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചത്. സമാധാനപൂര്‍ണമായ മടക്കത്തിനുള്ള സാദ്ധ്യതകളും സംഘം ആരാഞ്ഞിരുന്നു.